- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎപിസി സോഷ്യൽ മീഡിയ സെമിനാർ ജോർജ് കള്ളിവയലിൽ നയിക്കും
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സാമൂഹ്യ മാദ്ധ്യമങ്ങളെക്കുറിച്ചുള്ള സെമിനാർ മുതിർന്ന പത്രപ്രവർത്തകനും ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ നയിക്കും. അന്തർദേശീയ, ദേശീയ മാദ്ധ്യമ രംഗത്തെ പ്രമുഖനായ ജോർജ് കള്ളിവയലിൽ ഫേസ്‌ബുക്ക്,
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്റെ അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സാമൂഹ്യ മാദ്ധ്യമങ്ങളെക്കുറിച്ചുള്ള സെമിനാർ മുതിർന്ന പത്രപ്രവർത്തകനും ദീപികയുടെ അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ നയിക്കും.
അന്തർദേശീയ, ദേശീയ മാദ്ധ്യമ രംഗത്തെ പ്രമുഖനായ ജോർജ് കള്ളിവയലിൽ ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ബ്ലോഗ് തുടങ്ങിയ നവ മാദ്ധ്യമങ്ങളിലും ഇന്ത്യയിലെ ടെലിവിഷൻ ചർച്ചകളിലും നിറസാന്നിധ്യമാണ്. കഴിഞ്ഞ ജൂലൈയിൽ ഹൂസ്റ്റണിലെ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സും കാനഡയിൽ ഫൊക്കാനയും 'ജേർണലിസ്റ്റ് ഓഫ് ദി ഡിക്കേഡ് 'അവാർഡ് നൽകി ആദരിച്ച ഇദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ഒപ്പം അമേരിക്ക, ചൈന, റഷ്യ, ബ്രസീൽ, ജർമനി, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂർ, സ്‌പെയിൻ, പോളണ്ട്, ഖത്തർ, ഒമാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലടക്കം ഒട്ടുമിക്ക ലോകരാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്. ജർമനിയിൽ 1999ൽ നടന്ന ആഗോള മലയാളി സമ്മേളനത്തിൽ മന്ത്രിയും എംഎൽഎമാരും മുതിർന്ന മാദ്ധ്യമപ്രവർത്തകരും ഉൾപ്പെട്ട ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചതും ഇദ്ദേഹമാണ്.
ഐക്യരാഷ്ട്രസഭാ സമ്മേളനവും അമേരിക്ക വിളിച്ചുകൂട്ടിയ ലോക രാഷ്ട്രത്തലവന്മാരുടെ ആണവ ഉച്ചകോടിയും അടക്കം നിരവധി ആഗോള ഉച്ചകോടികളും അന്താരാഷ്ട്ര സമ്മേളനങ്ങളും നേരിട്ടു റിപ്പോർട്ടു ചെയ്ത പരിചയസമ്പത്തും ജോർജിനു സ്വന്തം. ഫൊക്കാന, ഫോമ, പ്രവാസി ഭാരതീയ ദിവസ് അടക്കമുള്ള ഒട്ടേറെ പ്രവാസി സമ്മേളനങ്ങളിലും പലതവണ പങ്കെടുക്കുകയും അവാർഡ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയെയും അന്തരിച്ച ജോൺ പോൾ രണ്ടാമൻ മാർപാപ്പയെയും റോമിലെത്തി നേരിട്ടു സന്ദർശിച്ചിട്ടുള്ള ജോർജ് വിശുദ്ധ മദർ തെരേസയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഇന്ത്യ ഗവൺമെന്റ് അക്രഡിറ്റേഷനു പുറമേ ഇന്ത്യൻ പാർലമെന്റിലെ ലോക്‌സഭയിലും രാജ്യസഭയിലും ഒപ്പം വളരെക്കാലത്തെ പ്രവർത്തന പരിചയമുള്ള മാദ്ധ്യമപ്രവർത്തകർക്കു മാത്രം പ്രവേശനമുള്ള സെൻട്രൽ ഹാളിലും സ്ഥിരം അക്രഡിറ്റേഷനും 12 വർഷത്തിലേറെയായി ജോർജിനുണ്ട്. കഴിഞ്ഞ 13 വർഷമായി മികച്ച കോളമിസ്റ്റ് എന്ന നിലയിലും പേരെടുത്ത ജോർജ്, ദീപികയിൽ ഡൽഹി ഡയറി എന്ന പേരിൽ എല്ലാ ശനിയാഴ്ചയും എഴുതിവരുന്ന സ്ഥിരം പംക്തി വളരെ ശ്രദ്ധേയമാണ്.
ഇന്ത്യയിലെ പത്രപ്രവർത്തന ചരിത്രത്തിൽ പുതുചരിത്രം കുറിച്ച് 1996ൽ ട്രിപ്പിൾ പ്രമോഷനോടെ 33ാം വയസിൽ ദീപികയുടെ റസിഡന്റ് എഡിറ്ററായി ഉയർത്തപ്പെട്ട ജോർജ് കഴിഞ്ഞ 13 വർഷമായി ഡൽഹി കേന്ദ്രമായാണു പ്രവർത്തിക്കുന്നത്. ദക്ഷിണേഷ്യയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയായ സൗത്ത് ഏഷ്യൻ ഫ്രീ മീഡിയ കമ്മീഷന്റെ മുൻ ജനറൽ സെക്രട്ടറിയും സൗത്ത് ഏഷ്യൻ ഫ്രീ മീഡിയ അസോസിയേഷന്റെ പത്തു വർഷമായുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമാണ് ജോർജ്. 1994ൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായ ഇദ്ദേഹം കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമായിരുന്നു.
ന്യൂഡൽഹിയിൽ 2007ലും 2009ലും നടന്ന ദക്ഷിണേഷ്യൻ പത്രാധിപ ഉച്ചകോടിയിലെ ബെസ്റ്റ് പെർഫോമൻസ് അവാർഡുകൾ, ദേശീയ ദളിത് സാഹിത്യ അക്കാദമിയുടെ 2014ലെ ദി ഔട്ട്സ്റ്റാൻഡിങ് മീഡിയ പേഴ്‌സൺ ഓഫ് ദ ഇയർ അവാർഡ്, രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ 2012ലെ ബെസ്റ്റ് കോളമിസ്റ്റ് അവാർഡ്, ബഹറിൻ ഇന്ത്യൻ അസോസിയേഷന്റെ 2015ലെ എക്‌സലൻസ് ഇൻ ജേർണലിസം അവാർഡ്, ഡൽഹി എൻഎസ് ബുക്‌സ് ജേണലിസത്തിലെ വിശിഷ്ഠ സംഭാവനകൾക്കായി ഏർപ്പെടുത്തിയ പ്രതിഭാ അവാർഡ് തുടങ്ങിയവയും ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയ സംഘടനകളുടെ നിരവധി മാദ്ധ്യമ പുരസ്‌കാരങ്ങളും ജോർജ് കള്ളിവയലിൽ നേടിയിട്ടുണ്ട്.
പത്രപ്രവർത്തനത്തോടും ഫേസ്‌ബുക്കിലെയും മറ്റും സജീവ ഇടപെടലുകളോടും ഒപ്പം ഡൽഹിയിലെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലും ജോർജ് സജീവസാന്നിധ്യമാണ്. 2012ൽ ഷിംലയിൽ പാക്കിസ്ഥാൻ നേതാക്കളടക്കം പങ്കെടുത്ത സാർക് പാർലമെന്ററി കോൺഫറൻസിന്റെ സംഘാടക സമിതി കൺവീനറായിരുന്നു. എറണാകുളത്ത് കളമശേരി റോട്ടറി ക്ലബ് പ്രസിഡന്റായും 2010ൽ ഡൽഹിയിൽ നടന്ന ജെ.കെ ടയേ്‌ഴ്‌സ് കോൺസ്റ്റിറ്റിയൂഷൻ ക്ലബ് നാഷണൽ കാർ റാലിയിൽ ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. കോട്ടയം പാലാ സ്വദേശിയായ ജോർജ് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമകളും സ്വന്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജേർണലിസം കോഴ്‌സ് സെക്രട്ടറി, കേരള പ്രസ് അക്കാദമി ഫാക്കൾട്ടി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഫേസ്‌ബുക്കിലും ട്വിറ്ററിലും ജോർജിന്റെ സന്ദേശങ്ങൾ ദേശീയ, അന്തർദേശീയ തലങ്ങളിൽ സജീവ ചർച്ചയാകാറുണ്ട്. ഫേസ്‌ബുക്കിൽ പരമാവധി 5,000 സുഹൃത്തുക്കളും 6500 ഫോളോവേഴ്‌സും ഉള്ള ഇദ്ദേഹം നവമാദ്ധ്യമങ്ങളിലെ ഏറ്റവും ശ്രദ്ധേയരായ പത്രപ്രവർത്തകരിൽ പ്രമുഖനാണ്. നിലവിലെ പ്രമുഖ അച്ചടി, ടെലിവിഷൻ മാദ്ധ്യമങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ വരുംവർഷങ്ങളിൽ സോഷ്യൽ മീഡിയ കൂടുതൽ മുന്നേറുമെന്നു ജോർജ് കള്ളിവയലിൽ അഭിപ്രായപ്പെട്ടു.
ലോകത്താകെ 321 കോടിയിലേറെ (3.21 ബില്യൺ) പേർ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഇന്ത്യയിലും 400 മില്യൺ (നാലു കോടി) പേർ ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. ഇവരിൽ ലോകത്താകെ 2.13 ബില്യൺ പേർ സോഷ്യൽ മീഡിയയിലുണ്ടാകുമെന്നാണു കണക്ക്. ഇന്ത്യയിലാകട്ടെ കഴിഞ്ഞ ഏപ്രിലിൽ തന്നെ 118 മില്യൺ പേർ സോഷ്യൽ മീഡിയയിൽ സജീവമായുണ്ട്. ഗ്രാമീണ മേഖലയിൽ നൂറു ശതമാനം വർധനയാണു രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെയും ലോകത്തിന്റെയും ഭാവി നിർണയിക്കുന്നതിൽ സാമൂഹ്യ മാദ്ധ്യമങ്ങളുടെ റോൾ ഏറി വരുമെന്നതിനാൽ സാമൂഹ്യ മാദ്ധ്യമങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറും ഏറെ ശ്രദ്ധേയമാകും.



