- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി തീരുമാനവും സമസ്തയുടെ വിലക്കും മറികടന്ന് ഇബ്രാഹിംകുഞ്ഞ്; നിലവിളക്കിനോട് പൊതുമരാമത്ത് മന്ത്രിക്ക് എതിർപ്പില്ല; എൻഎസ്എസ് ചടങ്ങിൽ ലീഗ് മന്ത്രി കത്തിച്ചത് തന്നെക്കാൾ വലിയ വിളക്ക്
കൊച്ചി: നിലവിളിക്ക് മുസ്ലിംലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഹറാമല്ല. അത് മതേതരത്വത്തിന്റെ പ്രതീകമാണ്. ആലുവ കോട്ടപ്പുറം എൻ.എസ്.എസ് യുണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമ സമാപന ചടങ്ങിലാണ് ഇബ്രാഹിംകുഞ്ഞ് നിലവിളക്ക് കൊളുത്തി മാതൃകയായത്. ചടങ്ങ് മുസ്ലിം ലീഗ് മന്ത്രി നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്. വായനദിനത്തിൽ തിര
കൊച്ചി: നിലവിളിക്ക് മുസ്ലിംലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഹറാമല്ല. അത് മതേതരത്വത്തിന്റെ പ്രതീകമാണ്. ആലുവ കോട്ടപ്പുറം എൻ.എസ്.എസ് യുണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമ സമാപന ചടങ്ങിലാണ് ഇബ്രാഹിംകുഞ്ഞ് നിലവിളക്ക് കൊളുത്തി മാതൃകയായത്. ചടങ്ങ് മുസ്ലിം ലീഗ് മന്ത്രി നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്.
വായനദിനത്തിൽ തിരുവനന്തപുരത്തെ പൊതു ചടങ്ങ് വിദ്യാഭ്യാസ മന്ത്രി അബ്ദുൾ റബ് നിലവിളക് കൊളുത്തി ഉദ്ഘാടനം ചെയ്യാൻ വിസമ്മതിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കും വഴിവച്ചു. നിലവിളക് ഇസ്ലാമിനു എതിരാണെന്നായിരുന്നു അന്നത്തെ സംഭവം ചർച്ചയായപ്പോൾ റബ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഇതിനെ അനുകുലിച്ചും പ്രതികുലിച്ചും ഒട്ടേറെ സംഘടനകളും, പ്രശസ്തരും രംഗത്ത് വന്നിരുന്നു. നിലവിളക് വിവാദം പത്രങ്ങളിലും ചാനലുകളിലും വലിയ ചർച്ചയായപ്പോൾ മുസ്ലിം സംഘടകൾക്കിടയിൽ ഇത് വലിയ തർക്കമായിരുന്നു അവസാനം ഇത് ലിഗിനു വിരുദ്ധമാണെന്ന് മുസ്ല്‌ലിം ലിഗ് പാർട്ടിയും അന്ന് തിരുമാനിച്ചിരുന്നു.
ലിഗുക്കാർ നിലവിളക്ക് കൊളുത്താൻ പാടില്ലയെന്നു സമസ്ത കേരള ജംഇയാത്തുൽ ഉലമ ഫത്‌വ പുരപ്പടിവിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ലിഗിനെ പിന്തുണയ്ക്കുന്ന ഇ.കെ വിഭാഗവും, മുസ്ലിം ലിഗിനെ എതിർക്കുന എ.പി വിഭാഗവും ജം ഇയാത്തുൽ ഉലമ അന്ന് പുറപ്പടിവിച്ച ഉത്തരവിനെ അനുകുലിച്ചിരുന്നു.അതിനാൽ പൊതു ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തേണ്ടതില്ല എന്ന തിരുമാനത്തിലും ലിഗ് നേതൃത്വമെത്തിയിരുന്നു. എന്നാൽ ഒന്നും പരസ്യമായി പറഞ്ഞതുമില്ല. ഇതൊക്കെ വ്യക്തിപരമായ കാര്യമെന്നായിരുന്നു പല നേതാക്കളും വിശദീകരിച്ചു പോന്നത്. ഇതിനിടെയാണ് ഇബ്രാഹിംകുഞ്ഞ് എൻഎസ്എസ് ചടങ്ങിൽ നിലവിളക്ക് കൊളുത്തിയത്. ഇബ്രഹിംകുഞ്ഞിനേക്കാൾ വലിയ നിലവിളക്ക് ചടങ്ങിനായി ഒരുക്കി. ഒരു അലോസരവും കൂടാതെ കത്തിക്കുകയും ചെയ്തു.
മുസ്ലിംലീഗ് മന്ത്രമാർക്കിടയിൽ ഭിന്നിപ്പിന് ഇടയാക്കിയ നിലവിളക്ക് കൊളുത്തൽ വിവാദം സമസ്ത വിഭാഗം സുന്നികളിലേക്കും പടരുന്നു. നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവുമായി യുവജനവിഭാഗം രംഗത്തെത്തി. ഇതോടെ നിലവിളക്ക് വിവാദത്തിന് പുതിയമാനം കൈവരികയും ചെയ്തു. കേരളത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം പണ്ഡിത സംഘടനയായ സമസ്തയിലും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം രൂപപ്പെട്ടത് അണികളിലും ആശയക്കുഴപ്പത്തിന് ഇടയാക്കി. അത് തുടരുന്നതിന്റെ സൂചനയാണ് ഇബ്രാഹിംകുഞ്ഞിന്റെ നിലവിളക്ക് കൊളുത്തൽ
നിലവിളക്ക് കത്തിക്കൽ മറ്റൊരു മതത്തിന്റെ ആചാരമായതിനാൽ ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്തയുടെ പണ്ഡിത നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈവാദത്തെ തള്ളിയാണ് സമസ്തയുടെ യുവജനസംഘടനയായ എസ്.വൈ.എസ് വാദം മുന്നോട്ട് വെയ്ക്കുന്നത്. ഇതര വിശ്വാസങ്ങളുടെ ഭാഗമല്ലാതെ നല്ലകാര്യങ്ങൾക്ക് തുടക്കം കുറിക്കുകയെന്ന രീതിയിൽ നിലവിളക്ക് കത്തിച്ചാൽ തെറ്റാവില്ലെന്നാണ് അവരുടെ നിലപാട്. നാടമുറിക്കുക,ബട്ടൺ അമർത്തുക, ശിലാഫലകത്തിന് മുകളിലെ കവർ നീക്കുക തുടങ്ങിയ ഉദ്ഘാടന കർമ്മങ്ങൾ പോലെ അതിന് പകരമായി നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞാണ് സമസ്തയുടെ പണ്ഡിത നേതൃത്വത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചത്. ഇങ്ങനെ കത്തിക്കുമ്പോൾ ദൈവിക നാമത്തിൽ ചെയ്യണമെന്ന് കൂടി നിർദ്ദേശിച്ചു.
നേരത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പൊതുചടങ്ങിൽ നിലവിളക്ക് തൊളുത്താൻ വിസമ്മതിച്ചതോടെയാണ് ഇതൊരു വിവമാദമായി മറുന്നത്. താൻ ഇനിയും നിലവിളക്ക് കൊളുത്തില്ലന്നെ നിലപാട് മന്ത്രി ആവർത്തിക്കുകയും ചെയ്തു. എന്നാൽ, നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് മന്ത്രി എംകെ മുനീറും എംഎൽഎമാരായ കെ എം ഷാജിയും അബ്ദുറബ്ദമാൻ രണ്ടത്താണിയും കെഎൻഎ ഖാദറും സ്വീകരിച്ചത്. ഇങ്ങനെ അനുകൂല നിലപാട് സ്വീകരിച്ചവരെ എതിർത്ത് സമസ്ത പത്രമായ സുപ്രഭാതത്തിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതൊന്നും വകവയ്ക്കില്ലെന്നാണ് നിലവിളക്ക് കത്തിച്ചതിലൂടെ ഇബ്രാഹിംകുഞ്ഞും വ്യക്തമാക്കുന്നത്.