- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന് കൊടുക്കാനായി നൽകി ഷർട്ടിൽ ചരസ് ഒളിപ്പിച്ചു വച്ചു; ഗൾഫ് മലയാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്; പിടിയിലായത് ജയസൂര്യ നായകനായ 'ഇടി'യിലെ വില്ലൻ നടൻ; ഗൾഫിലെ കാരാഗ്രഹത്തിൽ ജീവിതം ഒടുങ്ങാതിരിക്കാൻ പ്രവാസികൾ മുൻകരുതൽ എടുക്കുക
കാസർകോട്: ചെയ്യാത്ത തെറ്റിന് കാരാഗ്രഹത്തിൽ കഴിയേണ്ടി വരിക എന്നതാണ് ജീവിതത്തിൽ ഏറ്റവും കഠിനമായ കാര്യം. ഇത്തരത്തിൽ ഗൾഫിലെ കാരാഗ്രഹത്തിൽ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്ന നിരവധി മലയാൡയുവാക്കളുണ്ട്. ഇത്തരത്തിൽ ശിക്ഷിക്കപ്പെടാൻ കാരണം പലപ്പോഴും കഞ്ചാവും മയക്കുമരുന്നും കടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നത്. പലപ്പോഴും മയക്കുമരുന്ന് മാഫിയയുടെ കെണിയിൽ വീണാണ് മലയാളി യുവാക്കൾ കാരാഗ്രത്തിൽ കഴിയേണ്ടി വരുന്നത്. സമാനമായ രീതിയിൽ ഒരു ചതിയിൽ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ഗൾഫിലുള്ള സുഹൃത്തിന് നൽകാൻ വസ്ത്രപ്പൊതിയിൽ ചരസ് ഒളിപ്പിച്ചു നൽകിയ കേസിൽ അറസ്റ്റിലായത് പുതുമുഖ നടനാണ്. തളങ്കര സ്വദേശി ബാഹ ഹബീബ്(38) ആണ് അറസ്റ്റിലായത്. അറാഫത്ത്, നിസാം എന്നിവർക്കെതിരെ കേസെടുത്തു. പിടിയിലായ ബാഹ ഹബീബ് മലയാള സിനിമയിൽ ചെറുവേഷങ്ങൾ ചെയ്തിരുന്ന നടനാണ്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന ജയസൂര്യയുടെ ഇടി എന്ന സിനിമയിലെ വില്ലലാണ് ഹബീബ്. ബഹ്‌റൈനിൽ പോകുന്ന തളങ്കര ബാങ്കോട്ടെ അബ്ജുറസാഖ് സനാഫിന്റെ പരാതിയിലാണ് കേസെടുത
കാസർകോട്: ചെയ്യാത്ത തെറ്റിന് കാരാഗ്രഹത്തിൽ കഴിയേണ്ടി വരിക എന്നതാണ് ജീവിതത്തിൽ ഏറ്റവും കഠിനമായ കാര്യം. ഇത്തരത്തിൽ ഗൾഫിലെ കാരാഗ്രഹത്തിൽ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്ന നിരവധി മലയാൡയുവാക്കളുണ്ട്. ഇത്തരത്തിൽ ശിക്ഷിക്കപ്പെടാൻ കാരണം പലപ്പോഴും കഞ്ചാവും മയക്കുമരുന്നും കടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നത്. പലപ്പോഴും മയക്കുമരുന്ന് മാഫിയയുടെ കെണിയിൽ വീണാണ് മലയാളി യുവാക്കൾ കാരാഗ്രത്തിൽ കഴിയേണ്ടി വരുന്നത്. സമാനമായ രീതിയിൽ ഒരു ചതിയിൽ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
ഗൾഫിലുള്ള സുഹൃത്തിന് നൽകാൻ വസ്ത്രപ്പൊതിയിൽ ചരസ് ഒളിപ്പിച്ചു നൽകിയ കേസിൽ അറസ്റ്റിലായത് പുതുമുഖ നടനാണ്. തളങ്കര സ്വദേശി ബാഹ ഹബീബ്(38) ആണ് അറസ്റ്റിലായത്. അറാഫത്ത്, നിസാം എന്നിവർക്കെതിരെ കേസെടുത്തു. പിടിയിലായ ബാഹ ഹബീബ് മലയാള സിനിമയിൽ ചെറുവേഷങ്ങൾ ചെയ്തിരുന്ന നടനാണ്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന ജയസൂര്യയുടെ ഇടി എന്ന സിനിമയിലെ വില്ലലാണ് ഹബീബ്.
ബഹ്‌റൈനിൽ പോകുന്ന തളങ്കര ബാങ്കോട്ടെ അബ്ജുറസാഖ് സനാഫിന്റെ പരാതിയിലാണ് കേസെടുത്തത്. സുഹൃത്തിന് നല്കണമെന്നും പറഞ്ഞ് വസ്ത്രങ്ങൾ നൽകിയത്. സംശയം തോന്നിയ യുവാവ് വസ്ത്രപ്പൊതി അഴിച്ചു നോക്കിയപ്പോഴാണ് ആറ് ഗ്രാം ചരസ് കണ്ട്. രണ്ട് ഷർട്ടും രണ്ട് പാന്റും 2000 രൂപയും അടങ്ങിയ പൊതിയിലാണ് മയക്കുമരുന്ന് തിരുകിയത്. വസ്ത്രവും കുറച്ചു പൈസയുമാണെന്നും ബഹ്‌റൈനിലെ സുഹൃത്ത് വന്ന് ഇവ വാങ്ങുമെന്നും പറഞ്ഞ് മടങ്ങിയ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് യുവാവ് പൊതി പരിശോധിച്ചത്.
ജയസൂര്യ നായകനായി അഭിനയിച്ച ഇടി സിനിമയിലെ വില്ലൻ വേഷം ചെയ്യുന്ന നടനാണ് ഹബീബ്. സംഭവുമായി ബന്ധപ്പെട്ട രണ്ടു പേർക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. കാസർകോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ അന്വേഷണത്തിലാണ് ഹബീബാണ് ചരസ് കടത്തിന് പിന്നിലെ മുഖ്യ കണ്ണിയെന്ന് കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. ഇയാൾ സ്ഥിരമായി മുംബൈയിൽ നിന്നും കേരളത്തിലേക്ക ചരസ് എത്തിക്കുന്ന റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലീസ് പറയുന്നത്.
സമാനയായ സംഭവം കുറച്ചുകാലം മുമ്പ് തിരുവനന്തപുരത്തും സംഭവിച്ചിരുന്നു. ഗൾഫിലുള്ള സുഹൃത്തിന് കൊടുക്കാനായി ബന്ധുക്കൾ തയ്യാറാക്കിയ പാർസലിൽ കഞ്ചാവ് പൊതി കണ്ടെത്തിയത്. എന്നാൽ ഭാരക്കൂടുതൽ കാരണം വീട്ടിൽ ഉപേക്ഷിച്ച അച്ചാറിലാണ് വീട്ടുകാർ കഞ്ചാവ് കണ്ടെത്തിയത്. ഭാഗ്യം കൊണ്ടുമാത്രമാണ് അച്ചാർ നാട്ടിൽ ഉപേക്ഷിക്കാൻ തോന്നിയയതും.
കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു ഈ സംഭവം. തിരുവനന്തപുരം സ്വദേശി അൻഷർ അച്ചാർ കൊണ്ടുപോയിരുന്നില്ല. പിന്നീട് അച്ചാറെടുത്ത് ഉപയോഗിക്കാൻ തീരുമാനിച്ച് വീട്ടുകാർ തുറന്നപ്പോഴാണ് പൊതി കണ്ടത്. പരിശോധനയിൽ കഞ്ചാവാണെന്ന് വ്യക്തമായി. അച്ചാർ സ്വീകരിക്കാനായി കുവൈറ്റിൽ കാത്തുനിന്ന സുഹൃത്തിനെ അൻഷറും കൂട്ടരും ചോദ്യം ചെയ്‌തോടെ ചിത്രം വ്യക്തമായി. സുഹൃത്തിന്റെ കുറ്റസമ്മതം വാട്‌സാപ്പിലെടുത്ത് അൻഷർ അയച്ച ഈ സംഭാഷണമടക്കം വട്ടപ്പാറ പൊലീസിന് കൈമാറി. സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ചത് എന്നാണ് പറയുന്നത്. കഞ്ചാവ് കൊടുത്തുവിടാൻ ശ്രമിച്ചവരിൽ ഒരാളെ തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഗൾഫിലേക്കുള്ള പാർസലിൽ സുഹൃത്തുക്കൾ അറിയാതെ മയക്കുമരുന്ന് കൊടുത്തുവിടുന്നത് സംഭവങ്ങൾ പലതവണ ആവർത്തിച്ചുട്ടുണ്ട്. അടുത്തിടെയാണ് ആലപ്പുഴ സ്വദേശി ഷിജു ഇത്തരത്തിൽ അബുദാബി ജയിലിൽ കഴിയേണ്ടിവന്നിരുന്നു. ഇത്തരം ചതിയിൽ വീഴാതിരിക്കാൻ ബാഗ് പാക്ക് ചെയ്യുമ്പോൾ മുതൽ പ്രവാസി യുവാക്കൾ മുൻകരുതൽ എടുക്കുക തന്നെയാണ് വേണ്ടത്.