പാരീസ്: കുളിക്കുന്ന വസ്ത്രം മാത്രം ധരിച്ചുനിന്ന തന്നെ കൊള്ളക്കാർ ബെഡിലേക്ക് തള്ളിയിട്ടുവെന്ന് പ്രസിദ്ധ റിയാൽറ്റി താരവും മോഡലുമായ കിംകർദാഷിയാൻ. പാരീസിൽ വച്ച് വൻ കൊള്ളയടിക്ക് ഇരയായ താരം പൊലീസിന് നൽകിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തൽ.

8.5 ദശലക്ഷം മില്യൺ പൗണ്ടിന്റെ ആഭരണങ്ങൾ കവർന്നെന്നും അവർ വ്യക്തമാക്കി. 36 കാരിയായ കിം മോഡലും റിയാൽറ്റി ടിവി താരവുമെന്ന നിലയിൽ അതി പ്രശസ്തയാണ്. മാസ്‌ക് ധരിച്ച് എത്തിയ കൊള്ളക്കാർ തന്നെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും എന്തെല്ലാം കവർന്നെന്നും അവർ പൊലീസിനോട് വിവരിച്ചു.
ഞാൻ ബാത്ത് റോബ് മാത്രം ധരിച്ചുനിൽക്കുകയായിരുന്നു. അവർ എന്നെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയി ബെഡിലേക്ക് തള്ളിയിട്ടു. - കിം പറഞ്ഞു.

താരം പൊലീസിന് നൽകിയ മൊഴിയുടെ വിവരങ്ങൾ ആദ്യമായാണ് പുറത്തുവരുന്നത്. ആരെല്ലാമാണ് കൊള്ളസംഘത്തിലുണ്ടായിരുന്നതെന്ന വിവരവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ മൂന്നിനാണ് പാരീസിൽ ഹോട്ടൽ മുറിയിൽ വച്ച് രണ്ടു മക്കളുടെ അമ്മയായ കിം ആക്രമിക്കപ്പെട്ടത്.

ആഭരണങ്ങൾ കവർന്ന സംഘത്തെ തിരിച്ചറിഞ്ഞതോടെ നടി എത്തി തെളിവുനൽകി. ഒരു ഫാഷൻ വീക്ക് ഡിന്നർ കഴിഞ്ഞ് താരം മയങ്ങുമ്പോഴായിരുന്നു ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.