ലഖ്നൗ: ഉത്തർപ്രദേശിൽ ഐ.എ.എസ് ഓഫീസറുടെ മൃതദേഹം റോഡരികിൽ. കർണാടക കേഡർ ഉദ്യോഗസ്ഥനായ അനുരാഗ് തിവാരിയെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഹസ്‌റത്ത്ഗഞ്ജിലെ മീരഭായ് ഗസ്റ്റ്ഹൗസിന് സമീപമത്താണ് അനുരാഗ് തിവാരിയുടെ മൃതദേഹം കാണപ്പെട്ടത്. രണ്ടു ദിവസമായി അദ്ദേഹം ഗസ്റ്റ് ഹൗസിൽ താമസിച്ച് വരികയായിരുന്നു. പ്രദേശവാസികളാണ് മൃതദേഹം കണ്ടതിനെത്തുടർന്ന് പൊലീസിനെ വിവരം അറിയിച്ചത്.

മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിയാനയത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.