- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ മലയാളികൾ നേരിടുന്ന പ്രശ്നങ്ങളുമായി ചൂടേറിയ സംവാദം
കണക്ടിക്കട്ട്: അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത സംവാദം ഐഎപിസി ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കി. ഐഎപിസി ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്സൺ വിനി നായർ മോഡറേറ്ററായ ചർച്ചയിൽ ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ജെ.എഎസ് ഇന്ദുകുമാർ, റിപ്പോർട്ടർ ടിവി എംഡി എം വി നികേഷ് കുമാർ, കർണാടക മുൻ മന്ത്രി ജെ.അലക്സാണ്ടർ ഐഎഎസ്, മുഖ്യമന്ത്രിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ എന്നിവർ പങ്കെടുത്തു. അമേരിക്കൻ മലയാളികൾ നാട്ടിൽ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ സംവാദത്തിൽ ചർച്ചയായി. നാട്ടിലെ പ്രോപ്പർട്ടി, സ്വത്തുസംബന്ധിച്ച വിഷയങ്ങൾ, മാതാപിതാക്കളെ നോക്കാനില്ലാത്ത അവസ്ഥ തുടങ്ങി നിരവധി വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടു. അമേരിക്കൻ മലയാളികൾക്ക് നാട്ടിൽ വോട്ടില്ലാത്തതാണ് പലതരത്തിലുള്ള വിവേചനങ്ങൾക്ക് ഇടവരുത്തുന്നതെന്ന് ജെ.എസ് ഇന്ദുകുമാർ പറഞ്ഞു. ഗൾഫ് മലയാളികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് അവർക്ക് നാട്ടിൽ വോട്ടുള്ളതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ മലയാളികളെയും ഗൾഫ് മ
കണക്ടിക്കട്ട്: അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത സംവാദം ഐഎപിസി ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കി. ഐഎപിസി ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്സൺ വിനി നായർ മോഡറേറ്ററായ ചർച്ചയിൽ ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ജെ.എഎസ് ഇന്ദുകുമാർ, റിപ്പോർട്ടർ ടിവി എംഡി എം വി നികേഷ് കുമാർ, കർണാടക മുൻ മന്ത്രി ജെ.അലക്സാണ്ടർ ഐഎഎസ്, മുഖ്യമന്ത്രിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ എന്നിവർ പങ്കെടുത്തു.
അമേരിക്കൻ മലയാളികൾ നാട്ടിൽ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ സംവാദത്തിൽ ചർച്ചയായി. നാട്ടിലെ പ്രോപ്പർട്ടി, സ്വത്തുസംബന്ധിച്ച വിഷയങ്ങൾ, മാതാപിതാക്കളെ നോക്കാനില്ലാത്ത അവസ്ഥ തുടങ്ങി നിരവധി വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടു. അമേരിക്കൻ മലയാളികൾക്ക് നാട്ടിൽ വോട്ടില്ലാത്തതാണ് പലതരത്തിലുള്ള വിവേചനങ്ങൾക്ക് ഇടവരുത്തുന്നതെന്ന് ജെ.എസ് ഇന്ദുകുമാർ പറഞ്ഞു.
ഗൾഫ് മലയാളികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് അവർക്ക് നാട്ടിൽ വോട്ടുള്ളതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ മലയാളികളെയും ഗൾഫ് മലയാളികളെയും രണ്ടുതരത്തിലാണ് കാണുന്നതെന്ന് ജെ. അലക്സാണ്ടർ പറഞ്ഞു. പോളിറ്റിക്കൽ ഫേസ് ഉണ്ടാക്കിയാൽ ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് അമേരിക്കൻ കുടിയേറ്റക്കാരെ ആവശ്യമുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്ന് എം വി നികേഷ് കുമാർ പറഞ്ഞു. അമേരിക്കൻ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പി.ടി. ചാക്കോ പറഞ്ഞു



