- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാദ്ധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ഐഎപിസി അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ് സമാപിച്ചു
ന്യൂയോർക്ക്: മാദ്ധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) രണ്ടാമത് അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ് സമാപിച്ചു. ന്യൂയോർക്ക് ലോംഗ്‌ഐലൻഡിലെ ക്ലാരിയോൺ കോൺഫ്രൻസ് സെന്ററിൽ നടന്ന സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വിനീത നായർ വിശിഷ്ടാതിഥിതികളെ സ്വാഗതം ചെയ്തു. ഒക്ടോബർ 9 മുതൽ 12 വരെ നീണ്ടു നിന്ന കോൺഫ്രൻസിലുടന
ന്യൂയോർക്ക്: മാദ്ധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) രണ്ടാമത് അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ് സമാപിച്ചു. ന്യൂയോർക്ക് ലോംഗ്‌ഐലൻഡിലെ ക്ലാരിയോൺ കോൺഫ്രൻസ് സെന്ററിൽ നടന്ന സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വിനീത നായർ വിശിഷ്ടാതിഥിതികളെ സ്വാഗതം ചെയ്തു. ഒക്ടോബർ 9 മുതൽ 12 വരെ നീണ്ടു നിന്ന കോൺഫ്രൻസിലുടനീളം മാദ്ധ്യമ പ്രവർത്തകർക്ക് ഏറെ പ്രയോജനകരമായ സെമിനാറുകളും വർക്ക്‌ഷോപ്പുകളുമാണ് നടത്തിയതെന്ന് വിനീത ചൂണ്ടിക്കാട്ടി.
ഐഎപിസിയുടെ ഈ വർഷത്തെ സത് കർമ്മ പുരസ്‌ക്കാരം പ്രമുഖ സാമൂഹ്യപ്രവർത്തക ദയാബായി, നിറഞ്ഞ സദസിനെ സാക്ഷിയാക്കി, ക്യൂൻസ് ബറോയുടെ വൈസ്പ്രസിഡന്റും ഡമോക്രാടിക് പാർട്ടി നേതാവുമായ ബാരി ഗ്രോഡെൻചിക്കിൽ നിന്ന് ഏറ്റുവാങ്ങി. ഐഎപിസി സത് ഭാവന അവാർഡ് ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പ് സിഎംഡിയും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരും ഏറ്റുവാങ്ങി.
ഏറെ വികാരഭരിതയായാണ് ദയാബായി അവാർഡ് ഏറ്റുവാങ്ങിയത്. ഐഎപിസിയുടെ അവാർഡ് ഏറെ വിലമതിക്കുന്നതായി അവർപറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നേരിട്ട ദുരനുഭവങ്ങളും ജനങ്ങളുടെ ദുരിതത്തെക്കുറിച്ചും വിവരിക്കുന്നതിനിടെയാണ് അവരുടെ കണ്ണുകൾ നിറഞ്ഞത്.
ഐഎപിസിയുടെ ഈ വർഷത്തെ സത് കർമ്മ പുരസ്‌ക്കാരം പ്രമുഖ സാമൂഹ്യപ്രവർത്തക ദയാബായി, നിറഞ്ഞ സദസിനെ സാക്ഷിയാക്കി, ക്യൂൻസ് ബറോയുടെ വൈസ്പ്രസിഡന്റും ഡമോക്രാടിക് പാർട്ടി നേതാവുമായ ബാരി ഗ്രോഡെൻചിക്കിൽ നിന്ന് ഏറ്റുവാങ്ങി. ഐഎപിസി സത് ഭാവന അവാർഡ് ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പ് സിഎംഡിയും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരും ഏറ്റുവാങ്ങി.
ഏറെ വികാരഭരിതയായാണ് ദയാബായി അവാർഡ് ഏറ്റുവാങ്ങിയത്. ഐഎപിസിയുടെ അവാർഡ് ഏറെ വിലമതിക്കുന്നതായി അവർപറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നേരിട്ട ദുരനുഭവങ്ങളും ജനങ്ങളുടെ ദുരിതത്തെക്കുറിച്ചും വിവരിക്കുന്നതിനിടെയാണ് അവരുടെ കണ്ണുകൾ നിറഞ്ഞത്.

സദ്ഭാവന അവാർഡ് ഏറ്റുവാങ്ങിയ ബോബി ചെമ്മണ്ണൂർ മാദ്ധ്യമങ്ങൾക്ക് ഇന്നത്തെ കാലത്ത് വളരയധികം പ്രസക്തിയുണ്ടെന്ന് പറഞ്ഞു. തന്നെ ഇന്നത്തെ ബോബി ചെമ്മണ്ണൂരാക്കിയത് മാദ്ധ്യമങ്ങളാണ്. മാദ്ധ്യമങ്ങളില്ലാതെ ലോകത്ത് ഒന്നും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിത വിജയങ്ങൾക്കു പിന്നിൽ സ്‌നേഹമാണ്. ഹൃദയത്തിൽ സ്‌നേഹം നിലനിർത്തിയാൽ നാം ശാന്തനാകും ബുദ്ധി നന്നായി പ്രവർത്തിക്കും. അപ്പോൾ ചെയ്യുന്നതെല്ലാം വിജയിക്കും. എന്നാൽ, ആളുകൾ ഇന്ന് സ്‌നേഹത്തിൽ നിന്നും അകന്നു പോയികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിൽ വഴിത്തിരിവായത് മദർ തെരേസയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർത്ത് അമേരിക്കയിലെ ഇന്ത്യൻ അമേരിക്കൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐഎപിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ സക്കറിയ പറഞ്ഞു. മിഡിൽ ഈസ്റ്റിലും യൂറോപിലും ഓസ്‌ട്രെലിയയിലും ഉടൻ തന്നെ പ്രസ്‌ക്ലബ് ചാപ്റ്ററുകൾ പ്രവർത്തനം ആരംഭിക്കും. പ്രവാസ ലോകത്തെ മാദ്ധ്യമപ്രവർത്തകരുടെ ഇടയിൽ ഐഎപിസിക്കു ശക്തമായ സ്വാധീനമുണ്ടെന്നതിന്റെ തെളിവാണ് കൂടുതൽ രാജ്യങ്ങളിൽ ഐഎപിസിയിൽ അംഗങ്ങളാകുവാൻ മാദ്ധ്യമപ്രവർത്തകർ മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂമീഡിയയുടെ കാലത്ത് ജനങ്ങൾ എഡിറ്റേഴ്‌സ് ആകുമ്പോൾ ഐഎപിസി പോലുള്ള സംഘടനയ്ക്ക് കൂടുതൽപ്രധാന്യമുണ്ടെന്ന് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഫാ. ജോൺസൺ പുഞ്ചക്കോണം പറഞ്ഞു.

ഐഎപിസിയുടെ പ്രവർത്തനങ്ങൾ മാദ്ധ്യമരംഗത്ത് മാറ്റങ്ങൾക്കു തുടക്കമിട്ടുകഴിഞ്ഞെന്നും അത് തുടരട്ടെന്നും ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യുറോ ചീഫുമായ ജോർജ് കള്ളിവയലിൽ ആശംസിച്ചു.
കേരള മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. അജിത്ത് കുമാർ, യു എൻ ഒയുടെ വിഭൂതി ശർമ, മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത്ത് നായർ, ദീപിക മുൻ എംഡി സുനിൽ ജോസഫ് കൂഴമ്പാല, ജയ്ഹിന്ദ് ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ ജെ.എസ്. ഇന്ദുകുമാർ, പ്രമുഖ ഡോക്യുമെന്ററി സംവിധായക ഗീതാഞ്ജലി കുര്യൻ, സൗത്ത് ഏഷ്യൻ ടൈംസ് മാനേജിങ് എഡിറ്റർ പർവീൺ ചോപ്ര, എൻടിവി യുഎഇ വൈസ് പ്രസിഡന്റ് പ്രതാപ് നായർ, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മാദ്ധ്യമ ഉപദേശകൻ സജി ഡൊമനിക്ക്, സ്‌പോൺസർമാരായ ബോബ് വർഗീസ്, ജിപിൻ ജിയോ, മാത്തുക്കുട്ടി ഈശോ, ജയ്ഹിന്ദ് വാർത്തയുടെ ഡയറക്ടർ ജോസ് വി. ജോർജ്, ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ആർ ജയചന്ദ്രൻ, ഇന്ത്യൻ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ്‌റ് തോമസ് ടി ഉമ്മൻ, ഫൊകാന ജനറൽ സെക്രട്ടറി വിനോദ് കെയാർകെ, ജസ്റ്റിസ് ഫോർ ഓൾ ചെയർമാൻ തോമസ് കൂവള്ളൂർ, ലാലു ജോസഫ്, മോഹൻ നെടുംകൊമ്പ്, താര ആർട്‌സ് വിജയൻ തുടങ്ങി നിരവധി പ്രമുഖർ ആശംസകളർപ്പിച്ചു.

ഐഎപിസിയുടെ 2015ലെ സുവനീർ ദയാബായിയും ബോബി ചെമ്മണ്ണൂരും ചേർന്ന് പ്രകാശനം ചെയ്തു. ഇൻന്റർനാഷണൽ മീഡിയ കോൺഫ്രൻസിനോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം തോമസ് മാത്യു ജോയിസിന് ലഭിച്ചു. രണ്ടാം സ്ഥാനം ലക്ഷ്മി നായർ, ലിജോ ജോൺ എന്നിവർ പങ്കിട്ടു. ലേഖനമത്സരത്തിൽ മുതിർന്നവരുടെ വിഭാഗത്തിൽ രണ്ടുപേർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. തോമസ് കൂവള്ളൂർ, ജെയ്‌സൺ മാത്യു എന്നിവർക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കുട്ടികളുടെ വിഭാഗത്തിൽ കല്ല്യാണി സുധീർ, വർക്കി ഫ്രാൻസീസ് എന്നിവർക്കും ഒന്നാം സ്ഥാനം ലഭിച്ചു.
ഐഎപിസി ഭാവാഹികളായ ആനീ കോശി, അരുൺ ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു എം സി മാർ.

Next Story



