- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രവാർത്തകൾ കണ്ട് ആവേശം കയറി ബിറ്റ് കോയിനിൽ പണം മുടക്കിയവർ കുടുങ്ങി; ബിറ്റ് കോയിൻ വാങ്ങിയവരുടെ വിവരങ്ങൾ കണ്ടെത്തി ആദായനികുതി വകുപ്പ് കേരളം അടക്കമുള്ളിടങ്ങളിൽ റെയ്ഡ് തുടരുന്നു; ഉയർന്ന വിലയുടെ നികുതി അടക്കാത്തവരും വാങ്ങിയ വിവരങ്ങൾ കണക്കിൽ കാണിക്കാത്തവരും കുടുങ്ങും; നിയമവിരുദ്ധ കച്ചവടത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കും
ന്യൂഡൽഹി: ഡിജിറ്റൽ യുഗത്തിലെ കറൻസിയെന്ന വിധത്തിൽ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരണം ലഭിച്ച ബിറ്റോകോയിൽ വാങ്ങിക്കൂട്ടിയവർ കുരുക്കിൽ. ഇന്ത്യയിൽ അനുവദനീയമല്ലാത്ത വിർച്വൽ കറൻസി വ്യാപകമായി ശേഖരിക്കപ്പടുന്നത് നികുതി വെട്ടിപ്പിന് വേണ്ടിയാണെന്ന ആരോപണം ശക്തമായതോടെ ആദായ നികുതി വകുപ്പ് അരയും തലയും മുറുക്കി രംഗത്തിറങ്ങി. ബിറ്റ്‌കോയിൻ ശേഖരിച്ചു നികുതി വെട്ടിക്കുന്നു എന്ന സംശയത്തിൽ ആദായനികുതി വകുപ്പ് രാജ്യമെങ്ങും റെയ്ഡ് നടത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. ബെംഗളൂരുവിലെ അന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊച്ചിയുൾപ്പെടെ ബിറ്റ്‌കോയിൻ വ്യാപാര കേന്ദ്രങ്ങളായ ഒൻപതിടത്തായിരുന്നു പുലർച്ചെ മുതൽ റെയ്ഡ്. ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഇൻകംടാക്‌സ് ആക്ട്, 133എ വകുപ്പ് അനുസരിച്ചായിരുന്നു റെയ്ഡ്. നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൃത്യമായി വിശകലനം ചെയ്യുകയാണ്. ബിറ്റ്‌കോയിൻ ഇടപാടുകൾക്കെതിരെ രാജ്യത്തു നടക്കുന്ന ആദ്യത്തെ നട
ന്യൂഡൽഹി: ഡിജിറ്റൽ യുഗത്തിലെ കറൻസിയെന്ന വിധത്തിൽ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരണം ലഭിച്ച ബിറ്റോകോയിൽ വാങ്ങിക്കൂട്ടിയവർ കുരുക്കിൽ. ഇന്ത്യയിൽ അനുവദനീയമല്ലാത്ത വിർച്വൽ കറൻസി വ്യാപകമായി ശേഖരിക്കപ്പടുന്നത് നികുതി വെട്ടിപ്പിന് വേണ്ടിയാണെന്ന ആരോപണം ശക്തമായതോടെ ആദായ നികുതി വകുപ്പ് അരയും തലയും മുറുക്കി രംഗത്തിറങ്ങി. ബിറ്റ്‌കോയിൻ ശേഖരിച്ചു നികുതി വെട്ടിക്കുന്നു എന്ന സംശയത്തിൽ ആദായനികുതി വകുപ്പ് രാജ്യമെങ്ങും റെയ്ഡ് നടത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.
ബെംഗളൂരുവിലെ അന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊച്ചിയുൾപ്പെടെ ബിറ്റ്‌കോയിൻ വ്യാപാര കേന്ദ്രങ്ങളായ ഒൻപതിടത്തായിരുന്നു പുലർച്ചെ മുതൽ റെയ്ഡ്. ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഇൻകംടാക്‌സ് ആക്ട്, 133എ വകുപ്പ് അനുസരിച്ചായിരുന്നു റെയ്ഡ്. നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൃത്യമായി വിശകലനം ചെയ്യുകയാണ്.
ബിറ്റ്‌കോയിൻ ഇടപാടുകൾക്കെതിരെ രാജ്യത്തു നടക്കുന്ന ആദ്യത്തെ നടപടിയാണിത്. ബിറ്റ്‌കോയിൻ ഇതുവരെ രാജ്യത്തിന്റെ നിയന്ത്രണത്തിലാക്കിയിട്ടില്ല. മാത്രമല്ല, അതിന്റെ വ്യാപനത്തെക്കുറിച്ചു ലോകമെങ്ങും ആശങ്കയുമുണ്ട്. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള വിർച്വൽ കറൻസികളെക്കുറിച്ചു റിസർവ് ബാങ്ക് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. കേരളത്തിൽ ആരൊക്കെയാണ് ഈ വിർച്വൽ കറൻസി വാങ്ങിയത് എന്നതിലാണ് അന്വേഷണം.
ബിറ്റോകോയിൻ നികുതി വെട്ടിപ്പിനുള്ള മാർഗ്ഗമായി മാറിയെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ബിറ്റ്‌കോയിൻ വാങ്ങുമ്പോൾ നികുതി സംബന്ധമായ കുരുക്ക് പുറകെ ഉണ്ടെന്നും അത് വാങ്ങിയ വിലയും വിറ്റ വിലയും തമ്മിൽ ഉള്ള വ്യത്യാസം കണക്കാക്കി ഒരു ബിസിനസ് ഇൻകം ആയി 30 ശതമാനം ആദായ നികുതി കണക്കാക്കുകയാണ് ചെയ്യുക. ഇതാണ് പലർക്കും കൂരുക്കിയാ മാറുക.
അടുത്തയിടെ വാങ്ങിയതാണെങ്കിൽ അത് വാങ്ങാൻ ഉപയോഗിച്ച കാശിന്റെ സോഴ്‌സ് കാണിക്കേണ്ടി അവസ്ഥയുണ്ട്. ഇനി വിൽക്കുമ്പോൾ നികുതി കൊടുക്കേണ്ടിയും ഇനി സമർപ്പിക്കാൻ പോകുന്ന കണക്കിൽ കാണിക്കേണ്ടിയും വരും. മുൻപ് വാങ്ങിയതാണെങ്കിൽ അത് അടുത്ത കാലത്തു വരെ സമർപ്പിച്ച റിട്ടേണിൽ രേഖപ്പെടുത്താതെ ആണെങ്കിൽ പെനാൽറ്റി ഉൾപ്പടെ കേസ് വരും. ബിറ്റ്‌കോയിന് വാങ്ങിയത് വിൽക്കുമ്പോൾ നഷ്ടമാണെങ്കിൽ അത് ബിസിനസ് ലോസ് ആയി ബിസിനസ് ലാഭമുള്ള വർഷത്തെ നികുതിയിൽ നിന്നും മാത്രമേ നികുതി ബാധ്യത കുറക്കാനാവൂ. അതുകൊണ്ട് തന്നെ പത്രവാർത്ത കണ്ട് ബിറ്റ്‌കോയിൻ വാങ്ങിക്കൂട്ടിയവർ ഇപ്പോൾ ശരിക്കും കുടുങ്ങിയ അവസ്ഥയിലാണ്.
കേരളത്തിൽ അടക്കം ബിറ്റോകോയിൻ വാങ്ങിയവർ ഇപ്പോൾ നിയമവിരുദ്ധ കച്ചവടത്തിൽ പങ്കെടുത്തുവെന്നതിന് കേസിൽ പെട്ടിരിക്കയാണ്. അന്താരാഷ്ട്ര തലത്തിൽ അവധിവ്യാപാരം തുടങ്ങിയപ്പൾ വിലയിൽ വൻ കുതിച്ചു കയറ്റുമായി ബിറ്റ്‌കോയിൻ വ്യാപാരം നടന്നിരുന്നു. എന്നാൽ, അവധിവ്യാപാരം തുടങ്ങിയത് ഡിജിറ്റൽ കറൻസികൾക്ക് നിയമപരമായ അംഗീകാരം നൽകുന്നതിലേക്കു നയിക്കുമെന്ന് ഒരു വിഭാഗം നിക്ഷേപകർ കരുതുമ്പോൾ ബിറ്റ്‌കോയിൻ കുമിളയാണെന്നും പൊട്ടിത്തകരുമെന്ന മുന്നറിയിപ്പുമായി കൂടുതൽ കേന്ദ്രബാങ്കുകൾ രംഗത്തെത്തിയിരുന്നു.
ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതികവിദ്യ ഉപയോഗിച്ചു സൃഷ്ടിച്ചെടുത്ത വെർച്വൽ കറൻസിയാണു ബിറ്റ്‌കോയിൻ. കംപ്യൂട്ടർ ശൃംഖല വഴി ഇന്റർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണം. രഹസ്യ നാണയങ്ങൾ അഥവാ ക്രിപ്റ്റോ കറൻസികൾ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികളിൽ ബിറ്റ്‌കോയിനാണു പ്രസിദ്ധം. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല.
ബിറ്റ്‌കോയിൻ മൂല്യത്തിൽ കുതിപ്പുണ്ടായത് ഈ വർഷമാണ്. ജനുവരി ഒന്നുമുതൽ നോക്കിയാൽ പത്തിരട്ടിയാണ് ഉയർച്ച. അമേരിക്കയ്ക്കു പുറത്ത് ഇതിനേക്കാൾ കൂടുതൽ നേട്ടമുണ്ടായെന്നു റിപ്പോർട്ടുണ്ട്. സിംബാബ്‌വെയിൽ കഴിഞ്ഞദിവസം 17,875 ഡോളറിനായിരുന്നു വ്യാപാരം. ദക്ഷിണ കൊറിയയിൽ 11,000 ഡോളർ പിന്നിട്ടു.
ഔദ്യോഗിക മധ്യവർത്തികളെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കി, രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കി ലോകത്തെവിടെയും പണമിടപാടുകൾ സാധ്യമാകുന്നതാണു ബിറ്റ്‌കോയിന്റെ സവിശേഷത. ഇത് ആശങ്കകൾക്കും വഴി തുറന്നിട്ടുണ്ട്. കേന്ദ്ര ബാങ്കുകൾ പോലും സ്വായത്തമാക്കാൻ വെമ്പൽ കൊള്ളുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയാണു ബിറ്റ്‌കോയിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
സ്വിഫ്റ്റ്, വയർ ട്രാൻസ്ഫർ, മൊബൈൽ വാലറ്റുകൾ, ആർടിജിഎസ് എന്നിങ്ങനെ സകലവിധ ഇലക്ട്രോണിക് പണമിടപാട് ശൃംഖലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണു ബിറ്റ്‌കോയിൻ പ്രവർത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങൾ പൂർണ രഹസ്യമായി വച്ചുകൊണ്ട് ഉപജ്ഞാതാക്കളെ പോലെ തന്നെ ഇടപാടുകാർക്കും അജ്ഞാതരായി തുടരാം.