- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സാസിനെ വിറപ്പിച്ച് ഹിമക്കാറ്റ്; വൈദ്യുതി ബന്ധം താറുമാറായി, ആയിരത്തഞ്ഞൂറോളം വിമാനങ്ങൾ റദ്ദാക്കി; പരക്കെ റോഡപകടങ്ങൾ
ഡാളസ്: ടെക്‌സാസിലും സമീപപ്രദേശങ്ങളിലും ആഞ്ഞുവീശിയ ഹിമക്കാറ്റിൽ പരക്കെ നാശനഷ്ടം. ആയിരക്കണക്കിന് വീടുകളെ ഇരുട്ടിൽ തള്ളിയിട്ടുകൊണ്ട് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്ന് വ്യാപകമായ റോഡപകട പരമ്പര തന്നെ അരങ്ങേറി. രാജ്യമെമ്പാടും ആയിരത്തഞ്ഞൂറോളം വിമാന സർവീസുകൾ റദ്ദാക്കേണ്ടിയും വന്നു. ഡാളസ് ഉൾപ്പെടെയുള്ള നോർത്തേൺ ടെക്‌സാസ്, സതേൺ ഒക്ക
ഡാളസ്: ടെക്‌സാസിലും സമീപപ്രദേശങ്ങളിലും ആഞ്ഞുവീശിയ ഹിമക്കാറ്റിൽ പരക്കെ നാശനഷ്ടം. ആയിരക്കണക്കിന് വീടുകളെ ഇരുട്ടിൽ തള്ളിയിട്ടുകൊണ്ട് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്ന് വ്യാപകമായ റോഡപകട പരമ്പര തന്നെ അരങ്ങേറി. രാജ്യമെമ്പാടും ആയിരത്തഞ്ഞൂറോളം വിമാന സർവീസുകൾ റദ്ദാക്കേണ്ടിയും വന്നു.
ഡാളസ് ഉൾപ്പെടെയുള്ള നോർത്തേൺ ടെക്‌സാസ്, സതേൺ ഒക്കലഹോമ, വെസ്‌റ്റേൺ അർക്കൻസാസ് തുടങ്ങിയ മേഖലകളിൽ നാഷണൽ വെതർ സർവീസ് വിന്റർ സ്‌റ്റോം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിനൊപ്പം മഞ്ഞുമഴ കൂടി പെയ്തതോടെ റോഡുകൾ നിറയെ ഐസ് പൊതിഞ്ഞ അവസ്ഥയായിരുന്നു. മഞ്ഞുപാളികൾ നിറഞ്ഞ റോഡിൽ നിന്ന് കഴിവതും അകന്നു നിൽക്കാൻ അധികൃതർ ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു.
യുഎസിലെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഡാളസ്/ ഫോർട്ട് വർത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ തന്നെ ആയിരത്തിലധികം വിമാന സർവീസുകളാണ് രാവിലെ ഒമ്പതു വരെ റദ്ദാക്കേണ്ടി വന്നത്. ടെന്നീസിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഞ്ഞുവീഴ്ചയിൽ കുറഞ്ഞത് 12 പേരോളം മരിക്കാനിടയായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. തണുപ്പിന്റെ ആധിക്യത്താലും വാഹനാപകടങ്ങളിലുമായാണ് മരണങ്ങൾ കൂടുതലും സംഭവിച്ചത്.
പതിനാറാം തിയതി മുതൽ അനുഭവപ്പെടുന്ന ശക്തമായ മഞ്ഞിനെ തുടർന്ന് കെന്റക്കിയിൽ പതിനൊന്നു പേരോളം മരിച്ചിട്ടുണ്ട്. ഡാളസ്, ഫോർട്ട് വർത്ത് മെട്രോപോളീറ്റൻ സിറ്റികളിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. റോഡുകൾ മരണക്കെണികളായി തീർന്നതോടെ മിക്കവരും വീടുകളിൽ തന്നെ കഴിഞ്ഞു കൂടുന്ന അവസ്ഥായാണിപ്പോൾ. വൈദ്യുതി ലൈനിനു മുകളിൽ മഞ്ഞുറഞ്ഞു കിടക്കുന്നതിനാൽ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ആയിരക്കണക്കിന് വീടുകളാണ് വൈദ്യുതി ഇല്ലാതെ വലയുന്നത്.
ഇഞ്ചു കണക്കിന് കനത്തിൽ റോഡുകളിൽ ഐസ് വീണു കിടക്കുന്നതിനാൽ ഒക്കലഹോമ റോഡുകളിൽ സാൾട്ട് ട്രക്കുകൾ നിരന്നിട്ടുണ്ട്. വാഹനങ്ങൾ വേഗത കുറച്ചു പോകാനാണ് ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുള്ളത്. ലൂസിയാനയിൽ ഗവർണർ ബോബി ജിൻഡാൽ ഞായറാഴ്ച അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആളുകൾ റോഡിൽ നിന്നകന്ന് വീടുകളിൽ തന്നെ കഴിയണമെന്നും കാലാവസ്ഥയിൽ പ്രകടമായ മാറ്റം സംഭവിക്കുന്നതുവരെ വാഹനവുമായി പുറത്തിറങ്ങരുതെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.