- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാനെ മർദ്ദിച്ച് അവശനാക്കി ഇടമലയാർ ഡാമിൽ പ്രവേശിക്കാൻ ശ്രമിച്ചത് ഇടുപക്ഷ ജനപ്രതിനിധികൾ; കേസൊതുക്കാൻ മന്ത്രി എം എം മണിയുടെ ഇടപെടലെന്നും ആരോപണം; തങ്ങളുടെ ജീവൻ അപകടത്തിലെന്ന് സുരക്ഷാ ജീവനക്കാർ മറുനാടനോട്
കൊച്ചി:ജീവനക്കാനെ മർദ്ദിച്ച് അവശനാക്കി അതീവ സുരക്ഷമേഖലയായ ഇടമലയാർ ഡാമിൽ പ്രവേശിക്കാൻ ശ്രമിച്ചത് ഇടുപക്ഷ ജനപ്രതിനിധികൾ. കേസൊതുക്കാൻ മന്ത്രി എം എം മണി നേരിട്ടിടപെട്ടതായും ആക്ഷേപം. വിവരങ്ങൾ പുറത്ത് വിടുന്നന്നതിന് വൈദ്യൂതവകുപ്പ് ജീവനക്കാർക്കും പൊലീസിനും വിലക്ക്. ജീവൻ അപകടത്തിലെന്ന് സുരക്ഷ ജീവനക്കാർ. മുൻ സൈനീകൻ കൂടിയായ സെക്യൂരിറ്റി ജീവനക്കാരൻ മനോജിനെയാണ് കഴിഞ്ഞ ദിവസം കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചവരിൽ മൂന്ന് പേർ ജനപ്രതിനിധകളാണെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഇവരെ പ്രതിയാക്കി കേസെടുത്തിടുണ്ടെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ മുൻസൈനീകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചുവരുന്ന സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരനാണ് മനോജ്.ഈ ഏജൻസിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് നിലവിൽ ഇടമലയാർ പദ്ധതിയുടെ സുരക്ഷ ചുതലക്കാർ. കൊടിയ മർദ്ദനമാണ് വാഹനത്തിലെത്തിയവരുടെ ഭാഗത്ത്് നിന്നും നേരിടേണ്ടി വന്നതെന്നും ഓടി രക്ഷപെട്ട് വനത്തിൽ ഒളി
കൊച്ചി:ജീവനക്കാനെ മർദ്ദിച്ച് അവശനാക്കി അതീവ സുരക്ഷമേഖലയായ ഇടമലയാർ ഡാമിൽ പ്രവേശിക്കാൻ ശ്രമിച്ചത് ഇടുപക്ഷ ജനപ്രതിനിധികൾ. കേസൊതുക്കാൻ മന്ത്രി എം എം മണി നേരിട്ടിടപെട്ടതായും ആക്ഷേപം. വിവരങ്ങൾ പുറത്ത് വിടുന്നന്നതിന് വൈദ്യൂതവകുപ്പ് ജീവനക്കാർക്കും പൊലീസിനും വിലക്ക്. ജീവൻ അപകടത്തിലെന്ന് സുരക്ഷ ജീവനക്കാർ.
മുൻ സൈനീകൻ കൂടിയായ സെക്യൂരിറ്റി ജീവനക്കാരൻ മനോജിനെയാണ് കഴിഞ്ഞ ദിവസം കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചവരിൽ മൂന്ന് പേർ ജനപ്രതിനിധകളാണെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഇവരെ പ്രതിയാക്കി കേസെടുത്തിടുണ്ടെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്.
ഇടുക്കി ജില്ലയിലെ മുൻസൈനീകരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചുവരുന്ന സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരനാണ് മനോജ്.ഈ ഏജൻസിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് നിലവിൽ ഇടമലയാർ പദ്ധതിയുടെ സുരക്ഷ ചുതലക്കാർ. കൊടിയ മർദ്ദനമാണ് വാഹനത്തിലെത്തിയവരുടെ ഭാഗത്ത്് നിന്നും നേരിടേണ്ടി വന്നതെന്നും ഓടി രക്ഷപെട്ട് വനത്തിൽ ഒളിച്ചതിലാണ് തന്റെ ജീവൻ രക്ഷപെട്ടതെന്നുമാണ് നേരിൽക്കണ്ടപ്പോൾ മനോജ് മറുനാടനോട് പ്രതികരിച്ചത്.
വൈകിട്ട് 5 മണിക്ക് ശേഷമാണ് ജനപ്രതിനിധി സംഘം ഡാമിലേക്കുള്ള പ്രവേശനകവാടത്തിലെ സെക്യൂരിറ്റി സ്റ്റേഷനിൽ എത്തിയത്.കാഴ്ചയിൽ തന്നെ ഇവർ മദ്യപിച്ചതായി തോന്നിയിരുന്നെന്നും ഡാമിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ തടഞ്ഞതാണ് ഇവരെ പ്രകോപിപിച്ചതെന്നും മനോജ് വ്യക്തമാക്കി.
വൈദ്യൂത വകുപ്പധികൃതർ സംഭവം സംബന്ധിച്ച് പരാതി നൽകി ആഴ്ചകൾ പിന്നിട്ടു.തന്നേ മദ്ദിച്ചവർ എത്തിയ വാഹനത്തിന്റെ നമ്പർ മനോജ് വൈദ്യുത വകുപ്പധികൃതർക്ക് കൈമാറിയിരുന്നു. പരാതിയിൽ അധികൃതർ ഈ വിവരവും ഉൾക്കൊള്ളിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് ഈ വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയതോടെയാണ് സംഭവത്തിപിന്നിലെ ജനപ്രതിനിധികളുടെ ഇടപെടൽ പുറത്തായത്.
'ഞങ്ങൾ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും നിങ്ങൾ പ്രശ്‌നം വഷളാക്കരുത് 'എന്നുമായിരുന്നു ഇക്കാര്യത്തിൽ വൈദ്യൂത വകുപ്പ്് ഉദ്യോഗസ്ഥൻ ഈ ലേഖകനോട് പ്രതികരിച്ചത്. മനോജിന്റെ വെളിപ്പെടുത്തൽ ചിത്രീകരിക്കരുതെന്നും വിവരവരങ്ങൾ ചോദിച്ചറിഞ്ഞ് സ്ഥലം വിടാനുമായിരുന്നു ഇദ്ദേഹത്തിന്റെ നിർദ്ദേശം.
വ്യാപകമായ നക്‌സൽ-മാവോയിസ്റ്റ് ഭീഷിണിയുടെ അടിസ്ഥാനത്തിൽ വർഷങ്ങൾക്ക് മുമ്പ് മുതൽ ഡാമിനും പവർ ഹൗസിനും വൈദ്യൂതവകുപ്പ് ശക്തമാ സുരക്ഷ ഒരുക്കിയിരുന്നു.ഇതിന്റെ ഭാഗമായി വിനോദ സഞ്ചാരികൾക്ക് പദ്ധതി പ്രദേശത്ത് നിയന്ത്രണങ്ങളും എർപ്പെടുത്തിയിരുന്നു. വൈകിട്ട് 5-ന് ശേഷം സർക്കാർ വാഹനങ്ങളും ആമ്പുലൻസുകളും മാത്രമേ പദ്ധതി പ്രദേശത്തേക്ക് കടത്തിവിടാവു എന്നാണ് സുരക്ഷാജീവനക്കാർക്ക് വൈദ്യുതവകുപ്പധികൃതർ നൽകിയിട്ടുള്ള നിർദ്ദേശം.
ഡാമും പവർഹൗസും ഉൾപ്പെടുന്ന പ്രദേശം സി സി ടിവി കാമറ നിരീക്ഷണത്തിൽ ആക്കണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് പലതവണ നിർദ്ദേശിച്ചിട്ടും വൈദ്യുത വകുപ്പ് ഇക്കാര്യത്തിൽ ഇപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായിട്ടാണ് സൂചന.