- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെങ്കയ്യനായിഡു ആശിർവദിക്കാൻ എത്തിയിട്ടും ഹിന്ദു മഹാസഭ കണ്ടത് ലൗ ജിഹാദ്; മതങ്ങളുടെ കെട്ടുപാടുകൾക്ക് അപ്പുറമെന്ന് പ്രഖ്യാപിച്ച് ഐഎഎസുകാർ ഒരുമിച്ചു; ഇപ്പോൾ പുറത്തു വരുന്നത് വിവാഹ മോചന വാർത്ത; ടിന ധാബി-അത്തർ അമീർ ഖാൻ ദമ്പതികൾ വേർപിരിയുമ്പോൾ
ജയ്പൂർ: ഐഎഎസ് ദമ്പതിമാരായ ടിന ധാബി-അത്തർ അമീർ ഖാൻ ദമ്പതികൾ വേർപിരിയുന്നുവെന്ന് റിപ്പോർട്ട്. 2015ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീനയുടെയും അത്തർ അമീറിന്റെയും വിവാഹം ഏറെ ചർച്ചയായിരുന്നു.
ഐ.എ.എസ് ദമ്പതികൾ ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മതസൗഹാർദത്തിന്റെ മാറ്റുകൂട്ടിയ സംഭവമായി വിവാഹം ചർച്ചയാവുകയും ചെയ്തു. എന്നാൽ ഹിന്ദുമഹാസഭയടക്കം ലൗ ജിഹാദ് ആരോപണമുയർത്തി രംഗത്തെത്തുകയും ചെയ്തു.
എന്നാൽ അത്തരം വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും മതങ്ങളുടെ കെട്ടുപാടുകൾക്ക് അപ്പുറമായിരുന്നു തങ്ങളുടെ വിവാഹമെന്നുമായിരുന്നു ടിനയുടെ അന്നത്തെ പ്രതികരണം.രാജസ്ഥാൻ കേഡറിലെ ഉദ്യോഗസ്ഥരായ ഇരുവർക്കും ജയ്പൂരിലായിരുന്നു ആദ്യ പോസ്റ്റിങ്. ജമ്മു കശ്മീരിലേക്ക് ഡെപ്യൂട്ടേഷനിൽ മാറിപ്പോയ അത്താർ ഖാൻ ഇപ്പോൾ ശ്രീനഗറിലാണ് ജോലി ചെയ്യുന്നത്
ജയ്പൂരിലെ കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കുന്ന ആദ്യ ദലിത് വനിതയായിരുന്നു ടിന ധാബി. ആദ്യ ശ്രമത്തിലായിരുന്നു ടീനയുടെ നേട്ടം. ഡൽഹി ലേഡി ശ്രീറാം കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ച ശേഷമാണ് ഭോപാൽ സ്വദേശിയായ ടിന സിവിൽ സർവിസിലെത്തിയത്.
കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ അത്തർ അമീർ ഖാൻ ഹിമാചൽ പ്രദേശിലെ മണ്ഡി ഐ.ഐ.ടിയിൽ നിന്ന് എൻജിനിയറിങ്ങിൽ ബിരുദമെടുത്തശേഷമാണ് ഐ.എ.എസ് നേടിയത്. പരിശീലന സമയത്ത് ഡൽഹിയിലെ ഡിപാർട്‌മെന്റ് ഓഫ് പേഴ്‌സനൽ ആൻഡ് ട്രെയിനിങ്ങിൽ വച്ചായിരുന്നു ടിനയും അത്തറും കണ്ടു മുട്ടിയത്. അത് വിവാഹമായി. 2018 ഏപ്രിലിൽ ആയിരുന്നു കല്യാണം.
ഡൽഹിയിലെ വിവാഹത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാർ, ലോക്‌സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ