കുവൈത്ത് സിറ്റി: കെ.ഐ.ജി വെസ്റ്റ് മേഖല സംഘടിപ്പിക്കുന്ന ഇഫ്താർ സമ്മേളനം മെയ് 25 വെള്ളിയാഴ്‌ച്ച വൈകീട്ട് 4 മണിക്ക് ഖൈത്താൻ മസ്ജിദ് അൽ ഗാനിമിൽ നടക്കും. ഇർഷാദിയ കോളജ് പ്രിൻസിപ്പളും പ്രമുഖ പ്രഭാഷകനുമായ ഡോ. ആർ യൂസുഫ് മുഖ്യാതിഥിയാവും.

കെ.ഐ.ജി വെസ്റ്റ് മേഖല പ്രസിഡന്റ് പി.ടി ശരീഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് സക്കീർ ഹുസൈൻ തൂവവ്വൂർ ഉൽ ഘാടനം നിർവ്വഹിക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 97345634 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സ്ത്രീകൾക്ക് പ്രേത്യേക സൗകരൃം ഉണ്ടായിരിക്കും .