- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഫ്എഫ്കെ: ആവിഷ്‌കാര സ്വാതന്ത്ര്യം തടയരുത്; കലയുടെ സമസ്ത മേഖലകളിലുമുള്ള നിയന്ത്രണം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഭീഷണി എന്നും ഓപ്പൺഫോറം
തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേൽ ഭരണകൂടങ്ങളുടെ നിയന്ത്രണം മികച്ച ചിത്രങ്ങളുടെ സൃഷ്ടിക്ക് തടസമാണെന്നു ഓപ്പൺ ഫോറം. വർത്തമാനകാലത്തെ നിയന്ത്രണങ്ങൾ സ്വതന്ത്ര ചിന്തകളുടെയും ചലച്ചിത്ര മേളകളുടെയും ഭാവി ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുകയാണെന്നും നസിർ എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ കാർത്തിക് പറഞ്ഞു .ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെപോലും ഭരണകൂടം നിയന്ത്രി ക്കുകയാണ് .കലയുടെ സമസ്ത മേഖലകളിലുമുള്ള ആ നിയന്ത്രണം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണന്നും അദ്ദേഹം വ്യക്തമാക്കി .
സെൻസറിങ് സിനിമകളുടെ ആത്മാവിനെ നശിപ്പിക്കുകയാണ് . സിനിമയുടെ സർട്ടിഫിക്കേഷന് മാത്രമാണ് സെൻസർ ബോർഡിന് രൂപം നൽകിയിരിക്കുന്നതെന്നും അതിൽ കവിഞ്ഞുള്ള ഇടപെടലാണ് അവർ നടത്തുന്നതെന്നും സംവിധായകൻ ഗൗരവ് മദൻ പറഞ്ഞു . ഓപ്പൺ ഫോറത്തിൽ മോഹിത് പ്രിയദർശി, മനോജ് ജാസൺ, ശ്യാം സുന്ദർ, തമിഴ്, റ്വിത ദത്ത തുടങ്ങിയവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ