ന്യൂഡൽഹി: 2021-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ വനിതകൾക്കാണ് ലഭിച്ചത്. ശ്രുതി വർമ, അങ്കിത അഗർവാൾ, ഗമിനി ശിങ്ല, ഐശ്വര്യ വർമ എന്നിവർക്കാണ് ആദ്യ നാല് റാങ്കുകൾ ലഭിച്ചത്.

യോഗ്യത പട്ടികയിൽ മൊത്തം 685 ഉദ്യോഗാർഥികളാണ് ഇടംപിടിച്ചത്. മലയാളികൾക്കും ഏറെ അഭിമാനിക്കാവുന്ന പരീക്ഷാഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ നൂറിൽ ഒമ്പത് മലയാളികൾ ഇടംപിടിച്ചു. ദിലീപ് കെ. കൈനിക്കര 21-ാം റാങ്ക് നേടി.