ന്യൂഡൽഹി: എസ്‌ബിഐയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ചുവടുപിടിച്ച് ഐസിഐസിഐ ബാങ്കും ഭവനവായ്പ നിരക്ക് കുറച്ചു. 6.7 ശതമാനമായാണ് പലിശ നിരക്ക് കുറച്ചത്.

മാർച്ച് അഞ്ചുമുതൽ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു. 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് ഇടപാടുകാർക്ക് കുറഞ്ഞ പലിശനിരക്കായ 6.7 ശതമാനം പ്രയോജനപ്പെടുത്താവുന്നതാണ്. മാർച്ച് 31 വരെ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. 75 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 6.75 ശതമാനമാണ് കുറഞ്ഞ പലിശനിരക്ക്.

കഴിഞ്ഞദിവസമാണ് എസ്‌ബിഐ ഭവനവായ്പകളുടെ പലിശനിരക്ക് കുറച്ചത്. വിവിധ പ്ലാനുകൾക്ക് 6.70 ശതമാനം മുതൽ ആരംഭിക്കുന്ന പലിശനിരക്കാണ് ബാങ്ക് നിശ്ചയിച്ചത്.പലിശനിരക്കിൽ 70 ബേസിക് പോയന്റ്ിന്റെ വരെ കുറവാണ് വരുത്തിയത്. മാർച്ച് 31 വരെ പരിമിതമായ സമയത്തേയ്ക്കാണ് എസ്‌ബിഐ ഇളവ് അനുവദിച്ചത്.