- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസുകാരനെ കൊലപ്പെടുത്തിയത് മാതാവിന്റെ കൈയിൽ കിടന്നുറങ്ങുമ്പോൾ; കുഞ്ഞ് ഉണർന്നപ്പോൾ കുട്ടിയുടെ തലയ്ക്ക് പലവട്ടം ചുറ്റികയ്ക്ക് അടിച്ചു; അലമുറയിട്ട സഫിയയുടെ മുഖത്തും ചുറ്റികയ്ക്കടിച്ചു; ഇരുവരും അനക്കമറ്റപ്പോൾ അവിടെ നിന്നും ഇറങ്ങി; പൊലീസിനോട് കൊടും ക്രൂരത വിവരിച്ചു സുനിൽകുമാർ
അടിമാലി: 6 വയസ്സുകാരൻ ഫത്താഹിനെ സുനിൽകുമാർ കൊലപ്പെടുത്തിയത് മാതാവിന്റെ കരവലയത്തിൽ കിടന്നുറങ്ങുമ്പോൾ. കെട്ടിപ്പിടിച്ചിരുന്ന മാതാവിന്റെ കരം പതിയെ മാറുന്നതറിഞ്ഞ് ഫത്താഹ് ഉണർന്നെന്നും ഈയവസരത്തിൽ താൻ കുട്ടിയുടെ തലയ്ക്ക് പലവട്ടം ചുറ്റികയ്ക്ക് അടിച്ചെന്നുമാണ് സുനിൽകുമാർ പൊലീസിൽ നൽകിട്ടു മൊഴി നൽകിയിട്ടുള്ളത്.
ഫത്താഫിന്റെ മാതാവ് സഫിയയെ കൊല്ലുകയായിരുന്നു ലക്ഷ്യം. മകന്റെയും ഉമ്മയുടെയും കിടപ്പുരീതി കണ്ടപ്പോൾ ലക്ഷ്യം തെറ്റി ചുറ്റിക കുട്ടിയുടെ ദേഹത്തുകൊള്ളാൻ സാധ്യതയുണ്ടെന്ന് മനസ്സിലായി. ഇതെത്തുടർന്ന് കെട്ടിപ്പിടിച്ചിരുന്ന സഫിയയുടെ കൈമാറ്റി, കുട്ടിയെ നീക്കി കിടത്തിയ ശേഷം ആക്രകമിക്കാമെന്ന് ഉറപ്പിച്ചു.
സഫിയയുടെ കെട്ടിപ്പിടുത്തം വിടുവിച്ച് കൈ പതിയെ നീക്കിയപ്പോൾ അനക്കം അനുഭവപ്പെട്ടിട്ടാവണം കുട്ടി ഉണർന്നു.ഇതോടെ സർവ്വനിയന്ത്രണവും നഷ്ടമായി പിന്നെ അവന്റെ തലയിൽ പലവട്ടം ചുറ്റികയ്ക്ക് പ്രഹരിച്ചു. ഇതിനടയിൽ അലമുറയിട്ട സഫിയയുടെ മുഖത്തും ചുറ്റികയ്ക്കടിച്ചു.ഇരുവരും അനക്കമറ്റന്നുകണ്ടപ്പോഴാണ് അവിടെ നിന്നിറങ്ങിയത്.
ഭാര്യ ഷൈലയുടെ സഹോദരി സഫിയയുടെ വീട്ടിൽ താൻ നടത്തിയ ആക്രണത്തെക്കുറിച്ച് സുനിൽകുമാർ പൊലീസിന് കൈമാറിയിട്ടുള്ള വിവരം ഇതാണ്.സഫിയയുടെ ഉമ്മ സൈനബയെ ആക്രമിക്കുമ്പോൾ തടയാൻ മുതിരാതിരുന്നതിനാലാണ് ഒപ്പമുണ്ടായിരുന്ന കൊച്ചുമകളെ കൊല്ലാതെ വിട്ടതെന്നും ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് വണ്ടിപ്പെരിയാർ സ്വദേശിയായ സുനിൽകുമാറിനെ വെള്ളത്തൂവൽ പൊലീസ് മുതുവാംകുടിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. കൃത്യത്തിന് ശേഷം രക്ഷപെടാനും ഒളിവിൽക്കഴിയാനും സുനിൽകുമാർ വ്യക്തമായ പ്ലാൻ തയ്യാറാക്കിയിരുന്നെന്നും കൃത്യം നടത്താൻ പിച്ചാത്തി,കമ്പിപ്പാര,ചുറ്റിക എന്നിവ ഇയാൾ കൈയിൽക്കരുതിയിരുന്നെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇടുക്കി ഡി വൈ എസ് പി ഇമ്മാനുവൽ പോൾ അറിയിച്ചു.
സുനിൽകുമാറിനെയും കൂട്ടി നടത്തിയതെളിവെടുപ്പിൽ ആയുധങ്ങളെല്ലാം കണ്ടെടുത്തു.ഇനി സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രം കണ്ടെടുക്കാനുള്ളു എന്നാണ് പൊലീസ് നൽകുന്ന വിവരം.ഇന്നുരാവിലെ അമക്കണ്ടത്തെ സംഭസ്ഥത്ത് തെളിവെടുപ്പിനെത്തിച്ച്പ്പോൾ യാതൊരുകൂസലുമില്ലാതെ സുനിൽകുമാർ കൃത്യം നടത്തിയ വിവരം പൊലീസിനോട് വിശദീകരിച്ചു.
സഫിയയും സൈനബയും കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.കവിളിൽ ഏറ്റ ചുറ്റികപ്രഹരം മോണയെല്ല് തകർത്തിട്ടുണ്ട്.രക്തസ്രാവമുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇതിനുപുറമെ വാരിയെല്ലിന് പൊട്ടലും ദേഹത്ത് പലഭാഗത്ത് ചതവുമുണ്ട്.ഫാത്താപിന്റെ സംസ്കാരം ഇന്നലെ വൈകിട്ട് കൂമ്പൻപാറ ജുമാമസ്ജീദിൽ നടന്നു.ആശുപത്രിയിലായതിനാൽ സഫിയയ്ക്ക് മകന്റെ മുഖം അവസാനമായി ഒരു നോക്കുകാണുന്നതിനുപോലും സാധിച്ചില്ല.
ഇന്നലെ പുലർച്ചെ 6 മണിയോടടുത്താണ് ആക്രമണം സംബന്ധിച്ച് അയൽവാസികൾക്ക് വിവരം ലഭിക്കുന്നത്.തുടർന്ന് ഇവർ വെള്ളത്തൂവൽ പൊലീസിൽ വിവരം അറിയിക്കുകയും പരിക്കേറ്റുകിടന്നവരെ അടിമാലിയിലെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ഇവിടുത്തെ ഡോക്ടറുടെ പരിശോധനയിലാണ് കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.
ആനച്ചാൽ ആമക്കണ്ടത്ത് താമസിച്ചുവരുന്ന സഫിയ(32)മകൻ അബ്ദുൾ ഫത്താഹ് റെയ്ഹാൻ (6)സഫിയയുടെ ഉമ്മ സൈനബ(70) എന്നിവരെയാണ് സഫിയയുടെ സഹോദരി ഷൈലയ്ക്കൊപ്പം താമസിച്ചിരുന്ന ഷാൻ മുഹമ്മദ് എന്ന സുനിൽകുമാർ അതിക്രൂരമായി ആക്രമിച്ചത്.സഫിയയുടെ 15 കാരിയായ മൂത്തമകളാണ്് നേരം പുലർന്ന ശേഷം വിവരം നാട്ടുകാരെ അറിയിച്ചത്.
ആക്രമണത്തിൽ ഫത്താഹിന്റെ തലയോട്ടി പൊട്ടിയിരുന്നു.സഫിയയെയും മാതാവ് സൈനബയെയും വിദഗ്ധചികത്സയ്ക്കായി ആദ്യം കോതമംഗലം മാർബസേലിയോസ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.