- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തികഞ്ഞ അയ്യപ്പഭക്തനായ ഐ ജി ശ്രീജിത്തിന് പരിപൂർണ ചുമതല നൽകി സന്നിധാനത്തേക്ക് അയക്കുന്നത് ദേവസ്വം ബോർഡിന് വരുമാനം കുറഞ്ഞു നിലയില്ലാക്കയത്തിൽ ആയപ്പോൾ; ശ്രീജിത്തിനെ ഏൽപ്പിച്ചിരിക്കുന്നത് എല്ലാ നിയന്ത്രണങ്ങളും നീക്കി ശബരിമലയെ സാധാരണ അവസ്ഥയിലേക്ക് എത്തിക്കുക എന്ന ദൗത്യം: ശ്രീജിത്ത് വീണ്ടും മലകയറാൻ എത്തുന്നതോടെ ഭക്തരുടെ ആശങ്കകളും പൂർണ്ണമായി മാറുന്നു
ശബരിമല: തികഞ്ഞ അയ്യപ്പഭക്താനാണ് ഐ ജി എസ് ശ്രീജിത്ത്. രഹ്ന ഫാത്തിമയെ മലകയറ്റാനായി കൊണ്ടുവന്നെന്ന സംഭവത്തിൽ കടുത്ത വിമർശനം കേൾക്കേണ്ടി വന്ന ശ്രീജിത്ത് അയ്യപ്പസന്നിധിയിൽ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചത് എല്ലാവരും കണ്ടതാണ്. ചെയ്ത പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു കൊണ്ട് അദ്ദേഹം അയ്യപ്പസന്നിധിയിൽ എത്തിയതോടെ ഭക്തർക്ക് അദ്ദേഹത്തോടുള്ള എതിർപ്പും ഇല്ലാതായി. ഇപ്പോൾ വീണ്ടും ശ്രീജിത്ത് സന്നിധാനത്തേക്ക് പുറപ്പെടുകയാണ്. അത് അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന കാര്യമാണ്. ദേവസ്വം ബോർഡിന് വരുമാനം കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീജിത്തിനെ വീണ്ടും സന്നിധാനത്തെ ഡ്യൂട്ടി ഏൽപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഏൾപ്പിച്ചിരിക്കുന്ന പ്രധാന ദൗത്യം അവിടത്തെ എല്ലാ നിയന്ത്രണങ്ങളും നീക്ക് ശബരിമലയെ സാധാരണ അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ്. നേരത്തെ നിരീക്ഷക സമിതിയുടെ ശുപാർശ അനുസരിച്ചു വാവരുനടയിലെ ബാരിക്കേഡുകൾ മാറ്റാൻ തയാറായില്ലെങ്കിലും വലിയ വിവാദങ്ങൾ ഒഴിവാക്കി രണ്ടാംഘട്ട സേവനം പൂർത്തിയാക്കി പൊലീസ് മലയിറങ്ങുകയാണ
ശബരിമല: തികഞ്ഞ അയ്യപ്പഭക്താനാണ് ഐ ജി എസ് ശ്രീജിത്ത്. രഹ്ന ഫാത്തിമയെ മലകയറ്റാനായി കൊണ്ടുവന്നെന്ന സംഭവത്തിൽ കടുത്ത വിമർശനം കേൾക്കേണ്ടി വന്ന ശ്രീജിത്ത് അയ്യപ്പസന്നിധിയിൽ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചത് എല്ലാവരും കണ്ടതാണ്. ചെയ്ത പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു കൊണ്ട് അദ്ദേഹം അയ്യപ്പസന്നിധിയിൽ എത്തിയതോടെ ഭക്തർക്ക് അദ്ദേഹത്തോടുള്ള എതിർപ്പും ഇല്ലാതായി. ഇപ്പോൾ വീണ്ടും ശ്രീജിത്ത് സന്നിധാനത്തേക്ക് പുറപ്പെടുകയാണ്. അത് അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന കാര്യമാണ്.
ദേവസ്വം ബോർഡിന് വരുമാനം കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീജിത്തിനെ വീണ്ടും സന്നിധാനത്തെ ഡ്യൂട്ടി ഏൽപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഏൾപ്പിച്ചിരിക്കുന്ന പ്രധാന ദൗത്യം അവിടത്തെ എല്ലാ നിയന്ത്രണങ്ങളും നീക്ക് ശബരിമലയെ സാധാരണ അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ്. നേരത്തെ നിരീക്ഷക സമിതിയുടെ ശുപാർശ അനുസരിച്ചു വാവരുനടയിലെ ബാരിക്കേഡുകൾ മാറ്റാൻ തയാറായില്ലെങ്കിലും വലിയ വിവാദങ്ങൾ ഒഴിവാക്കി രണ്ടാംഘട്ട സേവനം പൂർത്തിയാക്കി പൊലീസ് മലയിറങ്ങുകയാണ്.
തീർത്ഥാടകർ കുറവാണെങ്കിലും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പൊലീസുകാരുടെ എണ്ണം കൂട്ടുന്നു. മൂന്നിടത്തും 200 പൊലീസുകാർ വീതം അധികം എത്തും. ഇപ്പോൾ രാത്രി 11ന് നട അടച്ചാൽ തീർത്ഥാടകരെ പൊലീസ് മരക്കൂട്ടത്ത് തടയുന്നുണ്ട്. പുലർച്ചെ 3ന് നട തുറക്കാറാകുമ്പോഴേ സന്നിധാനത്തേക്കു കടത്തിവിടൂ. ഇത് ഒഴിവാക്കണമെന്നു നിരീക്ഷക സമിതി നിർദേശിച്ചിട്ടുണ്ട്. വാവരുനടയിലെ ബാരിക്കേഡ് നീക്കണമെന്നും നിർദേശമുണ്ട്. ഈ ആവശ്യം പലതവണ ദേവസ്വം ബോർഡും ഉന്നയിച്ചതാണ്. പക്ഷേ രണ്ടും പൊലീസ് നടപ്പാക്കിയിട്ടില്ല. അതേസമയം, നാമജപം നടത്തുന്ന തീർത്ഥാടകരുടെ പേരിൽ കേസെടുക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
നാളെ തുടങ്ങുന്ന മൂന്നാംഘട്ടത്തിലാണ് സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ സുരക്ഷാ ചുമതല ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന് നൽകിയിരിക്കുന്നത്. നിലയ്ക്കൽ, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ ചുമതല ഇന്റലിജൻസ് ഡിഐജി എസ്.സുരേന്ദ്രനുമാണ്. നേരത്തെ സ്‌നിധാനത്ത് എത്തിയ ഐജി ശ്രീജിത്ത് ഭക്തരുമായി ഇടപെടൽ നടത്തിയാണ് സംഘർഷം അടക്കം ഒഴിവാക്കിയത്. രഹ്ന ഫാത്തിമയും തെലുങ്കു മാധ്യമപ്രവർത്തക കവിത ജക്കാലും മല കയറാൻ എത്തിയപ്പോൾ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. 180 പൊലീസുകാരുടെ സുരക്ഷാ അകമ്പടിയിൽ വലിയ നടപ്പന്തൽ വരെ എത്തിയിരുന്നു. ഐജി ശ്രീജിത്തായിരുന്നു ഇവരെ കൊണ്ടുപോയത്.
പ്രതിഷേധം ഉണ്ടായപ്പോൾ 'നിങ്ങളെ ഉപദ്രവിക്കാനല്ല ഞങ്ങൾ വന്നിട്ടുള്ളത്. നിയമം നടപ്പാക്കാനാണ്. നിങ്ങളുടെ വാദത്തിന് ആചാരത്തിന്റെ പിൻബലം മാത്രമെയുള്ളു.ഞങ്ങൾക്ക് നിയമം പാലിക്കണം. അതിനുള്ള ബാധ്യതയുണ്ട്. ഞാനും വിശ്വാസിയാണ് .' സന്നിധാനത്ത് തടിച്ചുകുടിയ പ്രതിഷേധക്കാരോട് ഐ ജി ശ്രീജിത്ത് പറഞ്ഞു. നിയമം നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ട്. അതിനനുവദിക്കണമെന്നും തടിച്ചുകൂടിയവർ പിരിഞ്ഞുപോകണമെന്നും ഐ ജി ആവശ്യപ്പെട്ടു. ഇതോടെ ആൾക്കൂട്ടം ശന്തമാകുകയും ചെയ്തു. എങ്കിലും നടപന്തൽ വരെ രഹ്ന ഫാത്തിമയെ എത്തിച്ചതിന്റെ പേരിൽ കടുത്ത വിമർശനമാണ് ശ്രീജിത്ത് കേൾക്കേണ്ടി വന്നത്.