- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഗൂഗിൾ അസിസ്റ്റന്റിൽ ചാറ്റ്ബോട്ട് അവതരിപ്പിച്ചു
കൊച്ചി: പോളിസി ഉടമകൾക്ക് കൂടുതൽ ഡിജിറ്റൽ അധിഷ്ഠിത സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഗൂഗിൾ അസിസ്റ്റന്റിൽ ലിഗോ എന്ന ചാറ്റ് ബോട്ട് അവതരിപ്പിച്ചു.
ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ലിഗോയോടു സംസാരിക്കണമെന്ന ശബ്ദ നിർദ്ദേശം നൽകിക്കൊണ്ട് പോളിസി ഉടമകൾക്ക് തങ്ങളുടെ ചോദ്യങ്ങൾക്കു പരിഹാരം തേടാൻ ഗൂഗിൾ അസിസ്റ്റന്റിലൂടെ സാധ്യമാക്കുന്നതാണ് ഈ സൗകര്യം.
നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഈ സൗകര്യം ഉപഭോക്താക്കൾക്ക് താൽപ്പര്യമുള്ള എല്ലാ സംവിധാനങ്ങളിലൂടേയും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഉപഭോക്താക്കൾക്ക് തങ്ങളുടെ പോളിസി നമ്പറോ രജിസ്റ്റേഡ് ഫോൺ നമ്പറോ പറഞ്ഞു കൊണ്ട് ആൻഡ്രോയ്ഡ് ഉപകരണങ്ങളിലൂടെ തൽസമയ വിവരങ്ങൾ തേടാൻ ഇതു വഴിയൊരുക്കും.
ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫിന്റെ എല്ലാ നീക്കങ്ങളും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എൻ എസ് കണ്ണൻ പറഞ്ഞു. ഗൂഗിൾ അസിസ്റ്റന്റിൽ ലിഗോ ചാറ്റ്ബോട്ട് ലഭ്യമാകുന്നതോടെ ഉപഭോക്താക്കൾ കമ്പനിയുമായ ആശയ വിനിമയം നടത്തുന്നതിന്റെ രീതികൾ തന്നെ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.