ജിദ്ദയിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.കൊണ്ടോട്ടി സ്വദേശി കടവണ്ടി ഇബ്രാഹിമിനെയാണ് മരണം വിളിച്ചത്.ജിദ്ദയിൽ ജോലിക്കെത്തി 45 ദിവസം തിയഞ്ഞപ്പോഴേക്കുമുള്ള യുവാവിന്റെ മരണം വിശ്വസിക്കാനാവാതെ കഴിയുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. പരേതന് 25 വയസായിരുന്നു പ്രായം.

മേലങ്ങാടി സ്വദേശി മുഹമ്മദലി-സഫിയ ദമ്പതികളുടെ മകനാണ് കടവണ്ടി ഇബ്രാഹിം. ജിദ്ദ-മദീന എക്സ്പ്രസ് ഹൈവേയിൽ ഹംന എന്ന സ്ഥലത്തെ സാസ്‌കോ സ്റ്റേഷന് സമീപത്തുള്ള ബൂഫിയയിലേക്ക് വാഹനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കിവെക്കുന്നതിനിടെ കുഴഞ്ഞുവീഴുകയും ഉടൻ മരണം സംഭവിക്കുകയുമായിരുന്നു.

ഇബ്രാഹിമിന് രണ്ടു സഹോദരിമാരുണ്ട്. മൃതദേഹം ഹംന ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിന് സ്പോൺസറും മദീനയിലുള്ള
മാതൃസഹോദരൻ മൊയ്തീൻ കോയ, സാമൂഹിക പ്രവർത്തകൻ അഷ്റഫ് ചൊക്ലി എന്നിവരും നാട്ടുകാരും രംഗത്തുണ്ട്.