- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎപിസി ഇന്റർ നാഷണൽ മീഡിയ കോൺഫറൻസ് 2016: കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്തോ- അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി)ന്റെ ഇന്റർനാഷണൽ മീഡിയ കോൺഫറൻസ് 2016 ന്റെ കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ഒക്‌ടോബർ എട്ടു മുതൽ പത്തുവരെ നയാഗ്രയിൽ നടക്കുന്ന കോൺഫറൻസിൽ അമേരിക്കയിലേയും കാനഡയിലേയും രാജ്യാന്തരതലത്തിൽ പ്രശസ്തരായ ദൃശ്യ, പത്ര മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നിരവധി സെമിനാറുകളും വർക്‌ഷോപ്പുകളും കലാ, സാംസ്‌കാരിക പരിപാടികളും മൂന്നു ദിവസത്തെ കോൺഫറൻസിന്റെ ഭാഗമായിരിക്കും. കോൺഫൻസിന്റെ കോഓർഡിനേഷൻ കമ്മിറ്റി ചെയർമാനായി ആഷ്‌ലി ജെ. മാങ്ങഴയേയും കോചെയർമാന്മാരായി മാത്തുക്കുട്ടി ഈശോ, ജോസ് വി. ജോർജ്, കൺവീനർമാരായി ഒ.കെ. ത്യാഗരാജൻ, ജോർജ് കൊട്ടാരത്തിൽ, പ്രോഗ്രാം കോഓർഡിനേറ്ററായി തമ്പാനൂർ മോഹനൻ, മീഡിയ പബ്ലിക് റിലേഷൻസ് കോഓർഡിനേറ്ററായി ഷോമിക് ചൗധരിയേയും തെരഞ്ഞെടുത്തു. അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള ജയ്ഹിന്ദ് വാർത്തയുടെ ചീഫ് എഡിറ്ററാണ് ആഷ്‌ലി. കാനഡയിലെയും അമേരിക്കയിലെയും പ്രവാസികളെ സംബന്ധിക്കുന്ന നിരവധ
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്തോ- അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി)ന്റെ ഇന്റർനാഷണൽ മീഡിയ കോൺഫറൻസ് 2016 ന്റെ കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
ഒക്‌ടോബർ എട്ടു മുതൽ പത്തുവരെ നയാഗ്രയിൽ നടക്കുന്ന കോൺഫറൻസിൽ അമേരിക്കയിലേയും കാനഡയിലേയും രാജ്യാന്തരതലത്തിൽ പ്രശസ്തരായ ദൃശ്യ, പത്ര മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നിരവധി സെമിനാറുകളും വർക്‌ഷോപ്പുകളും കലാ, സാംസ്‌കാരിക പരിപാടികളും മൂന്നു ദിവസത്തെ കോൺഫറൻസിന്റെ ഭാഗമായിരിക്കും.
കോൺഫൻസിന്റെ കോഓർഡിനേഷൻ കമ്മിറ്റി ചെയർമാനായി ആഷ്‌ലി ജെ. മാങ്ങഴയേയും കോചെയർമാന്മാരായി മാത്തുക്കുട്ടി ഈശോ, ജോസ് വി. ജോർജ്, കൺവീനർമാരായി ഒ.കെ. ത്യാഗരാജൻ, ജോർജ് കൊട്ടാരത്തിൽ, പ്രോഗ്രാം കോഓർഡിനേറ്ററായി തമ്പാനൂർ മോഹനൻ, മീഡിയ പബ്ലിക് റിലേഷൻസ് കോഓർഡിനേറ്ററായി ഷോമിക് ചൗധരിയേയും തെരഞ്ഞെടുത്തു.
അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള ജയ്ഹിന്ദ് വാർത്തയുടെ ചീഫ് എഡിറ്ററാണ് ആഷ്‌ലി. കാനഡയിലെയും അമേരിക്കയിലെയും പ്രവാസികളെ സംബന്ധിക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് അദ്ദേഹം, തന്റെ ലേഖനങ്ങളിലൂടെ ജനശ്രദ്ധയിൽ എത്തിച്ചത്. ഒന്നര പതിറ്റാണ്ടിന്റെ പത്രപ്രവർത്തന പാരമ്പര്യമുള്ള ആഷ്‌ലി ഫ്‌ളോറിഡയിൽ നിന്നു പ്രസിദ്ധീകരിച്ച മലയാളി മനസ് എന്ന പത്രത്തിന്റെ ചീഫ് റിപ്പോർട്ടറായിട്ടായി പ്രവർത്തിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെ മാനേജിങ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ വിഷയങ്ങളിൽ ആഷ്‌ലിയുടേതായി നിരവധി ലേഖനങ്ങളാണ് ഇതിനോടകം തന്നെ അച്ചടി, ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. റേഡിയോ അവതാരകനായും പ്രവർത്തിക്കുന്നു.
മാദ്ധ്യമ മാനേജ്‌മെന്റ് രംഗത്തും എഴുത്തിലും പ്രവാസ ലോകത്ത് അറിയപ്പെടുന്ന മാത്തുക്കുട്ടി ഈശോ ജയ്ഹിന്ദ് വാർത്ത യുഎസ് എഡിഷന്റെ വൈസ് ചെയർമാനാണ്. ന്യൂയോർക്കിൽ നിന്നും വിവിധമാദ്ധ്യമങ്ങൾക്കായി അമേരിക്കൻ മലയാളികളുടെ വാർത്തകൾ റിപ്പോർട്ടു ചെയ്യുന്ന ഇദ്ദേഹം അറിയപ്പെടുന്ന കോളമിസ്റ്റുകൂടിയാണ്. കാലിക പ്രസക്തിയുള്ള നിരവധി ലേഖനങ്ങളാണ് മാത്തുക്കുട്ടി ഈശോയുടേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ കസ്റ്റംസ് സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം അറിയപ്പെടുന്ന മീഡിയ മാനേജ്‌മെന്റ് വിദഗ്ധൻകൂടിയാണ്.
എഴുത്തുകാരനും കോളമിസ്റ്റുമായ ജോസ് വി. ജോർജ് ജയ്ഹിന്ദ് വാർത്ത കാനഡയുടെ വൈസ് ചെയർമാനാണ്. കാനഡയിലെ മലയാളികളുടെ ജീവിത സാഹചര്യങ്ങൾ സമൂഹമധ്യത്തിൽ എത്തിക്കുന്ന തരത്തിലുള്ള ലേഖനങ്ങൾ എഴുതിയതിലൂടെ ശ്രദ്ധേയനായ ജോസ് വി. ജോർജ് അറിയപ്പെടുന്ന നിരൂപകൻ കൂടിയാണ്.
വാൻകൂവർ കേന്ദ്രമാക്കി അച്ചടി, ദൃശ്യമാദ്ധ്യമപ്രവർത്തകനായി പ്രവർത്തിക്കുന്ന ഒ.കെ. ത്യാഗരാജൻ, ടെലിവിഷൻ പ്രോഗ്രാമായ കനേഡിയൻ കണക്ഷന്റെ സംവിധായകനും എഴുത്തുകാരനുമാണ്. ജയ്ഹിന്ദ് വാർത്ത കാനഡയുടെ റീജണൽ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം പ്രസ്‌ക്ലബ് വിദ്യാർത്ഥിയായിരുന്ന ത്യാഗരാജൻ ദൂരദർശനുവേണ്ടി എട്ടു ഡോക്യുമെന്റികൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
ജോർജ് കൊട്ടാരത്തിൽ പതിറ്റാണ്ടുകളായി അമേരിക്കയിൽ മാദ്ധ്യമപ്രവർത്തനം നടത്തുന്നത്തിനോടൊപ്പം നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്ഹിന്ദ് വാർത്തയുടെ എഡിറ്റോറിയൽ ബോർഡ് അംഗവും അക്ഷരം മാസികയുടെ റിസർച്ച് എഡിറ്ററുമാണ്. ദൃശ്യമാദ്ധ്യമരംഗത്തും വർഷങ്ങളുടെ പ്രവർത്തനപരിചയമുണ്ട്. എറണാകുളം രാജഗിരി കോളജിൽ നിന്നും പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് അച്ചടി, ഓൺ ലൈൻ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ വിഷയങ്ങളിൽ പഠനം നടത്തി വിശദമായ പഠന റിപ്പോർട്ടുകളും ജോർജ് കൊട്ടാരത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തമ്പാനൂർ മോഹൻ അച്ചടി, ദൃശ്യമാദ്ധ്യമപ്രവർത്തകനായി പ്രവർത്തിക്കുന്നത്തിനു പുറമേ പ്രശസ്ത ടെലിവിഷൻ പ്രോഗ്രാമായ കനേഡിയൻ കണക്ഷന്റെ നിർമ്മാതാവാണ്. ജയ്ഹിന്ദ് വാർത്ത കാനഡയുടെ റീജണൽ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
രണ്ടു പതിറ്റാണേ്ടാളം ഇന്ത്യൻ അമേരിക്കൻ മാദ്ധ്യമരംഗവുമായി അടുത്തു പരിചയമുള്ള മികച്ച വാഗ്മിയും ബിസിനസുകാരനുമാണ് ഷോമിക് ചൗധരി. ആറു വർഷത്തോളം പാരിഖ് വേൾഡ് വൈഡ് മീഡിയയുടെ സിഇഒ ആയിരുന്ന ഇദ്ദേഹം ഇപ്പോൾ അന്താരാഷ്ട്ര ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയായ ആഡ്‌ഫോഴ്‌സ് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. ഇന്ത്യയിൽ നിന്നും ബിരുദാന്തര ബിരുദവും ഹാർവാർഡിൽ നിന്നും മാർക്കറ്റിങ് മാനേജ്‌മെന്റും കോർനൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും എക്‌സിക്യൂട്ടീവ് ലീഡർഷിപ്പും നേടിയിട്ടുണ്ട്. ഇന്റർനാഷണൽ എൻജിഒയുടെ യുഎൻ പ്രതിനിധിയും യുഎന്നിന്റെ റിസോഴ്‌സ് പേഴ്‌സണുമാണ്.
പുതിയ ഭാരവാഹികളെ പ്രസിഡന്റ് പ്രവിണു ചോപ്ര, ജനറൽ സെക്രട്ടറി കോരസൺ വർഗീസ് തുടങ്ങിയ ക്ലബ് നേതാക്കൾ അഭിനന്ദിച്ചു.



