- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ചായ വിറ്റിട്ടുണ്ട്, എന്നാൽ രാജ്യത്തെ വിറ്റിട്ടില്ല'; ഇത് കുടുംബവാദവും വികസനവാദവും തമ്മിലുള്ള പോരാട്ടം: ഗുജറാത്ത് നിയമ സഭാതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ദിനം തന്നെ കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി
അഹമ്മദാബാദ്: ദേശിയത, ഗുജറാത്തി വികാരം, വികസനം എന്നിവ ചൂണ്ടിക്കാട്ടിയും കോൺഗ്രസിന്റെ കുടുംബ വാഴ്‌ച്ചയെ ശത്കമായി വിമർശിച്ചും മോദി ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടു. 'ഞാൻ ചായ വിറ്റിട്ടുണ്ട്. എന്നാൽ രാജ്യത്തെ വിറ്റിട്ടില്ല.' പാവങ്ങളെയും പാവപ്പെട്ടവരുടെ ചെറിയ തുടക്കങ്ങളെയും പരിഹസിക്കരുതെന്ന് അദ്ദേഹം കോൺഗ്രസിനെ ഓർമിപ്പിച്ചു. തനിക്കു നേരെ കോൺഗ്രസ് നടത്തിയ 'ചായ് വാല' പ്രയോഗത്തിന് രാജ്കോട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മറുപടി നൽകുകയായിരുന്നു മോദി. താൻ ചായ വിറ്റിട്ടുണ്ടെന്നും എന്നാൽ, രാജ്യത്തെ വിറ്റിട്ടില്ലെന്നും മോദി തുറന്നടിച്ചു. ''ഒരു ചെറിയ കുടുംബത്തിൽ പിറന്നയാൾ പ്രധാനമന്ത്രിയായി. അവരതിൽ അവജ്ഞയുള്ളവരാണ്. ഈ ഗുജറാത്തിന്റെ മകന് പൊതുജീവിതത്തിൽ കളങ്കമില്ല. മണ്ണിന്റെ മകനെതിരേ നിങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. ജനം നിങ്ങൾക്ക് മാപ്പുനൽകില്ല. ഗുജറാത്ത് എന്റെ ആത്മാവാണ്'' - താൻ പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്നവനാണ്. അതിനാലാണ് കോൺഗ്രസ് തന്നെ വെറുക്കുന്നതെന്നു
അഹമ്മദാബാദ്: ദേശിയത, ഗുജറാത്തി വികാരം, വികസനം എന്നിവ ചൂണ്ടിക്കാട്ടിയും കോൺഗ്രസിന്റെ കുടുംബ വാഴ്‌ച്ചയെ ശത്കമായി വിമർശിച്ചും മോദി ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടു.
'ഞാൻ ചായ വിറ്റിട്ടുണ്ട്. എന്നാൽ രാജ്യത്തെ വിറ്റിട്ടില്ല.' പാവങ്ങളെയും പാവപ്പെട്ടവരുടെ ചെറിയ തുടക്കങ്ങളെയും പരിഹസിക്കരുതെന്ന് അദ്ദേഹം കോൺഗ്രസിനെ ഓർമിപ്പിച്ചു. തനിക്കു നേരെ കോൺഗ്രസ് നടത്തിയ 'ചായ് വാല' പ്രയോഗത്തിന് രാജ്കോട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മറുപടി നൽകുകയായിരുന്നു മോദി. താൻ ചായ വിറ്റിട്ടുണ്ടെന്നും എന്നാൽ, രാജ്യത്തെ വിറ്റിട്ടില്ലെന്നും മോദി തുറന്നടിച്ചു.
''ഒരു ചെറിയ കുടുംബത്തിൽ പിറന്നയാൾ പ്രധാനമന്ത്രിയായി. അവരതിൽ അവജ്ഞയുള്ളവരാണ്. ഈ ഗുജറാത്തിന്റെ മകന് പൊതുജീവിതത്തിൽ കളങ്കമില്ല. മണ്ണിന്റെ മകനെതിരേ നിങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. ജനം നിങ്ങൾക്ക് മാപ്പുനൽകില്ല. ഗുജറാത്ത് എന്റെ ആത്മാവാണ്'' -
താൻ പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്നവനാണ്. അതിനാലാണ് കോൺഗ്രസ് തന്നെ വെറുക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ഗുജറാത്തിനെ ഒന്നാകെ കോൺഗ്രസ് വിസ്മരിച്ചു. കോൺഗ്രസിന് അവരുടെ സ്വഭാവം നഷ്പ്പെട്ടിരിക്കുന്നു. അവർക്ക് യാതൊരു നയങ്ങളുമില്ല, ഒരു നേതാവുമില്ല, ജനങ്ങളോട് യാതൊരു കടപ്പാടുമില്ലെന്നും മോദി കുറ്റപ്പെടുത്തി. ഒരു പാർട്ടി ഇത്രയേറെ അധപതിക്കാമോ എന്ന് ചോദിച്ച മോദി കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിവിട്ടത്.
തീവ്രവാദിയായ ഹാഫിസ് സയീദിനെ പാക് ജയിലിൽനിന്ന് വിട്ടയച്ചതിന്റെ പേരിൽ തന്നെ വിമർശിച്ച രാഹുൽ ഗാന്ധിയെ പിടിച്ചാണ് മോദി ദേശീയതയിലേക്ക് കത്തിക്കയറിയത്. ''ഒരു പാക് തീവ്രവാദിയെ പാക് കോടതി മോചിപ്പിച്ചപ്പോൾ നിങ്ങൾ കൈയടിക്കുന്നു. അതേസമയം നമ്മുടെ സൈന്യം അവരുടെ രാജ്യത്ത് മിന്നലാക്രമണം നടത്തിയതിന് നിങ്ങൾ തെളിവുചോദിച്ചു. മുംബൈ ആക്രമണം ഉണ്ടായിട്ട് നിങ്ങൾ എന്തെങ്കിലും ചെയ്തോ...? ചൈനയുടെ അതിർത്തിയിൽ നമ്മുടെ സൈനികർ 70 ദിവസം മുഖാമുഖം നിന്നപ്പോൾ നിങ്ങൾ അവരുടെ സ്ഥാനപതിയെ കെട്ടിപ്പിടിച്ചു. നിങ്ങൾ നിരാശയും നിഷേധവുമാണ് പ്രചരിപ്പിക്കുന്നത്'' -അദ്ദേഹം പറഞ്ഞു.
പട്ടേലുമാരെ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ബിജെപി.യാണെന്ന് മോദി സൗരാഷ്ട്രയിലെ പൊതുയോഗങ്ങളിൽ ഓർമിപ്പിച്ചു. ''ജനസംഘത്തിന്റെ പിന്തുണയോടെയാണ് ബാബുഭായ് പട്ടേൽ ഇവിടെ മുഖ്യമന്ത്രിയായത്. കോൺഗ്രസ് എന്നും പട്ടേൽ നേതാക്കളെ അവഗണിച്ചിട്ടേയുള്ളൂ. സർദാർ പട്ടേലിനെയും ചിമൻഭായ് പട്ടേലിനെയും ആനന്ദിബെൻ പട്ടേലിനെയും ഒക്കെ അവർ എങ്ങനെയാണ് കണ്ടതെന്ന് നമുക്കറിയാം. മൊറാർജി ദേശായിയോട് എന്താണ് ചെയ്തത്? അവർ ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരേ തിരിച്ച്, ഗുജറാത്തിന്റെ ഐക്യം തകർക്കുകയാണ്. ഇത് കുടുംബവാദവും വികസനവാദവും തമ്മിലുള്ള പോരാട്ടമാണ്. 151 സീറ്റിലും ബിജെപി. ജയിക്കും'' -മോദി പറഞ്ഞു. ഓരോ സ്ഥലത്തും ആ മേഖലയിൽ ബിജെപി. സർക്കാരുകൾ കൊണ്ടുവന്ന വികസനപരിപാടികൾ വിശദമായി വിവരിക്കാനും പ്രധാനമന്ത്രി മറന്നില്ല. അമ്രേലിയിലെ ധരി, സൂറത്തിലെ കാകോദര എന്നിവിടങ്ങളിലും പ്രസംഗിച്ചു. നവംബർ 29-ന് മോദി വീണ്ടും പ്രചാരണത്തിനെത്തും.



