- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
150 കിലോമീറ്റർ നീളം.. 50 കിലോമീറ്റർ വീതി.. കടലിലൂടെ നീങ്ങുന്നത് ഇതുവരെ ലോകം കണ്ട ഏറ്റവും വലിയ മഞ്ഞു മല.. ഒരു മണിക്കൂറിൽ മുക്കാൽ കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന കൂറ്റനെ കണ്ട് നടുങ്ങി ലോകം
ലണ്ടൻ: 150 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയുമുള്ള പടുകൂറ്റൻ മഞ്ഞുമല കടലിലൂടെ നീന്തി തുടിക്കുന്നു. ലോകം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഈ മഞ്ഞു മല ബ്രിട്ടന്റെ ഭാഗമായ സൗത്ത് ജോർജിയ ലക്ഷ്യമാക്കിയാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. മണിക്കൂറിൽ മുക്കാൽ കിലോമീറ്റർ വേഗത്തിലാണ് ഈ കൂറ്റൻ മഞ്ഞുമല നീങ്ങിക്കൊണ്ടിരിക്കുന്നത്. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ മഞ്ഞുമല ഇപ്പോൾ ബ്രിട്ടീഷ് കടലോര പ്രദേശമായ സൗത്ത് ജോർജിയ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മഞ്ഞു മലയാണ് ഇതെന്നാണ് റിപ്പോർട്ട്. നിലവിൽ ഇത് സൗത്ത് ജോർജിയയ്ക്ക് 125 മൈൽ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് ഈ ദ്വീപിൽ ജനവാസമുള്ളതാണ്. സീൽസ്, പെൻഗ്വിൻ എന്നിവയും ഈ ദ്വീപിൽ താമസമുണ്ട്. അതിനാൽ തന്നെ ഈ ദ്വീപിന്റെ തന്നെ വലുപ്പമുള്ള മഞ്ഞുമല ജോർജിയയെ ലക്ഷ്യമാക്കി എത്തുമ്പോൾ ആശങ്കയോടെയാണ് ലോകം ഉറ്റു നോക്കുന്നത്.
ദിവസങ്ങൾക്കുള്ളിൽ സൗത്ത് ജോർജിയയിൽ ഐസ് കട്ട ഇടിച്ചു നിൽക്കും. ഇത് ഈ ദ്വീപിലെ ജീവജാലങ്ങളെ ബാധിക്കും. എന്നാൽ ഇവിടെ സ്ഥിരമായി ജനവാസമുള്ള സ്ഥലമല്ല എന്നതാണ് ആശ്വാസരമാകുന്നത്. എന്നാൽ വേനൽക്കാലത്ത് 25ഓളം അന്റാർട്ടിക് സർവ്വേ ഉദ്യോഗസ്ഥരും രണ്ട് സർക്കാർ ഉദ്യോഗസ്ഥരും ഭാര്യമാരും മ്യൂസിയം സ്റ്റാഫും എല്ലാം സൗത്ത് ജോർജിയയിൽ താമസത്തിന് എത്താറുണ്ട്.
ട്രില്ല്യൺ ടൺസ് ഭാരമുള്ള ഈ മഞ്ഞുമലയുടെ ചിത്രം വിമാനത്തിൽ നിന്നുമാണ് പകർത്തിയിരിക്കുന്നത്. ഗ്രേറ്റർ ലണ്ടനേക്കാളും വലുപ്പം ഈ മഞ്ഞു മലയ്ക്കുണ്ട്.
ട്രില്ല്യൺ കണക്കിന് ഭാരമുള്ള ഈ തണുത്തുറഞ്ഞ മഞ്ഞുകട്ട വരും ദിവസങ്ങളിൽ സൗത്ത് ജോർജിയയിൽ ഇടിക്കുമ്പോൾ അത് ആ ദ്വീപിന് വൻ പ്രത്യാഘാതം തന്നെ ഉണ്ടാക്കിയേക്കും. എന്നാൽ ഈ കുട്ടിയിടി ഒഴിവാക്കാൻ സാധിക്കില്ല. കാഴ്ചക്കാരായി നിൽക്കാൻ മാത്രമേ മനുഷ്യ ശക്തിക്ക് സാധിക്കൂ. എല്ലാ വർഷവും ഇത്തരത്തിൽ മഞ്ഞു കട്ടകൾ സമുദ്രത്തിലൂടെ ഒഴുകി എത്തുകയും കൂട്ടി ഇടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതുപോലെ ഒരെണ്ണം ഇതദ്യമാണെന്ന് സൗത്ത് ജോർജിയ ഫിഷറീസ് ആൻഡ് എൻവയോൺമെന്റ് ഡയറക്ടർ പറയുന്നു.
2017 ജൂലൈയിൽ അന്റാർട്ടിക് ഐസിൽ നിന്നും വേർപ്പെട്ടതാണ് ഇതെന്നാണ് റിപ്പോർട്ട്. അ68മ എന്ന് പേരിട്ടിരിക്കുന്ന ഈ മഞ്ഞുകട്ട 650 മൈൽ വടക്കോട്ട് സഞ്ചരിച്ചാണ് ഇപ്പോൾ സൗത്ത് ജോർജിയയിൽ എത്തിയിരിക്കുന്നത്. 650 അടി താഴ്ച ഈ മഞ്ഞുകട്ടയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്. സഞ്ചരിക്കുന്നവഴി ഈ മഞ്ഞുകട്ട ഉരുകി വെള്ളമായി മാറുകയും ചെയ്യുന്തിനാൽ കടലിൽ നല്ല ഫ്രഫ് വാട്ടർ ഉടലെടുക്കുകയും ജലം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു കൂറ്റൻ ഐസുകട്ടയ്ക്ക് ഉരുകി ഒലിക്കാൻ ഒരു ദശാബ്ദത്തോളം വേണ്ടി വരുമെന്നാണ് കണക്ക്. ഉദ്യോഗസ്ഥർ ഈ മഞ്ഞു കട്ടയുടെ സഞ്ചാര പാതയെ വിമാന മാർഗം നിരന്തരം നിരീക്ഷിച്ചു വരികയാണ്.
ഈ മഞ്ഞു കട്ട സൗത്ത് ജോർജിയയിൽ ഇടിക്കുമ്പോൾ തീരത്തിനടുത്തെ കടൽത്തറയിൽ ജീവിക്കുന്ന ജീവജാലങ്ങൾക്ക് ആപത്താവും. ഇവയുടെ സഞ്ചാരപാതയ്ക്ക് ഐസുകട്ട തടസ്സമാവുകയും ചെയ്യും. ദ്വീപിൽ താമസിക്കുന്ന പെൻഗ്വിനുകളുടെയും സീലുകളുടെയും കൂട്ടമരണത്തിനും ഈ ഭീമൻ മഞ്ഞുമല കാരണക്കാരനാകും.
മറുനാടന് ഡെസ്ക്