തൊടുപുഴ: ഏഴു വയസ്സുകാരനായ കൊച്ചുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരന് 73 വർഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും വിധിച്ച് കോടതി. ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു.

പോക്‌സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 73 മൂന്നു വർഷം തടവിന് വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് 20 വർഷം ജയിലിൽ കിടന്നാൽ മതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ജാതിക്ക ശേഖരിക്കാൻ പോയ കൊച്ചുമകനെയാണ് മുത്തച്ഛൻ പീഡിപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശിയാണ് ഇത് കണ്ടത്. തുടർന്ന് മുത്തശ്ശി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ മൊഴിയിലാണ് കേസെടുത്തത്.

മുരിക്കാശ്ശേരി പേലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. പിതാവിനെ രക്ഷിക്കുവാൻ, പീഡനത്തിനിരയായ കുട്ടിയുടെ അച്ഛൻ വിചാരണാ വേളയിൽ കൂറുമാറിയിരുന്നു.എന്നിട്ടും കോടതി പ്രതിക്ക് പരാമവധി ശിക്ഷ നൽകുകയായിരുന്നു. വിവിധ വകുപ്പുകളിലായാണ് പ്രതിയെ 73 വർഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സനീഷാണ് കോടതിയിൽ ഹാജരായത്.

പ്രതിയിൽ നിന്നും ഈടാക്കുന്ന പിഴതുക പൂർണമായും കുട്ടിയുടെ പുനരധിവാസത്തിന് നൽകുവാനും കൂടാതെ അമ്പതിനായിരം രൂപ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ നിന്ന് കുട്ടിക്ക് നൽകുവാനും ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ് എസ് ഹാജരായി.