ഹൂസ്റ്റൺ: യുവതീ യുവാക്കൾക്ക് പത്രപ്രവർത്തരംഗത്തുള്ള അറിവും അഭിരുചിയും വളർത്തുന്നതിനായി ഹൂസ്റ്റൻ പ്രസ് ക്ലബും ഇന്തോ അമേരിക്കൻ പ്രസ് ക്ലബും സഹകരിച്ച് ജേർണലിസം വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 24 ശനിയാഴ്ച 9.30 മുതൽ 3.30 വരെ നടക്കുന്ന വരെ നടക്കുന്ന വർക്ക്ഷോപ്പിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

മീഡിയ രംഗത്തെ തൊഴിലവസരങ്ങൾ, മാധ്യമദൗത്യം, രാഷ്ട്രീയവും മാധ്യമവും വികസനോന്മുഖ മാധ്യമ പ്രവർത്തനം ഇൻവസ്റ്റിഗേറ്റീവ് ജേർണലിസം, പോസിറ്റീവ് ആൻഡ് നെഗറ്റീവ് ജേർണലിസം, മാധ്യമരംഗത്തം അവസരങ്ങളും വെല്ലുവിളികുളം, പ്രിന്റ്, വിഷ്വൽ, ഡിജിറ്റൽ, സോഷ്യൽ മാധ്യമ പ്രവർത്തനം എന്നീ വിഷയങ്ങൾ പ്രമുഖ മാധ്യമപ്രവർത്തകർ അവതരിപ്പിക്കും. നേതൃത്വ പരിശീലനമാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യം. ഹൂസ്റ്റൺ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനിൽ ഉദ്ഘാടനം ചെയ്യുന്ന ഏകദിന പരിപാടിയിൽ ഇന്തോ അമേരിക്കൻ ന്യൂസ് പ്രസാധൻ ജവഹർ മൽഹോത്ര, ഇന്തോ ഹെറാൾഡ് ചീഫ് എഡിറ്റർ ശേഷാദ്രി കുമാർ, വോയ്സ് ഓഫ് ഏഷ്യ എഡിറ്റർ ശോഭനാ മുരാട്ടി, NNN Network host ഡോ.നിക് നികം, ഹൂസ്റ്റൺ ടിവി ഹോസ്റ്റ് സംഗീത ഡുവ, പ്രഫ.ഡോ.ചന്ദ്രമിത്താൾ, ജോസഫ് പൊന്നോലി, പ്രഫ. ഡോ.ഈപ്പൻ ഡാനിയേൽ, ഐഎപിസി ചെയർമാൻ ഡോ.ബാബു സ്റ്റീഫൻ, ജിൻസ് മോൻ സക്കറിയ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. സാം ഹൂസ്റ്റൺ ടോൾ വേയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തുള്ള എബിബി ബിൽഡിങ്ങിൽ നാലാം നിലയിലെ മാസ് മ്യൂച്വൽ കോൺഫറൻസ് ഹാളിലാണു വർക്ക്ഷോപ്പ് നടക്കുന്നത്.

ജേർണലിസം വർക്ക്ഷോപ്പിൽ പേരു രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് ഡാനിൽ -832 26417 119, സെക്രട്ടറി റോയി തോമസ്-832 768 2860, ട്രഷറർ, സംഗീത ഡുവ -8322527272, അഡൈ്വസർ ഈശോ ജേക്കബ് 8327717646 എന്നിവരുമായി ബന്ധപ്പെടുക.