- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവേശം ഇനി ടി 20 ലോകകപ്പിലേക്ക്; ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കം; പ്രഥമിക റൗണ്ടിലേക്കെത്തുക 4 ടീമുകൾ; ആദ്യ ദിനം രണ്ട് മത്സരങ്ങൾ; പ്രഥമിക റൗണ്ട് മത്സരങ്ങൾ 23 മുതൽ
മസ്‌കറ്റ്: ഏഴാമത് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യതമത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കം. 8 ടീമുകളാണ് യോഗ്യത റൗണ്ടിൽ മത്സരിക്കുന്നത്.രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തിൽ ഒരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീം വീതം പ്രാഥമിക റൗണ്ടിലേക്ക് മുന്നേറും.ഇന്ത്യ ഉൾപ്പെടെ പ്രധാന ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 23-ന് തുടങ്ങും.
ആദ്യമായി ലോകകപ്പ് കളിക്കുന്ന പാപുവ ന്യൂഗിനിയും നമീബിയയും. ഇതുവരെ യോഗ്യതാ റൗണ്ടിന് അപ്പുറത്തേക്കു കടക്കാത്ത സ്‌കോട്‌ലൻഡും ഒമാനും. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കമാകുമ്പോൾ വെടിക്കെട്ട് ക്രിക്കറ്റിലെ നവാഗതരെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
യുഎഇയും ഒമാനും ആതിഥേയരാകുന്ന യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ യോഗ്യതാ റൗണ്ടിൽ അയർലൻഡ്, നമീബിയ, ഹോളണ്ട്, ശ്രീലങ്ക എന്നീ ടീമുകൾ എ ഗ്രൂപ്പിലും ബംഗ്ലാദേശ്, ഒമാൻ, പാപ്പുവ ന്യൂഗിനി, സ്‌കോട്‌ലൻഡ് ടീമുകൾ ബി ഗ്രൂപ്പിലും മത്സരിക്കുന്നു. ഇന്ന് ഇന്ത്യൻ സമയം 3.30-ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഒമാൻ, പാപ്പുവ ന്യൂഗിനിയെ നേരിടും.
7.30-ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ്, സ്‌കോട്‌ലൻഡിനെ നേരിടും.ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടാണ് 2 മത്സരങ്ങൾക്കും വേദി. ബംഗ്ലാദേശും 2014ലെ ജേതാക്കളായ ശ്രീലങ്കയും ഇത്തവണ യോഗ്യതാ റൗണ്ടിൽ കളിക്കുന്നുണ്ട്. ഇവരിൽ മികച്ച 4 ടീമുകൾ സൂപ്പർ 12 റൗണ്ടിലെത്തും.
ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്താൻ എന്നീ ടീമുകൾ നേരത്തേ യോഗ്യത നേടി. ഇവരിൽ മുന്നിലെത്തുന്ന നാലു ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്ക് മുന്നേറും.23-ന് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരത്തോടെ പ്രാഥമിക റൗണ്ട് തുടങ്ങും. 24-ന് പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.