- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്രിമ ബുദ്ധി മനുഷ്യനെ പിന്നിലാക്കുമോ? ആറ് വികാരങ്ങൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന യന്ത്രമനുഷ്യനായി ഐകബ്; പുതിയ നേട്ടവുമായി ശാസ്ത്രലോകം
ആണവായുധങ്ങളേക്കാൾ മാനവരാശിക്ക് വലിയ ഭീഷണിയാകുക മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന കൃത്രിമ ബുദ്ധിയായിരിക്കും എന്നാണ് പറയപ്പെടുന്നത്. മനുഷ്യരുമായി സ്വാഭാവിക ആശയവിനിമയം നടത്തുകയും ചില മനുഷ്യ സവിശേഷതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന യന്ത്രമനുഷ്യനെ സൃഷ്ടിക്കാനുള്ള ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഈ രംഗത്ത് പു
ആണവായുധങ്ങളേക്കാൾ മാനവരാശിക്ക് വലിയ ഭീഷണിയാകുക മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന കൃത്രിമ ബുദ്ധിയായിരിക്കും എന്നാണ് പറയപ്പെടുന്നത്. മനുഷ്യരുമായി സ്വാഭാവിക ആശയവിനിമയം നടത്തുകയും ചില മനുഷ്യ സവിശേഷതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന യന്ത്രമനുഷ്യനെ സൃഷ്ടിക്കാനുള്ള ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഈ രംഗത്ത് പുതിയ താരമായി മാറിയിരിക്കുകയാണ് ഐകബ് എന്നു പേരുള്ള യന്ത്രമനുഷ്യൻ. നാലു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ റോബോട്ടിൽ ഇപ്പോൾ 'സ്വത്വ ബോധം' വികസിപ്പിച്ചെടുക്കുന്നതിൽ ശാസ്ത്ര ലോകം വിജയിച്ചിരിക്കുന്നു. പത്തു വർഷത്തോളമായി ശാസ്ത്രജ്ഞർ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഐകബിന് ഇപ്പോൾ മുഖത്ത് ചില ഭാവങ്ങൾ പ്രകടിപ്പിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും പുഞ്ചിരിക്കാനുമെല്ലാം കഴിയും. ലക്ഷ്യം നേടാനുള്ള ശ്രമം നടത്താനും ആറ് വികാരങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവ് ഐകബിൽ ശാസ്ത്രജഞർ വികസിപ്പിച്ചെടുത്തിരിക്കുന്നു.
ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഐകബിനെ സൃഷ്ടിച്ചത്. പത്തു വർഷത്തെ ഗവേഷണത്തിനിടെ നടക്കാനും സംഗീതത്തിനൊത്ത് നൃത്തം ചെയ്യാനും കയ്യിൽ കിട്ടുന്ന വസ്തുക്കളെ കൈകാര്യം ചെയ്യാനും സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവുകളെല്ലാം ഈ യന്ത്രമനുഷ്യനിൽ വികസിപ്പിച്ചെടുത്തു. ഇപ്പോൾ ഇത് കൂടുതൽ മനുഷ്യസ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നുവെന്നതാണ് പുതിയ വാർത്ത. ഐകബ് ഒരു ലളിതമായ വീഡിയോ ഗെയിം കളിക്കുന്ന വീഡിയോ ന്യൂ സയന്റിസ്റ്റ് പുറത്തു വിട്ടിരിക്കുന്നു. ഈ കളിയിൽ എതിരാളികളോട് മത്സരിച്ച് കൂടുതൽ സ്‌കോർ നേടാൻ ഐകബ് സ്വയം ശ്രമിക്കുന്നുണ്ട്. സ്‌കോർ നേടുമ്പോഴും പോയിന്റുകൾ നഷ്ടപ്പെടുമ്പോഴും വ്യത്യസ്ത വികാരങ്ങളും പ്രകടിപ്പിക്കുന്നുണ്ട്.
പ്രത്യേക സെൻസറുകൾ പിടിച്ചെടുക്കുന്ന വിവരങ്ങളുടെ അടിസ്ഥാനമാക്കിയാണ് ഐകബ് സാഹചര്യത്തിനനുസരിച്ച് കൃത്യമായി വികാരങ്ങൽ പ്രകടിപ്പിക്കുന്നത്. സ്‌കോർ ചെയ്യാനുള്ള ശ്രമം വിഫലമാകുമ്പോൾ പുരികം ചുളിച്ചും മറ്റും ഭാവങ്ങൾ മുഖത്ത് പ്രകടമാകുന്നു. സ്‌കോർ ചെയ്യുമ്പോൾ 'ഗോട്ട് ഇറ്റ്' എന്നു പറയുകയും ചിരിക്കുകയും ചെയ്യും. സംസാരം പോസീറ്റീവായാലും നെഗറ്റീവായാലും വലിയ സ്വരഭേദമില്ലെന്നു മാത്രം. ഒടുവിൽ ഗെയിമിൽ പരാജയപ്പെട്ടപ്പോൾ 'ഇതു നന്നായില്ല, വീഡിയോ ഗെയിം കളിക്കാൻ ഞാൻ ഒന്നുകൂടി തയ്യാറെടുക്കേണ്ടതുണ്ട്' എന്നായിരുന്നു ഐകബിന്റെ പ്രതികരണം. അതുപോലെ മൃദുവായി സ്പർശിച്ചപ്പോൾ 'ഈ സ്പർശനം ഞാനിഷ്ടപ്പെടുന്നു' എന്നും പ്രതികരിച്ചു. മനുഷ്യസമാനമായ റോബോട്ടുകളെ വികസിപ്പിച്ചെടുക്കുന്ന കൃത്രിമ ബുദ്ധി വികസന മേഖലയിൽ ഇനിയും മുന്നേറാനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം.