- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻസിഡി വഴി 1200 കോടി രൂപ സമാഹരിച്ച് ഐസിഐസിഐ പ്രൂഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ്
കൊച്ചി: ഐസിഐസിഐ പ്രൂഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ് ഓഹരിയാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എൻസിഡി) പ്രൈവറ്റ് പ്ലെയ്‌സ്‌മെന്റ് വഴി 1200 കോടി രൂപ സമാഹരിച്ചു. ക്രിസിൽ എഎഎ സ്റ്റേബിൾ, ഐസിആർഎ എഎഎ(സ്റ്റേബിൾ) റേറ്റിങുകൾ ഉള്ള എൻസിഡികൾ വഴിയായിരുന്നു സമാഹരണം. കടപത്രങ്ങൾ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഹോൾസെയിൽ ഡെറ്റ് മാർക്കറ്റിലും ലിസ്റ്റു ചെയ്യും.
6.85 ശതമാനം കൂപ്പൺ നിരക്കും പത്തു വർഷ കാലാവധിയുമുള്ള ഇവ അഞ്ചു വർഷത്തിനു ശേഷം തിരികെ വിളിക്കാനുള്ള അവസരവുമുണ്ട്. എൻസിഡി വഴിയുള്ള തങ്ങളുടെ ആദ്യ നീക്കത്തിനു ലഭിച്ച പ്രതികരണം മികച്ചതായിരുന്നു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ പ്രൂഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എൻ എസ് കണ്ണൻ ചൂണ്ടിക്കാട്ടി. ഭാവിയിലെ ബിസിനസ് വളർച്ചയ്ക്കായി ഇതുപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story