- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കരുതെന്ന് പാക് സൈന്യം തലയറുത്ത സൈനികന്റെ കുടുംബം; ബി.എസ്.എഫ് ഹെഡ് കോസ്റ്റബിൾ പ്രേം സാഗറിന്റെ കുടുംബം പ്രധാനമന്ത്രിക്ക് നിവേദനം നൽകി; പാക്കിസ്ഥാനുമായി ഒരു ബന്ധവും പാടില്ലെന്നും സൈനികന്റെ മകൻ
ദോറിയ: ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പാക് സൈന്യം കൊലപ്പെടുത്തി, മൃതദേഹം വികലമാക്കിയ ബി.എസ്.എഫ് ഹെഡ് കോസ്റ്റബിൾ പ്രേം സാഗറിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രി പ്രേം സാഗറിന്റെ കുടുംബം നിവേദനം നൽകിയത്. രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ഒരു പട്ടാളക്കാരന്റെ കുടുംബത്തിന്റെ വേദന സർക്കാർ മനസ്സിലാക്കണമെന്നും പാക്കിസ്ഥാനുമായി കളിക്കാതിരിക്കുക മാത്രമല്ല, ആ രാജ്യവുമായി ഒരു ബന്ധവും ഇന്ത്യ പുലർത്തരുതെന്നും പ്രേം സാഗറിന്റെ മകൻ ഈശ്വർ ചന്ദ്ര ആവശ്യപ്പെട്ടു. ഒരു മാസം മുമ്പാണ് ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിൽ പാക് സൈവന്യം ഒരുക്കിയ ചതിയിൽ അകപ്പെട്ട് പ്രേം സാഗറും മറ്റൊരു ബി.എസ്.എഫ് ഹെഡ് കോസ്റ്റബിളായ സാഗറും കൊല്ലപ്പെട്ടത്. പാക്കിസ്ഥാൻ ആക്ഷൻ ബോർഡ് ടീം ഒരുക്കിയ കെണിയിലാണ് ഇരുവരും അകപ്പെട്ടത്. നിയന്ത്രണരേഖ കടന്ന് 250 മീറ്ററോളം ഉള്ളിലായി ഒളിച്ചിരുന്ന പാക് സേന പട്രോളിങ് നടത്തുകയായിരുന്ന ഇരുവർക്കും നേരെ ആക്രമണം അഴിച്ചു വിടുകയായിരുന
ദോറിയ: ചാമ്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പാക് സൈന്യം കൊലപ്പെടുത്തി, മൃതദേഹം വികലമാക്കിയ ബി.എസ്.എഫ് ഹെഡ് കോസ്റ്റബിൾ പ്രേം സാഗറിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രി പ്രേം സാഗറിന്റെ കുടുംബം നിവേദനം നൽകിയത്.
രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ഒരു പട്ടാളക്കാരന്റെ കുടുംബത്തിന്റെ വേദന സർക്കാർ മനസ്സിലാക്കണമെന്നും പാക്കിസ്ഥാനുമായി കളിക്കാതിരിക്കുക മാത്രമല്ല, ആ രാജ്യവുമായി ഒരു ബന്ധവും ഇന്ത്യ പുലർത്തരുതെന്നും പ്രേം സാഗറിന്റെ മകൻ ഈശ്വർ ചന്ദ്ര ആവശ്യപ്പെട്ടു.
ഒരു മാസം മുമ്പാണ് ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിൽ പാക് സൈവന്യം ഒരുക്കിയ ചതിയിൽ അകപ്പെട്ട് പ്രേം സാഗറും മറ്റൊരു ബി.എസ്.എഫ് ഹെഡ് കോസ്റ്റബിളായ സാഗറും കൊല്ലപ്പെട്ടത്. പാക്കിസ്ഥാൻ ആക്ഷൻ ബോർഡ് ടീം ഒരുക്കിയ കെണിയിലാണ് ഇരുവരും അകപ്പെട്ടത്.
നിയന്ത്രണരേഖ കടന്ന് 250 മീറ്ററോളം ഉള്ളിലായി ഒളിച്ചിരുന്ന പാക് സേന പട്രോളിങ് നടത്തുകയായിരുന്ന ഇരുവർക്കും നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. റോക്കറ്റുകളും മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. കൊലപ്പെടുത്തിയതിന് ശേഷം ഇരുവരുടെയും മൃതദേഹത്തിനോട് പാക് സൈന്യം ക്രൂരമായാണ് പെരുമാറിയത്. മൃതദേഹത്തിൽ നിന്ന് തലവെട്ടി മാറ്റുകയും ചെയ്തു.