കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ ബാങ്കിങ് ആപ്പായ ' ഐമൊബൈൽ പേ' ഉപയോഗിക്കുന്ന മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കളുടെ എണ്ണം പത്തുലക്ഷം ആയി.

എല്ലാവർക്കും ഉപയോഗിക്കാവുന്ന വിധത്തിൽ തുറന്നുകൊടുത്ത് മൂന്നു മാസത്തിനുള്ളിലാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്ന് ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റൽ ചാനൽസ് ആൻഡ് പാർട്ണർഷിപ്പ് ഹെഡ് ബിജിത് ഭാസ്‌കർ പറഞ്ഞു. അടുത്ത രണ്ടു മാസത്തിനുള്ളിൽ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2008-ലാണ് ബാങ്ക് തങ്ങളുടെ ഇടപാടുകാർക്കുവേണ്ടി രാജ്യത്ത് ആദ്യത്തെ ബാങ്കിങ് ആപ്പായ ഐമൊബൈൽപുറത്തിറക്കുന്നത്.

ഏതു ബാങ്കിന്റെ ഉപഭോക്താക്കൾക്കും അവരുടെ അക്കൗണ്ട് ഐമൊബൈൽ പേയുമായി ബന്ധിപ്പിക്കാം. ഇതുപയോഗിച്ച് യുപിഐ ഐഡി സൃഷ്ടിക്കാനും ബില്ലുകൾ അടക്കാനും, ഓൺലൈൻ റീചാർജ്, ഏത് അക്കൗണ്ടിലേക്കും പണം കൈമാറാനും സാധിക്കും. കൂടാതെ സേവിങ്സ് അക്കൗണ്ട് തുറക്കുക, ഭവന വായ്പ-ക്രെഡിറ്റ് കാർഡ് അപേക്ഷ, കാർ വായ്പ തുടങ്ങി ഐസിഐസിഐ ബാങ്കിന്റ വൈവിധ്യമാർന്ന സേവനങ്ങൾ നേടുവാൻ സാധിക്കും.

ഐ മൊബൈൽ പേ ഉപഭോക്താക്കൾക്ക് അവരുടെ 'പേ ടു കോൺടാക്ടി'ലേക്ക് പണം അയയ്ക്കാം.അതേപോലെ പേമെന്റ് ആപ്, ഡിജിറ്റൽ വാലറ്റ് തുടങ്ങിയവയിലേക്കും എളുപ്പം പണമയ്ക്കുവാൻ സാധിക്കും. സ്‌കാൻ ടു പേ, ചെക്ക് ബാലൻസ്, ബിൽപേമെന്റ് തുടങ്ങിയ ആവശ്യങ്ങൾ ഈ ആപ്പ് ഉപയോഗിച്ച് നിറവേറ്റാം.

മുംബൈ, ഡെൽഹി, ബംഗളരൂ, ചെന്നൈ, പൂന, കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ്, ജയപ്പൂർ, ലക്നൗ, പാട്ന, ഇൻഡോർ, ആഗ്ര, ലുധിയാന, ഗോഹത്തി, ചണ്ഡീഗഢ്, ഭുവനേശ്വർ തുടങ്ങി ചെറുതും വലുതുമായ നഗരങ്ങളിൽനിന്ന് വലിയ പ്രതികരണമാണ് 'ഐമൊബൈൽ പേ' ആപ്പിന് ലഭിച്ചിക്കുന്നത്.

ആർക്കു വേണെമെങ്കിലും 'ഐമൊബൈൽ പേ' ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാൻ കഴിയുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. ഏറ്റവും സുരക്ഷിതമായിട്ടാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. പെട്രോൾ പമ്പുകൾ, പലചരക്കുകടകൾ, ഹോട്ടലുകൾ, ഔഷധഷോപ്പുകൾ,ആശുപത്രി, സിനിമശാലകൾ തുടങ്ങി വൈവിധ്യമാർന്ന സ്ഥലങ്ങളിൽ പണം നൽകാൻ ഈ ആപ്പ് ഉപയോഗിക്കാം. ഇതിനു പുറമേ ഐസിഐസിഐ ബാങ്കിന്റെ ബാങ്കിങ് സേവനങ്ങൾ നേടുവാനും സഹായിക്കുന്നു.