- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ കൊടിമരത്തിൽ മെർക്കുറി ഒഴിച്ചവർക്ക് നക്സൽ ബന്ധമെന്ന് സംശയം: ഫീനിക്സ് ഗ്രൂപ്പിന്റെ ആന്ധ്രയിലെ ചടങ്ങുകളിൽ മുൻപും ഇത്തരം സംഭവങ്ങൾ; അട്ടിമറി ഇല്ലെന്ന് പറഞ്ഞ് കേരളാ പൊലീസ് പിന്മാറാൻ ഒരുങ്ങുമ്പോൾ അന്വേഷണവുമായി ഐബി മുന്നോട്ട്
പമ്പ: ശബരിമലയിലെ സ്വർണ കൊടിമരത്തിൽ മെർക്കുറി ഒഴിച്ച കേസിൽ പിടിയിലായ പ്രതികൾക്ക് നക്സൽ ബന്ധമെന്ന് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ ഐബി അന്വേഷണം ശക്തമാക്കി. ആന്ധ്രയിലെ ഗ്രാമങ്ങളിൽ ഇവർ നടത്തിയിട്ടുള്ള പ്രതിഷേധത്തിന് സമാനമായ രീതിയിലാണ് ഇവിടെയും പ്രവർത്തിച്ചിരിക്കുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. ശബരിമല സ്വർണ കൊടിമരം സ്പോൺസർ ചെയ്തിരിക്കുന്നത് ആന്ധ്രയിൽ നിന്നുള്ള ഫീനിക്സ് ഗ്രൂപ്പാണ്. ഒരു ചാരിറ്റബിൾ ട്രസ്റ്റായി പ്രവർത്തിക്കുന്ന ഇവർക്ക് എന്നും എതിരാണ് നക്സൽ ഗ്രൂപ്പുകൾ. മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങി സമൂഹത്തിലെ ഉന്നതരാണ് ഈ ഗ്രൂപ്പിന്റെ 90 ശതമാനവും. അതു കൊണ്ടു തന്നെ നക്സൽ ഗ്രൂപ്പുകൾക്ക് ഇവർ അനഭിമതരാണ്. ആന്ധ്രയിൽ നടന്നിട്ടുള്ള ഈ ഗ്രൂപ്പിന്റെ ഒട്ടുമിക്ക പരിപാടികൾക്കും അവർ തുരങ്കം വച്ചിട്ടുമുണ്ട്. കേരളാ പൊലീസ് ഈ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവും ഇതോടെ ഉയരുന്നുണ്ട്. ആന്ധ്രയിലും മറ്റും കൊടിമരം സ്ഥാപിക്കുമ്പോൾ നവധാന്യങ്ങളും രസവും അതിന്റെ ചുവട്ടിൽ നിക്ഷേപിക്കാറുണ്ടെന്ന് വ്യക്
പമ്പ: ശബരിമലയിലെ സ്വർണ കൊടിമരത്തിൽ മെർക്കുറി ഒഴിച്ച കേസിൽ പിടിയിലായ പ്രതികൾക്ക് നക്സൽ ബന്ധമെന്ന് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ ഐബി അന്വേഷണം ശക്തമാക്കി. ആന്ധ്രയിലെ ഗ്രാമങ്ങളിൽ ഇവർ നടത്തിയിട്ടുള്ള പ്രതിഷേധത്തിന് സമാനമായ രീതിയിലാണ് ഇവിടെയും പ്രവർത്തിച്ചിരിക്കുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. ശബരിമല സ്വർണ കൊടിമരം സ്പോൺസർ ചെയ്തിരിക്കുന്നത് ആന്ധ്രയിൽ നിന്നുള്ള ഫീനിക്സ് ഗ്രൂപ്പാണ്. ഒരു ചാരിറ്റബിൾ ട്രസ്റ്റായി പ്രവർത്തിക്കുന്ന ഇവർക്ക് എന്നും എതിരാണ് നക്സൽ ഗ്രൂപ്പുകൾ.
മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങി സമൂഹത്തിലെ ഉന്നതരാണ് ഈ ഗ്രൂപ്പിന്റെ 90 ശതമാനവും. അതു കൊണ്ടു തന്നെ നക്സൽ ഗ്രൂപ്പുകൾക്ക് ഇവർ അനഭിമതരാണ്. ആന്ധ്രയിൽ നടന്നിട്ടുള്ള ഈ ഗ്രൂപ്പിന്റെ ഒട്ടുമിക്ക പരിപാടികൾക്കും അവർ തുരങ്കം വച്ചിട്ടുമുണ്ട്. കേരളാ പൊലീസ് ഈ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപവും ഇതോടെ ഉയരുന്നുണ്ട്.
ആന്ധ്രയിലും മറ്റും കൊടിമരം സ്ഥാപിക്കുമ്പോൾ നവധാന്യങ്ങളും രസവും അതിന്റെ ചുവട്ടിൽ നിക്ഷേപിക്കാറുണ്ടെന്ന് വ്യക്തമാക്കുകയാണ് കേരള പൊലീസ് ചെയ്തത്. അതിനാൽ ഇതൊരു സാധാരണ സംഭവം മാത്രമാക്കി ചിത്രീകരിച്ച് കേസ് അട്ടിമറിക്കുന്നുവെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ചയുൾപ്പെടെ ഉണ്ടായെന്ന നിരീക്ഷണം ഉയരുമ്പോഴും കേസ് സാധാരണ സംഭവം മാത്രമെന്ന് പറയുന്നതുതന്നെ അസ്വാഭാവികം ആണെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവത്തിൽ സമഗ്ര അന്വേഷണത്തിനായുള്ള നീക്കങ്ങളുമായി കേന്ദ്ര ഇന്റലിജൻസ് ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. നക്സൽ അട്ടിമറി തന്നെയാണ് ഇവർ സംശയിക്കുന്നത്. അതിന് പ്രധാന കാരണം ഇത് ചെയ്ത രീതിയാണ്. ഒരു അയ്യപ്പ ഭക്തൻ ഒരിക്കലും ഇത്തരമൊരു പ്രവൃത്തിക്ക് ധൈര്യപ്പെടില്ല. വിശ്വാസിയായ ഒരാൾ ഈശ്വരന് ഹിതകരമല്ലാത്ത പ്രവൃത്തി ചെയ്യില്ല. നക്സലുകൾ യുക്തിവാദികളാണ്. ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് ഇവർക്ക് യാതൊരു സങ്കോചവുമില്ല താനും.
ശബരിമലയിൽ കൊടിമര പ്രതിഷ്ഠ നടക്കുന്ന വിവരം ഇവർ അറിഞ്ഞത് ആന്ധ്രയിലെ ആഘോഷങ്ങളിൽ നിന്നാണ്. ഒരാഴ്ച മുൻപു തന്നെ ഇവിടെ കൊടിമരപ്രതിഷ്ഠയുടെ ആഘോഷം നടന്നിരുന്നു. ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്. ഇതിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് ആന്ധ്രാ മന്ത്രിമാരും എംഎൽഎമാരും എംപിമാരുമാണ്.
ഇന്നലെ നടന്ന കൊടിമര പ്രതിഷ്ഠയിൽ നാല് മന്ത്രിമാരും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ മകൻ അടക്കമുള്ളവരും പങ്കെടുത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആന്ധ്ര വിയ്യൂർ സ്വദേശികളായ വെങ്കിട്ടറാവു, സഹോദരൻ ഇഎൻഎൽ ചൗധരി, സത്യനാരായണ റെഢി, ഉമാമഹേശ്വര റെഢി, സുധാകര റെഢി എന്നിവരാണ് ഇപ്പോൾ കൊടിമരം നശിപ്പിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.
കൊടിമരച്ചുവട്ടിൽ രസം ഒഴിക്കുന്നത് ആന്ധ്രയിലെ ആചാരം ആണെന്ന് ഇവർ പറഞ്ഞത് മുഖവിലയ്ക്ക് എടുത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കേരളാ പൊലീസ്. ചെറിയ വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷിച്ചെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ശബരിമലയിലെ കൊടിമരം സ്പോൺസർ ചെയ്യുന്നതിലൂടെ ഫീനിക്സ് ഗ്രൂപ്പിന് ആന്ധ്രയിൽ വലിയ സാമ്പത്തിക നേട്ടം ലഭിക്കും. ഇത് അട്ടിമറിക്കുക എന്ന ലക്ഷ്യമായിരുന്നു നക്സലുകൾക്ക് ഉണ്ടായിരുന്നതെന്ന സംശയവും ഉയരുന്നുണ്ട്.