- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്ര മേളയിലേക്ക് ലോക സിനിമകളുടെ പെട്ടി എത്തുന്നത് എങ്ങനെയാണ്? സൈക്കിളിൽ വച്ച് അലുമിനിയും പെട്ടിയിലാണ് ഇപ്പോഴും സിനിമകൾ ടാക്കീസിലെത്തുന്നത്? സിനിമയുടെ സഞ്ചാര വഴികൾ അറിയാം..
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ എങ്ങനെയാണ് കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ എത്തുന്നത്? പലരും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ, പലർക്കും സിനിമകളെ കുറിച്ചുള്ള ഓർമ്മ അലുമനിയം പെട്ടിയിൽ പെട്ടിയിൽ റീലുകൾ കൊണ്ടുവരുന്ന ആ പഴയ ദിനങ്ങളെ കുറിച്ചാണ്. എന്നാൽ, കാലം മാറി ഇന്ന് ഡിജിറ്റൽ യുഗത്തിലാണ് സിനിമ. ലോകത്തിന്റെ വിവിധ കോണുകളിലുള്ള സിനിമയുടെ ഡിജിറ്റൽ ഫോർമാറ്റിലാണ് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ലഭ്യമാക്കുന്നത്. ഓടിക്കിതച്ച് റീലുകൾ എത്തിച്ചു കൊണ്ടാണ് പണ്ട് കാലത്ത് രാജ്യാന്തര ചലച്ചിത്ര മേള സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമിയുടെ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററാണ് ഇപ്പോഴും മേളയ്ക്കുള്ള ചിത്രങ്ങൾ എത്തിക്കുന്നത്. ലോകസിനിമയെ മേളയ്‌ക്കെത്തിക്കുന്നതും സംരക്ഷിക്കുന്നതുമെല്ലാം ഇവരാണ്. മേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങളുടെ പട്ടിക കിട്ടിക്കഴിഞ്ഞാൽ അന്ന് മുതൽ തന്നെ ചിത്രങ്ങൾ ശേഖരിക്കാൻ തുടങ്ങും. പിന്നെ വിവിധ രാജ്യങ്ങളുമായി എഴുത്തുകുത്തുകൾ ആരംഭിക്കുകയായി. ലോകത്തിലെ
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ എങ്ങനെയാണ് കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ എത്തുന്നത്? പലരും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ, പലർക്കും സിനിമകളെ കുറിച്ചുള്ള ഓർമ്മ അലുമനിയം പെട്ടിയിൽ പെട്ടിയിൽ റീലുകൾ കൊണ്ടുവരുന്ന ആ പഴയ ദിനങ്ങളെ കുറിച്ചാണ്. എന്നാൽ, കാലം മാറി ഇന്ന് ഡിജിറ്റൽ യുഗത്തിലാണ് സിനിമ. ലോകത്തിന്റെ വിവിധ കോണുകളിലുള്ള സിനിമയുടെ ഡിജിറ്റൽ ഫോർമാറ്റിലാണ് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ലഭ്യമാക്കുന്നത്.
ഓടിക്കിതച്ച് റീലുകൾ എത്തിച്ചു കൊണ്ടാണ് പണ്ട് കാലത്ത് രാജ്യാന്തര ചലച്ചിത്ര മേള സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമിയുടെ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററാണ് ഇപ്പോഴും മേളയ്ക്കുള്ള ചിത്രങ്ങൾ എത്തിക്കുന്നത്. ലോകസിനിമയെ മേളയ്‌ക്കെത്തിക്കുന്നതും സംരക്ഷിക്കുന്നതുമെല്ലാം ഇവരാണ്. മേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങളുടെ പട്ടിക കിട്ടിക്കഴിഞ്ഞാൽ അന്ന് മുതൽ തന്നെ ചിത്രങ്ങൾ ശേഖരിക്കാൻ തുടങ്ങും.
പിന്നെ വിവിധ രാജ്യങ്ങളുമായി എഴുത്തുകുത്തുകൾ ആരംഭിക്കുകയായി. ലോകത്തിലെ പല പല ഫെസ്റ്റിവലുകളിൽ നിന്ന് കൊറിയർ വഴിയാണ് പ്രിന്റുകളും ഡിസിപി എന്നു പറയുന്ന ഹാർഡ് ഡിസ്‌ക്കുകളും എത്തിക്കുന്നത്. പ്രിന്റുകൾ നേരിട്ടാണ് കൊണ്ടുവരുന്നത്. ആദ്യഘട്ട സ്‌ക്രീനിങ്ങും പരിശോധനയും കഴിഞ്ഞ് ഈ പ്രിന്റുകൾ റിയൽ ഇമേജ് എന്ന കമ്പനിയെ ഏൽപിക്കും. അവരാണ് ഔദ്യോഗികമായ പരിശോധന നടത്തി ചിത്രങ്ങൾക്ക് മേളയിൽ വേണോ വേണ്ടയോ എന്ന തീരുമാനിക്കുന്നത്.
അത് കഴിഞ്ഞ് അക്കാദമിയുടെ റിസർച്ച് സെന്ററിലെ ക്വാളിറ്റി ചെക്കിങ് റൂമിൽ പ്രിന്റുകളുടെ ഗുണനിലവാരം ഉറപ്പാക്കും. അത് കഴിഞ്ഞ് അതാത് തിയ്യറ്ററുകളിലേയ്ക്ക് അയച്ച് അവരുടെ സർവറുകളിൽ അപ്‌ലോഡ് ചെയ്യും. അതുകഴിഞ്ഞാണ് പ്രദർശനത്തിലേയ്ക്ക് കടക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രക്രിയയാണിത്.
കഴിഞ്ഞ രണ്ട് ഫെസ്റ്റിവലുകളിലായി ഈ രീതിയിലാണ് പൂർണമായും ഡിജിറ്റൽ രൂപത്തിലുള്ള സിനിമകൾ എത്തിച്ച് പ്രദർശിപ്പിക്കുന്നത്. പണ്ട് കാലത്ത് റീലുകൾ എത്താത്തത്‌കൊണ്ട് സിനിമകൾ മാറ്റിവയ്ക്കുന്ന ഒരു പതിവിന് ഇതോടെ വിരാമമായി. ഷെഡ്യൂൾ മാറ്റവും അതിനെത്തുടർന്നുള്ള ബഹളങ്ങളും തർക്കങ്ങളുമൊക്കെ ഇതോടെ മേളയ്ക്ക് പഴങ്കഥയായി. സിനിമയും മേളയുമെല്ലാം ഒരുപാട് മാറിക്കഴിഞ്ഞെങ്കിലും പഴയ കാലത്തിന്റെ ശേഷിപ്പുകൾ അതുപോലെ സൂക്ഷിച്ചിട്ടുണ്ട് റിസർച്ച് സെന്ററിൽ.