- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിൽ സർവീസ് ട്രെയിനികൾ നടത്തിയ നിശാ മദ്യപാന പാർട്ടി അതിരുവിട്ടു; നീന്തൽകുളത്തിൽ വീണ സഹപ്രവർത്തകയെ രക്ഷിക്കാൻ ചാടിയ ഐഎഎസ് ട്രെയിനി മുങ്ങിമരിച്ചു; രക്ഷകനെ മരണം കവർന്നെടുത്തത് ഡൽഹിയിൽ വിദേശകാര്യമന്ത്രാലയത്തിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ
ന്യൂഡൽഹി: സിവിൽ സർവീസ് ട്രെയിനികൾ നടത്തിയ മദ്യപാന പാർട്ടിക്കിടെ കാൽതെറ്റി നീന്തൽ കുളത്തിൽ വീണ വനിതയെ രക്ഷിക്കാനുള്ള ശ്രമത്തിൽ സുഹൃത്തായ ഐഎഎസ് ട്രെയിനി മുങ്ങിമരിച്ചു. ഹരിയാണയിലെ സോണപ്പേട്ട് സ്വദേശി ആശിഷ് ദഹിയയാണു മരിച്ചത്. തെക്കൻ ഡൽഹിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള വിദേശകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അപകടമുണ്ടായത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിലുള്ള ബാച്ചിലെ ട്രെയിനികൾ ഇന്നലെ രാത്രി പൂൾ സൈഡ് പാർട്ടി നടത്തിയിരുന്നു. ഐഎഫ്എസ്, ഐആർഎസ് ട്രെയിനികളാണു പാർട്ടിയിൽ പങ്കെടുത്തത്. സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് ഐഎഎസ് ട്രെയിനിയായ ആശിഷ് പങ്കെടുക്കുകയായിരുന്നു. പാർട്ടിക്കിടെ നീന്തൽകുളത്തിനു സമീപത്തുകൂടി നടന്ന യുവതി കാൽതെറ്റി വീഴുകയായിരുന്നു. ഇതു കണ്ട് ആശിഷും മറ്റുള്ളവരും യുവതിയെ രക്ഷിക്കാൻ നീന്തൽകുളത്തിലേക്കു ചാടി. യുവതിയെ രക്ഷിച്ചശേഷമാണ് ആശിഷിനെ കാണുന്നില്ലെന്നു മനസിലായത്. തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നു ഡൽഹി സൗത്ത് അഡീഷണൽ ഡിസിപി ചിന്മയ് ബിസ്വാൾ പറഞ്ഞു. നീന്തൽകുളത്തിൽനിന്നു
ന്യൂഡൽഹി: സിവിൽ സർവീസ് ട്രെയിനികൾ നടത്തിയ മദ്യപാന പാർട്ടിക്കിടെ കാൽതെറ്റി നീന്തൽ കുളത്തിൽ വീണ വനിതയെ രക്ഷിക്കാനുള്ള ശ്രമത്തിൽ സുഹൃത്തായ ഐഎഎസ് ട്രെയിനി മുങ്ങിമരിച്ചു. ഹരിയാണയിലെ സോണപ്പേട്ട് സ്വദേശി ആശിഷ് ദഹിയയാണു മരിച്ചത്. തെക്കൻ ഡൽഹിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള വിദേശകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അപകടമുണ്ടായത്.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിലുള്ള ബാച്ചിലെ ട്രെയിനികൾ ഇന്നലെ രാത്രി പൂൾ സൈഡ് പാർട്ടി നടത്തിയിരുന്നു. ഐഎഫ്എസ്, ഐആർഎസ് ട്രെയിനികളാണു പാർട്ടിയിൽ പങ്കെടുത്തത്. സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് ഐഎഎസ് ട്രെയിനിയായ ആശിഷ് പങ്കെടുക്കുകയായിരുന്നു. പാർട്ടിക്കിടെ നീന്തൽകുളത്തിനു സമീപത്തുകൂടി നടന്ന യുവതി കാൽതെറ്റി വീഴുകയായിരുന്നു.
ഇതു കണ്ട് ആശിഷും മറ്റുള്ളവരും യുവതിയെ രക്ഷിക്കാൻ നീന്തൽകുളത്തിലേക്കു ചാടി. യുവതിയെ രക്ഷിച്ചശേഷമാണ് ആശിഷിനെ കാണുന്നില്ലെന്നു മനസിലായത്. തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നു ഡൽഹി സൗത്ത് അഡീഷണൽ ഡിസിപി ചിന്മയ് ബിസ്വാൾ പറഞ്ഞു. നീന്തൽകുളത്തിൽനിന്നു പുറത്തെടുത്ത ആശിഷിനെ വസന്ത്കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥീരീകരിക്കുകയായിരുന്നു. യുവതിയും ആശിഷും മദ്യലഹരിയിലായിരുന്നെന്നാണു സംശയം. പാർട്ടി നടന്ന സ്ഥലത്തു മദ്യപാനം നടന്നതിനുള്ള തെളിവുകൾ ലഭിച്ചതായി സ്റ്റേഷൻ മെഡിക്കൽ ഓഫീസർ ഡോ. പ്രമ്യേഷ് ബൻസാൽ പറഞ്ഞു.
ഐഎഫ്എസ് പരിശീലനത്തിന്റെ അവസാന ദിനം ആഘോഷിക്കാനാണു പാർട്ടി നടത്തിയത്. ആശിഷ് ദഹിയയുടെ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ഹിമാചൽ പ്രദേശ് പൊലീസിൽ ഡെപ്യുട്ടി സൂപ്രണ്ടായിരുന്നു ആശിഷ്. 2015ൽ സിവിൽ സർവീസ് പരീക്ഷയെഴുതി ഐഎഎസിന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ഐഎഫ്എസ് സ്വീകരിക്കുകയായിരുന്നു. ഭാര്യ പ്രഗ്യ ഡോക്ടറാണ്.