- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടമലയാർ അണക്കെട്ടിന് വൈദ്യുത വകുപ്പ് കൂടുതൽ സുരക്ഷയൊരുക്കും; പുതിയ കൺട്രോൾ റൂമുംതുറക്കും; ഡാമും പരിസരവും ഇനി എപ്പോഴും സിസിടിവി നിരീക്ഷണത്തിൽ; നടപടി വിധ്വംസ്വക പ്രവർത്തനങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ കുടി പശ്ചാത്തലത്തിൽ
കോതമംഗലം: ഇടമലയാർ അണക്കെട്ടിന് വൈദ്യുത വകുപ്പ് കൂടുതൽ സുരക്ഷയൊരുക്കുന്നു. ഡാമും പരിസരവും സദാസമയവും സിസി ടിവി കാമറകളുടെ നിരീക്ഷണത്തിലാക്കുന്നതിനാണ് കെ എസ് ഇ ബി ലക്ഷ്യമിട്ടിട്ടുള്ളത്. ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ വൈദ്യുത വകുപ്പ് പുതിയ കൺട്രോൾ റൂമുംതുറക്കും. അണക്കെട്ടിനോട് അനുബന്ധിച്ചുള്ള ഗാർഡ് സ്‌റ്റേഷനിൽ നിന്നും കഷ്ടി 100 മീറ്ററോളം അകലെ ജലാശയത്തിന്റെ തീരത്താണ് കൺട്രോൾ റൂം തുറക്കുക.നിലവിൽ ഡാമിന്റെ മധ്യത്തിൽ മുകൾ ഭാഗത്താണ് ഡാമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന് കൺട്രോൾറൂം പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് നീരീക്ഷണ സംവിധാനം ഏകോപിപിച്ചുകൊണ്ട് പുതിയ കൺട്രോൾ റൂം തുറക്കുന്നത്.നിലവിൽ സ്വകാര്യ ഏജൻസികളിൽ നിന്നുള്ള ജീവനക്കാരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഡാമിന് സമീപത്ത് ചെറിയകെട്ടിടത്തിലാണ് ഗാർഡ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.ഇടമലയാറിൽ നിന്നും താളുംകണ്ടം ആദിവാസിക്കോളനിയിലേക്കുള്ള റോഡ് ഡാമിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്.ഇതുവഴി നി
കോതമംഗലം: ഇടമലയാർ അണക്കെട്ടിന് വൈദ്യുത വകുപ്പ് കൂടുതൽ സുരക്ഷയൊരുക്കുന്നു. ഡാമും പരിസരവും സദാസമയവും സിസി ടിവി കാമറകളുടെ നിരീക്ഷണത്തിലാക്കുന്നതിനാണ് കെ എസ് ഇ ബി ലക്ഷ്യമിട്ടിട്ടുള്ളത്. ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ വൈദ്യുത വകുപ്പ് പുതിയ കൺട്രോൾ റൂമുംതുറക്കും. അണക്കെട്ടിനോട് അനുബന്ധിച്ചുള്ള ഗാർഡ് സ്‌റ്റേഷനിൽ നിന്നും കഷ്ടി 100 മീറ്ററോളം അകലെ ജലാശയത്തിന്റെ തീരത്താണ് കൺട്രോൾ റൂം തുറക്കുക.നിലവിൽ ഡാമിന്റെ മധ്യത്തിൽ മുകൾ ഭാഗത്താണ് ഡാമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന് കൺട്രോൾറൂം പ്രവർത്തിക്കുന്നത്.
ഇവിടെ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് നീരീക്ഷണ സംവിധാനം ഏകോപിപിച്ചുകൊണ്ട് പുതിയ കൺട്രോൾ റൂം തുറക്കുന്നത്.നിലവിൽ സ്വകാര്യ ഏജൻസികളിൽ നിന്നുള്ള ജീവനക്കാരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഡാമിന് സമീപത്ത് ചെറിയകെട്ടിടത്തിലാണ് ഗാർഡ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.ഇടമലയാറിൽ നിന്നും താളുംകണ്ടം ആദിവാസിക്കോളനിയിലേക്കുള്ള റോഡ് ഡാമിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്.ഇതുവഴി നിരവധി ടാക്‌സീ വാഹനൾ കോളനിയിലേക്ക് ട്രിപ്പടിക്കുന്നുമുണ്ട്.വാഹനങ്ങളിൽ കോളിനികളിൽ വന്നുപോകുന്നവരെക്കുറിച്ച് നിലവിൽ കാര്യമായ വിവരശേഖരണവും നടക്കുന്നില്ല.
ആദിവാസി മേഖലകളിൽ പുറമേ നിന്നുള്ളവർ എത്തുന്നതിനും തങ്ങുന്നതിനും വിധ്വംസ്വക പ്രവർത്തനങ്ങൾ നടത്തുന്നതിനും വരെ സാധ്യതയുണ്ടെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.ഇടമലയാർ പദ്ധതി പ്രദേശം പ്രത്യേക സുരക്ഷാമേഖലയാക്കി മാറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. വയനാടൻ വനമേഖലകളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ തമിനാട്- കർണ്ണാടക വനമേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇടമലയാറിലേയ്ക്കും പൊലീസ് അന്വേഷണം വ്യാപിപ്പിരുന്നു.നിരവധി തവണ ഈ വനമേഖലയിൽ മാവോയിസ്റ്റുകളെ കണ്ടതായും പ്രചാരണമുണ്ടായി.
വനമേഖലകളിലൂടെ സഞ്ചരിച്ചാൽ ഗാർഡുമാരുടെ കണ്ണിൽപ്പെടാതെ ആർക്കും ഡാമിലേയ്‌ക്കെത്താമെന്നതാണ് നിലവിലെ സ്ഥിതിയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പെരിയാറിന്റെ പോഷക നദിയായ ഇടമലയാർ പുഴയ്ക്ക് കുറുകെയാണ് വൈദ്യുത ഉത്പാദനം ലക്ഷ്യമിട്ട് അണക്കെട്ട് സ്ഥാപിച്ചിട്ടുള്ളത്.1987-ലാണ് ഇടമലയാർ പദ്ധതി കമ്മീഷൻ ചെയ്തത്.നിർമ്മിച്ചത്.373 മീറ്റർ നീളവും 102 മീറ്റർ ഉയരവുമുള്ള അണക്കെട്ടിൽ 1089,800,000 ക്യുബിക് മീറ്റർ ജലം സംഭരിക്കാൻ ശേഷിയുണ്ട്.75 മെഗാവാട്ടാണ് പദ്ധതിയുടെ ഉത്പാദന ശേഷി.
ഡാമിൽ നിന്നും പെൻസ്റ്റോക്ക് പൈപ്പുവഴി വെള്ളം താഴെയുള്ള പവർഹൗസ്സിൽ എത്തിച്ചാണ് വൈദ്യുത ഉത്പാദനം നടത്തിവരുന്നത്.പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന പ്രദേശങ്ങളിലും നിലവിൽ കാര്യമായ നിരീക്ഷണമില്ല. ഡാമിന് പഴുതടച്ചുള്ള സുരക്ഷ ഒരുക്കുന്നതിനാണ് വൈദ്യുതവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളതെന്നാണ് അറിയുന്നത്.ഇത് സംമ്പന്ധിച്ച കൂടുതൽ വിവരങ്ങൾ വൈദ്യുതവകുപ്പ് പുറത്തുവിട്ടിട്ടില്ല.