- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാത്രയാർക്കീസ് ബാവ നാളെ മഞ്ഞനിക്കര ദയറായിൽ; ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തും; നാളെ മുഖ്യമന്ത്രിയുമായി കുടികാഴ്ച
പത്തനംതിട്ട ; യാക്കോബായ സഭയുടെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നാളെ 12.30നു മഞ്ഞനിക്കര ദയറായിൽ എത്തും. ദയറായുടെ കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ദയറായുടെ ചാപ്പലിൽ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തും സംസ്ഥാന സർക്കാരിന്റെ അതിഥിയായാണു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ എത്തുന്നത്. നാളെ രാവിലെ എട്ടിനാണു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച. ഇന്നു രാത്രി പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പരിശുദ്ധ ബാവായ്ക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്. തുടർന്നു മസ്‌ക്കറ്റ് ഹോട്ടലിലാണു താമസിക്കുക. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തിലൂടെ സഭാപ്രശ്‌നത്തിനു സമാധാനപരമായ പരിഹാരമുണ്ടാവുമെന്നാണു പ്രതീക്ഷയെന്നു കുര്യാക്കോസ് മാർ തെയോഫിലോസ്, സഭാ സെക്രട്ടറി ജോർജ് മാത്യു തെക്കേത്തലയ്ക്കൽ എന്നിവർ പറഞ്ഞിരുന്നു.
പത്തനംതിട്ട ; യാക്കോബായ സഭയുടെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നാളെ 12.30നു മഞ്ഞനിക്കര ദയറായിൽ എത്തും. ദയറായുടെ കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ദയറായുടെ ചാപ്പലിൽ പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടത്തും
സംസ്ഥാന സർക്കാരിന്റെ അതിഥിയായാണു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ എത്തുന്നത്. നാളെ രാവിലെ എട്ടിനാണു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച. ഇന്നു രാത്രി പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പരിശുദ്ധ ബാവായ്ക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്. തുടർന്നു മസ്‌ക്കറ്റ് ഹോട്ടലിലാണു താമസിക്കുക.
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനത്തിലൂടെ സഭാപ്രശ്‌നത്തിനു സമാധാനപരമായ പരിഹാരമുണ്ടാവുമെന്നാണു പ്രതീക്ഷയെന്നു കുര്യാക്കോസ് മാർ തെയോഫിലോസ്, സഭാ സെക്രട്ടറി ജോർജ് മാത്യു തെക്കേത്തലയ്ക്കൽ എന്നിവർ പറഞ്ഞിരുന്നു.