കുവൈറ്റ് സിറ്റി: കാസറകോഡ് അസോസിയേഷൻ ഖൈത്താൻ യൂണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഹൈത്തം പാലസിൽ നടന്ന സംഗമത്തിൽ ജാതി മത ഭേദമന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുകയുണ്ടായി. യൂണിറ്റ് പ്രസിഡണ്ട് ജലീൽ ആരിക്കാടി അധ്യക്ഷം വഹിച്ച യോഗം കെ ഇ എ ചെയർമാൻ എൻജിനീയർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഇഫ്താർ കമ്മിറ്റി കൺവീനർ മുഹമ്മദ് ആറങ്ങാടി സ്വാഗതം നിർവഹിച്ച സംഗമത്തിൽ കെ ഇ എ പ്രസിഡണ്ട് ഹമീദ് മധൂർ, പേട്രൺ സത്താർ കുന്നിൽ, സെക്രട്ടറി സുധൻ ആവിക്കര, ട്രെഷറർ രാമ കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് തൃക്കരിപ്പൂർ, വിവിധ സംഘടനാ നേതാക്കൾ, കെ ഇ എ യുടെ സിറ്റി, അബ്ബാസിയ,സാൽമിയ,റിഗ്ഗയി യൂണിറ്റ് ഭാരവാഹികളായ അസീസ് തളങ്കര, ഹംസ ബല്ല, കുഞ്ഞി സി എച്, സമദ് കൊട്ടോടി, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുകയുണ്ടായി, വെൽഫെയർ ചെയർമാൻ സലാം കളനാട് റംസാൻ സന്ദേശം അവതരിപ്പിച്ചു,

വ്രതം ഒരു കർമ്മമായി എല്ലാ മതങ്ങളും അനുഷ്ടിക്കുന്നുണ്ടെന്നും, അതിലൂടെ മനുഷ്യന്റെ ഏറ്റവും വലിയ വേദനയായ വിശപ്പിന്റെ വേദന തിരിച്ചറിയണമെന്നും സന്ദേശം സൂചിപ്പിക്കുകയുണ്ടായി. വ്രതം മനുഷ്യനെ ശുദ്ധീകരിക്കാനുള്ളതാണെന്നു ചെയർമാനും, വ്രതം നമ്മുടെ സാഹോദര്യം നിലനിർത്താൻ ഉതകുമെന് പ്രെസിഡൻഡും , വ്രതമനുഷ്ഠിക്കുമ്പോൾ അതേ പ്രാധാന്യത്തോടു കൂടി ചെയ്യേണ്ടത് നിർബന്ധ സദഖ വിതരണ നിർവഹണമാണെന്ന് പാട്രനും,വ്രതം സ്വന്തം മക്കൾക്ക് ത്യാഗത്തിന്റെയും മതാതീത സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നുവെന്ന് സെക്രട്ടറിയും പ്രഭാഷണങ്ങളിൽ സൂചിപ്പിക്കുകയുണ്ടായി.

സംഗമം യൂണിറ്റ് സെക്രട്ടറി സുരേഷ് കൊളവയൽ, പ്രവർത്തകരായ മുനീർ അടൂർ, സത്താർ കൊളവയൽ, കാദർ കടവത്ത്, സക്കീർ പയോട്ട ഷാഫി ബാവ, നൗഷാദ് തിടിൽ ,റഷീദ്,യാദവ് ഹോസ്ദുർഗ്, നിസാം, ഇക്‌ബാൽ പെരുംബട്ട തുടങ്ങിയവർ നിയന്ത്രിക്കുകയുണ്ടായി.