- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഫ്എഫ്കെ:ചുരുളിയും ഹാസ്യവും മത്സരവിഭാഗത്തിൽ;മേളയിൽ വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുക പത്തോളം മലയാള ചിത്രങ്ങൾ;തീയ്യതി പിന്നീട് പ്രഖ്യാപിക്കും
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് മാറ്റിവെച്ച 25-ാമത് ചലച്ചിത്രോത്സവം 2021 ൽ നടക്കും. മേള നടത്താൻ തന്നെയാണ് അക്കാദമിയുടെ തീരുമാനം. തിയേറ്ററുകൾ തുറക്കാത്തതിനാൽ, തുറന്നതിന് ശേഷമാവും തീയ്യതി തീരുമാനിക്കുക.മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'ചുരുളി', ജയരാജ് സംവിധാനം ചെയ്ത 'ഹാസ്യം' എന്നീ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മത്സരവിഭാഗത്തിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്ന് മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ 'കോസ', അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'സ്ഥൽ പുരാൽ' എന്നിവയും തെരഞ്ഞെടുത്തിട്ടുണ്ട്. സംവിധായകൻ മോഹൻ ചെയർമാനും എസ്. കുമാർ, പ്രദീപ് നായർ, പ്രിയ നായർ, ഫാദർ ബെന്നി ബെനഡിക്ട് അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകൾ തെരഞ്ഞെടുത്തത്.
മലയാളം സിനിമാ ടുഡേ വിഭാഗത്തിൽ ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ.പി. കുയിൽ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലൗ (ഖാലിദ് റഹ്മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റൻഷൻ പ്ലീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക- ദി റിവർ ഓഫ് ബ്ളഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡേ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.സണ്ണി ജോസഫ് ചെയർമാനും നന്ദിനി രാംനാഥ്, ജയൻ കെ. ചെറിയാൻ, പ്രദീപ് കുർബ, പി.വി ഷാജികുമാർ എന്നിവർ അംഗങ്ങളായ സമിതിയാണ് സിനിമകൾ തെരഞ്ഞെടുത്തത്.
ഇന്ത്യൻ സിനിമാ നൗ വിഭാഗത്തിൽ തെരഞ്ഞെടുത്ത ചിത്രങ്ങൾ: മൈൽ സ്റ്റോൺ (ഇവാൻ ഐർ- ഹിന്ദി, പഞ്ചാബി, കാശ്മീരി), നാസിർ (അരുൺ കാർത്തിക്ക് -തമിഴ്), ഹോഴ്സ ടെയിൽ (മനോജ് ജഹ്സൻ, ശ്യം സുന്ദർ- തമിഴ്), ദി ഡിസൈപ്പിൾ (ചൈതന്യ തമാനേ- മറാത്തി, ഇംഗ്ളീഷ്, ഹിന്ദി, ബംഗാളി), പിഗ് (തമിഴ്- തമിഴ്), വെയർ ഈസ് പിങ്കി (പൃഥ്വി കൊനാനൂർ- കന്നഡ), ദി ഷെപ്പേഡസ് ആൻഡ് സെവൻ സോംഗ്സ് (പുഷ്പേന്ദ്ര സിങ്- ഹിന്ദി). കമൽ, ബീന പോൾ, സിബി മലയിൽ, റസൂൽ പൂക്കുട്ടി, വി.കെ. ജോസഫ് എന്നിവരടങ്ങുന്ന സമിതിയാണ് കലൈഡോസ്കോപ്പ് വിഭാഗത്തിലെ ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ചിത്രങ്ങൾ:1956, മധ്യ തിരുവിതാംകൂർ (ഡോൺ പാലത്തറ- മലയാളം), ബിരിയാണി (സജിൻ ബാബു- മലയാളം), വാസന്തി (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ- മലയാളം), മയർ ജോംജർ (ഇന്ദ്രാണിൽ റോയ് ചൗധരി- ബംഗാളി), ഇല്ലിരളാരെ അല്ലിഗെ ഹൊഗളാരെ (ഗിരീഷ് കാസറവള്ളി- കന്നഡ), അപ്പ്, അപ്പ് ആൻഡ് അപ്പ് (ഗോവിന്ദ് നിഹ്ലാനി- ഇംഗ്ളീഷ്).