- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎഡിഒ വാർഷിക ബാങ്ക്വറ്റ് 25ന്
ഷിക്കാഗോ∙ 1980-ൽ സ്ഥാപിതമായതു മുതൽ തുടർച്ചയായി നടത്തിവരുന്ന ഇന്തോ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷന്റെ (ഐഎഡിഒ) വാർഷിക ബാങ്ക്വറ്റ് 25 ഞായറാഴ്ച. 5300 വെസ്റ്റ് തൂഹി അവന്യൂവിലുള്ള ഹോളിഡേ ഇൻ നോർത്ത് ഷോർ ഹോട്ടലാണ് ബാങ്ക്വറ്റിനു വേദിയാകുന്നത്. വൈകിട്ട് 5.30-നു സോഷ്യൽ അവറോടെ ആരംഭിക്കുന്ന ബാങ്ക്വറ്റിൽ തുടർന്ന് ഡിന്നറും അതിനു ശേഷം പൊതുസമ്മേളനവ
ഷിക്കാഗോ∙ 1980-ൽ സ്ഥാപിതമായതു മുതൽ തുടർച്ചയായി നടത്തിവരുന്ന ഇന്തോ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷന്റെ (ഐഎഡിഒ) വാർഷിക ബാങ്ക്വറ്റ് 25 ഞായറാഴ്ച. 5300 വെസ്റ്റ് തൂഹി അവന്യൂവിലുള്ള ഹോളിഡേ ഇൻ നോർത്ത് ഷോർ ഹോട്ടലാണ് ബാങ്ക്വറ്റിനു വേദിയാകുന്നത്. വൈകിട്ട് 5.30-നു സോഷ്യൽ അവറോടെ ആരംഭിക്കുന്ന ബാങ്ക്വറ്റിൽ തുടർന്ന് ഡിന്നറും അതിനു ശേഷം പൊതുസമ്മേളനവും ഉണ്ടായിരിക്കും.
ഡെമോക്രാറ്റിക് പാർട്ടി നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഇന്ത്യൻ വംശജരായ ഷിക്കാഗോ സിറ്റി കൗൺസിൽ മെംബർ അമയാ പവാർ, എട്ടാം ഡിസ്ടിക്ടിറ്റിൽ നിന്നും യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന രാജാ കൃഷ്ണമൂർത്തി എന്നിവർ കോ-ചെയറായിട്ടാണ് ഈ വർഷത്തെ സമ്മേളനം നടത്തപ്പെടുന്നത്.
യുഎസ് കോൺഗ്രസിലെ ഏക ഇന്ത്യൻ വംശജനായ കലിഫോർണയിയിൽ നിന്നുള്ള ഡോ. അമി ബേറ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ ഇല്ലിനോയിയിലെ പ്രമുഖ ഡമോക്രാറ്റിക് പാർട്ടി നേതാക്കളും സമ്മേളനത്തിൽ സന്നിഹിതരായിരിക്കും.
ഐ.എ.ഡി.ഒ പ്രസിഡന്റ് റാം വില്ലിവാളം ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ അവലോകനം ചെയ്യുന്നതോടൊപ്പം സംഘടനയുടെ ഒരുവർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്യും. ഇല്ലിനോയിയിലേയും അമേരിക്കൻ രാഷ്ട്രീയത്തിലേയും സ്വാധീനമുള്ള നിരവധി ഡമോക്രാറ്റിക് പാർട്ടി നേതാക്കളെ പരിചയപ്പെടുവാനും, പാർട്ടി അനുഭാവികളുമായി ആശയവിനിമയം നടത്തുവാനും, സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കാനും ഈ വാർഷിക സമ്മേളനം അവസരമൊരുക്കും. പൊതുജീവിതത്തിൽ തത്പരരായ നമ്മുടെ യുവതലമുറയ്ക്ക് അമേരിക്കൻ രാഷ്ട്രീയത്തിലേക്കുള്ള കാൽവെയ്പിനു അവസരം സൃഷ്ടിക്കുകയും ബാങ്ക്വറ്റ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും, പിന്തുണയ്ക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള തുക ഇപ്രകാരമാണ്. പ്രസിഡന്റ്സ് സർക്കിൾ- 5000 ഡോളർ, ഗവർണേഴ്സ് സർക്കിൾ - 2500 ഡോളർ, മേയേഴ്സ് സർക്കിൾ - 1000 ഡോളർ. ഡിന്നർ ടിക്കറ്റ് (സിംഗിൾ) -100 ഡോളർ.
സമ്മർദ്ദ ഗ്രൂപ്പുകൾക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ ചെലുത്തുവാൻ കഴിയുന്ന സ്വാധീനം തിരിച്ചറിഞ്ഞ്, ഇന്ത്യൻ വംശജരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ തലമുറയിലെ ക്രാന്തദർശികളായ ചില സമുന്നത വ്യക്തികൾ രൂപം നൽകിയ ഈ പ്രസ്ഥാനം ഇപ്പോൾ വളർച്ചയുടെ പാതയിലാണ്. പ്രസ്ഥാനത്തിന്റെ ഭാഗമാകുവാനും, വാർഷിക ബാങ്ക്വറ്റിൽ പങ്കെടുക്കുവാനും ഇല്ലിനോയിയിലെ എല്ലാ ഇന്ത്യൻ വംശജരേയും ഐകഎഡിഒ ഡയറക്ടർ ബോർഡിനുവേണ്ടി പ്രസിഡന്റ് റാം വില്ലിവാളം, സെക്രട്ടറി ഗ്ലാഡ്സൺ വർഗീസ് എന്നിവർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. iadoamericandemocraticorg1980@gmail.com വഴി ബാങ്ക്വറ്റിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ടോം കാലായിൽ (വൈസ് പ്രസിഡന്റ്) അറിയിച്ചതാണിത്.



