- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി മാഹി വെൽഫയെർ അസോസിയേഷൻ ജിദ്ദ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ജിദ്ദ: ടി.എം.ഡബ്ലു.എ (തലശ്ശേരി മാഹി വെൽഫയെർ അസോസിയേഷൻ) ജിദ്ദ വിപുലമായ ഇഫ്താർ മീറ്റ് 2016 സംഘടിപ്പിച്ചു. അൽ മൻസൂർ ഹാളിൽ നടന്ന മീറ്റിൽ ടി.എം.ഡബ്ലു.എ അംഗങ്ങളും അഭ്യുതകാംഷികളും അടക്കം 600 ഇൽ പരം ആളുകൾ പങ്കെടുത്തു. അംഗങ്ങളുടെ കുടുംബിനികൾ സ്വാദിഷ്ടമായ തലശ്ശേരി ഇഫ്താർ പലഹാരങ്ങൾ ഒരുക്കി പരിപാടിയിൽ പങ്കെടുത്തവരെ നോമ്പ് തുറപ്പിച്ചു. ഏപ്രിൽ മാസം നടത്തിയ 100 ഓളം കുട്ടികൾ പങ്കെടുത്ത ആര്ട്‌സ് ഡേ പരിപാടിയിൽ വിജയികളായ കുട്ടികളുടെ സമ്മാനദാനം നിർവ്വഹിച്ചു. ഈ വർഷം പത്താം തരം, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഷമ സലിം, നദ അനീസ്, സുമയ്യ സുബൈർ, സിയാ ഫാത്തിമ, ലാമിയ സലിം, മുഹമ്മദ് സഹൽ, മുഹമ്മദ് അലി, അനസ് ബഷീർ, രയ്ഹാൻ ഷർഷാദ്, നബ്ഹാൻ അബ്ദുൽ അസീസ് എന്നീ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. സൗദിയിലെ ദാർ ഇൽ ഹെഖ്മ യൂനിവേർസിറ്റിയിൽ ഉന്നത വിജയത്തോടെ ഗോൾഡ് മെഡൽ കരസ്ഥമാക്കി ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിനു അഭിമാനമായ ഷസ സലീമിനെ പ്രത്യേക മെമെന്റൊ നല്കി മൻസൂർ കെ.പി ആദരിച്ചു. ടി.എം.ഡബ്ലു.എ നടത്തി വരുന്ന വിവിധ
ജിദ്ദ: ടി.എം.ഡബ്ലു.എ (തലശ്ശേരി മാഹി വെൽഫയെർ അസോസിയേഷൻ) ജിദ്ദ വിപുലമായ ഇഫ്താർ മീറ്റ് 2016 സംഘടിപ്പിച്ചു. അൽ മൻസൂർ ഹാളിൽ നടന്ന മീറ്റിൽ ടി.എം.ഡബ്ലു.എ അംഗങ്ങളും അഭ്യുതകാംഷികളും അടക്കം 600 ഇൽ പരം ആളുകൾ പങ്കെടുത്തു. അംഗങ്ങളുടെ കുടുംബിനികൾ സ്വാദിഷ്ടമായ തലശ്ശേരി ഇഫ്താർ പലഹാരങ്ങൾ ഒരുക്കി പരിപാടിയിൽ പങ്കെടുത്തവരെ നോമ്പ് തുറപ്പിച്ചു.
ഏപ്രിൽ മാസം നടത്തിയ 100 ഓളം കുട്ടികൾ പങ്കെടുത്ത ആര്ട്‌സ് ഡേ പരിപാടിയിൽ വിജയികളായ കുട്ടികളുടെ സമ്മാനദാനം നിർവ്വഹിച്ചു. ഈ വർഷം പത്താം തരം, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഷമ സലിം, നദ അനീസ്, സുമയ്യ സുബൈർ, സിയാ ഫാത്തിമ, ലാമിയ സലിം, മുഹമ്മദ് സഹൽ, മുഹമ്മദ് അലി, അനസ് ബഷീർ, രയ്ഹാൻ ഷർഷാദ്, നബ്ഹാൻ അബ്ദുൽ അസീസ് എന്നീ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു.
സൗദിയിലെ ദാർ ഇൽ ഹെഖ്മ യൂനിവേർസിറ്റിയിൽ ഉന്നത വിജയത്തോടെ ഗോൾഡ് മെഡൽ കരസ്ഥമാക്കി ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിനു അഭിമാനമായ ഷസ സലീമിനെ പ്രത്യേക മെമെന്റൊ നല്കി മൻസൂർ കെ.പി ആദരിച്ചു.
ടി.എം.ഡബ്ലു.എ നടത്തി വരുന്ന വിവിധ പ്രൊജക്റ്റ്കളുടെ പ്രവർത്തനങ്ങളെ കുറിച്ച് അതിന്റെ കോർടിനേറ്റർമാർ ആയ അർഷാദ് അച്ചാരത്ത് (റമദാൻ). അൻവർ സാദത്ത് വി.പി (മെഡിക്കൽ), സമീർ എൻ.വി (ഹൗസിങ്), രഫീഖ് പെരൂൾ (എദ്യുക്കേഷൻ), സിയാദ് പി .പി.കെ (കടം) എന്നിവർ വിശദീകരിച്ചു.
ടി.എം.ഡബ്ലു.എ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ശക്തിയും സാമ്പത്തിക ത്രോതസ്സും അതിന്റെ അംഗങ്ങൾ നൽകി വരുന്ന മാസവരി സംഖ്യ മാത്രമാണെന്നും ഇനിയും കൂടുതൽ പാവങ്ങളെ സഹായിക്കുവാൻ ഉള്ള ശക്തി പടച്ച തമ്പുരാൻ നമ്മൾക്കെല്ലാവർക്കും നൽകട്ടെ എന്നും പ്രസിഡന്റ് സലിം വി.പി. ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സെക്രട്ടറി അനീസ് എ.കെ. സ്വാഗതം പറഞ്ഞു. പരിപാടിയിൽ ഇവെന്റ്‌റ് കോര്ടിനെറ്റർ ഷംസീർ മോചെരി നേത്രുത്തം നൽകിയ പരിപാടിയിൽ സൈനുൽ ആബിദ്, നശ്രിഫ്, അനീസ് പി.കെ, രാസിക് വി.പി, സിറാജ് വി.പി, ഷാനി, യുനുസ് വി.പി, ജസീം എന്നിവർ നിയന്ത്രിച്ചു.