- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഐസ്റ്റാർട്ടപ്പ് 2.0' പ്രോഗ്രാമുമായി ഐസിഐസിഐ ബാങ്ക്
കൊച്ചി: സ്റ്റാർട്ടപ്പുകളുടെ ബാങ്കിങും അതിനപ്പുറവുമുള്ള ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് 'ഐസ്റ്റാർട്ടപ്പ് 2.0' എന്ന രാജ്യത്തെ ഏറ്റവും സമഗ്രമാ യൊരു പ്രോഗ്രാം അവതരിപ്പിച്ചു. റെഗുലേറ്ററി അസിസ്റ്റൻസ്, അനലിറ്റിക്സ്, സ്റ്റാഫിങ്, അക്കൗണ്ടിങ്, ഉപഭോക്തൃ ഏറ്റെടുക്കൽ, ഡിജിറ്റലായി ഉപഭോക്താക്കളിലേക്ക് എത്തിപ്പെടൽ തുടങ്ങി നിരവധി ആവശ്യങ്ങൾ ഈ പ്രോഗ്രാം നിറവേറ്റും.
ഈ പ്രോഗ്രാമിലൂടെ ഉപഭോക്താക്കൾക്ക് സ്വന്തം പേരിൽ കറണ്ട് അക്കൗണ്ട് ലഭിക്കും. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ ലഭ്യമാണ്. പത്തു വർഷംവരെയായ പുതിയ ബിസിനസുകാർക്ക്, അത് പാർട്ട്നർഷിപ്പ്, സ്വകാര്യ, പൊതുമേഖലയിലുള്ള കമ്പനികളായാലും, കറണ്ട് അക്കൗണ്ടിനായി ആവശ്യപ്പെടാം. കൂടാതെ, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുമായി ബാങ്കിന്റെ എപിഐകൾ സംയോജിപ്പിച്ചതിനാൽ സ്റ്റാർട്ടപ്പുകൾക്ക് അക്കൗണ്ട് തുറക്കാനും അക്കൗണ്ട് നമ്പർ തൽക്ഷണം നേടാനും കഴിയും. അക്കൗണ്ട് ആരംഭിക്കാനായി വീണ്ടും വിവരങ്ങൾ നൽകേണ്ടതില്ലാത്തതിനാൽ സ്ഥാപകർക്ക്/സംരംഭകർക്ക് സമയ ലാഭം ലഭിക്കുന്നു. കെവൈസി വിവരങ്ങൾ പരിശോധിക്കാനായി അവർ ആവശ്യപ്പെടുന്ന സമയത്ത് ബാങ്ക് സ്റ്റാർട്ടപ്പുകളിലേക്ക് ഉദ്യോഗസ്ഥനെ അയക്കും.
ആത്മാർത്ഥതയുള്ളൊരു റിലേഷൻഷിപ്പ് മാനേജർ ലഭ്യമായിരിക്കും എന്നതാണ് ഈ കറണ്ട് അക്കൗണ്ട് കൊണ്ടുള്ള മറ്റൊരു നേട്ടം. പ്രമോട്ടേഴ്സിനായുള്ള സേവിങ്സ് അക്കൗണ്ട്, ജീവനക്കാർക്കായുള്ള സാലറി അക്കൗണ്ട്, ത്രൈമാസ ബാലൻസ് തുടങ്ങിയവയെല്ലാം ലഭ്യമാകും. കൂടാതെ, സ്റ്റാർട്ടപ്പുകൾക്ക് അവരുടെ അക്കൗണ്ടിൽ ആവശ്യമായ സൗകര്യങ്ങൾ ഇഷ്ടാനുസൃതമാക്കാനും തെരഞ്ഞെടുക്കാനും ആഭ്യന്തര, അന്തർദേശീയ വ്യാപാര ഇടപാടുകൾക്കായി മുൻഗണനാ വിലനിർണ്ണയത്തോടെ ഒറ്റ അക്കൗണ്ടായി ഉപയോഗിക്കാനും കഴിയും. ഇതെല്ലാം വ്യവസായത്തിൽ ആദ്യമാണ്.
സ്റ്റാർട്ടപ്പ് അസിസ്റ്റ് എന്ന പേരിലാണ് ഒരു കുടക്കീഴിൽ ബാങ്കിങിന് അപ്പുറമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നത്. വ്യക്തിഗത സേവന ദാതാക്കളിലേക്ക് എത്തിപ്പെടാൻ സ്റ്റാർട്ടപ്പുകൾ ഏറെ സമയം ചെലവഴിക്കുന്നു. സ്റ്റാർട്ടപ്പ് അസിസ്റ്റ് ഒരുപാട് സേവനങ്ങൾ ഒറ്റ പോയിന്റിൽ ലഭ്യമാക്കുന്നു. രജിസ്ട്രേഷൻ, ടാക്സേഷൻ, കംപ്ലയൻസ്, ലോജിസ്റ്റിക്സ്, ഫസിലിറ്റി മാനേജ്മെന്റ് തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. കൂടാതെ വർക്ക്-ഫ്രം-ഹോം, ഐടി ഹാർഡ്വെയർ ഡീലുകൾ, വെബ് ഹോസ്റ്റിങ്, അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ, ടെലികോം പാക്കേജസ്, പ്രിന്റിങ്, സ്റ്റേഷനറി തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി കമ്പനികളുമായി ബാങ്ക് സഹകരിക്കുന്നുമുണ്ട്.