- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സിറ്റിസൺ ജേണലിസ്റ്റുകൾക്ക് പ്രോത്സാഹനവുമായി ഐഎപിസി അന്തർദേശീയ മാദ്ധ്യമ സമ്മേളനം
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ആദ്യ അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ച് അമച്വർ പത്രപ്രവർത്തകരെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സിറ്റിസൺ ജേണലിസ്റ്റുകളെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ആദ്യ അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ച് അമച്വർ പത്രപ്രവർത്തകരെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സിറ്റിസൺ ജേണലിസ്റ്റുകളെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ്/ ഫീച്ചർ റയ്റ്റിങ്ങ്, ഫൊട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നുണ്ട്. വിജയികൾക്ക് ഒക്ടോബർ 9 മുതൽ 12 വരെ നടത്തുന്ന മാദ്ധ്യമ സമ്മേളനത്തോടനുബന്ധിച്ച് സമ്മാനങ്ങൾ നൽകും.
അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തിൽ അമേരിക്കയിലേയും ഇന്ത്യയിലേയും മാദ്ധ്യമ രംഗത്തെ പ്രമുഖർ നയിക്കുന്ന സെമിനാറുകളും വർക്ക്‌ഷോപ്പുകളും നടത്തും. മുഖ്യധാര മാദ്ധ്യമ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവ് ലഭിക്കാൻ സഹായകരമായ രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. സിറ്റിസൺ ജേണലിസം, ലോക മാദ്ധ്യമ രംഗത്തെ പുത്തൻ ട്രെൻഡുകൾ, മാദ്ധ്യമപ്രവർത്തനത്തിലെ സോഷ്യൽ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരിപാടികളും നടക്കും. പത്രപ്രവർത്തനവും മാദ്ധ്യമങ്ങളും സംബന്ധിച്ച ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. ഇത് മാദ്ധ്യമപ്രവർത്തനത്തെയും അതിന്റെ ചരിത്രത്തെയും അടുത്തറിയാൻ സഹായിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: http://indoamericanpressclub.com/



