ടുക്കി അസോസിയേഷൻ കുവൈറ്റ് കബ്ദാട്ടം എന്ന പേരിൽ പിക്നിക് നടത്തി. ഏപ്രിൽ6 വെള്ളിയാഴ്ച കബ്ദ് റിസോർട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽഇടുക്കി അസോസിയേഷൻ അംഗങ്ങളായ നിരവധി ആളുകൾ പങ്കെടുത്തു.

പ്രസിഡന്റ്ജെറാൾഡിന്റെയും സെക്രട്ടറി ജാക്സൺ കാലിയാനിയുടെയും ട്രെഷറർ ജോസ്‌തോമസിന്റെയും, വൈസ് പ്രസിഡന്റ് ടോം ഇടയൊടിയുടെയും നേതൃത്വത്തിൽ ആണ് പരിപാടികൾസംഘടിപ്പിച്ചത്. വിവിധ കലാ കായിക വിനോദ പരിപാടികൾ അരങ്ങേറി.

ഉപരിപഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായസുനിൽകുമാർ, ബിജോയ് ജോസഫ് . നിക്‌സ് ബേബി ബ്രൂസ് ചാക്കോ , ജോർജ്ജി മാത്യു,ടോബിൻ, എമിൽ, ഷംല, ടിറ്റോ, ബെർളി, ഡയസ് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.ഏറെ ക്കാലം അസോസിയേഷൻ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ച നാട്ടിലേക്ക് പോകുന്നറോയ് ജോസഫിന് യാത്ര അയപ്പും നൽകി. വൈകുന്നേരത്തോടെ പരിപാടികൾ അവസാനിച്ചു.