- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദഅ്വ ആൻഡ് ട്രൂത്ത് വിങ് ചർച്ച സംഘടിപ്പിച്ചു
കുവൈത്ത്: സൂഫിസവും ഇസ്ലാമും പൂർവ്വ പണ്ഡിതന്മാരുടെ സമീപനവും എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റിന്റെ കീഴിലുള്ള ദഅ്വ ആൻഡ് ട്രൂത്ത് വിങ് ഐ.ഐ.സി ജലീബ് ഓഡിറ്റോറിയത്തിൽ ചർച്ച സംഘടിപ്പിച്ചു. ആത്മീയതയുടെയും ആധ്യാത്മികതയുടെയും പേരിൽ പ്രമാണങ്ങൾക്ക് അന്യമായി സ്ഥാപിക്കപ്പെട്ട ആശയമാണ് സൂഫിസമെന്നും ഭൗതിക വിരക്തിയാണ് അവകാശമെങ്കിലും ഭൗതിക ആഡംബര തൃഷ്ണയിൽ ഇന്നു സൂഫിസം മുങ്ങിയിരിക്കുകയാന്നെന്നും ചർച്ചയിൽ സംസാരിച്ച സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ പറഞ്ഞു. ഇസ്ലാമിക സൂഫിസം പരോക്ഷമായി ഹൈന്ദവതയിലെ അദ്വൈതവാദം (സൃഷ്ടിയും സൃഷ്ടാവും ഒന്നാണന്ന സങ്കൽപം), അവതാര വിശ്വാസം, നിർവാണ തുടങ്ങി ആശയങ്ങളുമായി ഗാഢ ബന്ധം പുലർത്തുന്നവയാണെന്ന് തങ്ങൾ വിശദീകരിച്ചു. ഇസ്ലാമിൽ പുതിയ ദർശനങ്ങളും വിശ്വാസങ്ങളും കൊണ്ടു വന്ന സൂഫികൾ ഇസ്ലാമുമായോ പൂർവ്വ പണ്ഡിതരുമായോ യാതൊരു ബന്ധമില്ലാത്തവരാണെന്നും യഹൂദ, ക്രൈസ്തവ, ഹൈന്ദവ, മാഗിയൻ, പാഗൺ തുടങ്ങി മതങ്ങുടെ സങ്കലവുമാണ് സൂഫികളെന്നും സി.കെ അബ്ദുല്ലത്തീഫ് വിശദീകരിച്ചു. സംഘപരിവാറിന്റെ ഹിണ്ടൻ അജണ്ടകളെ നടപ്പിലാക്കുന
കുവൈത്ത്: സൂഫിസവും ഇസ്ലാമും പൂർവ്വ പണ്ഡിതന്മാരുടെ സമീപനവും എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റിന്റെ കീഴിലുള്ള ദഅ്വ ആൻഡ് ട്രൂത്ത് വിങ് ഐ.ഐ.സി ജലീബ് ഓഡിറ്റോറിയത്തിൽ ചർച്ച സംഘടിപ്പിച്ചു.
ആത്മീയതയുടെയും ആധ്യാത്മികതയുടെയും പേരിൽ പ്രമാണങ്ങൾക്ക് അന്യമായി സ്ഥാപിക്കപ്പെട്ട ആശയമാണ് സൂഫിസമെന്നും ഭൗതിക വിരക്തിയാണ് അവകാശമെങ്കിലും ഭൗതിക ആഡംബര തൃഷ്ണയിൽ ഇന്നു സൂഫിസം മുങ്ങിയിരിക്കുകയാന്നെന്നും ചർച്ചയിൽ സംസാരിച്ച സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ പറഞ്ഞു. ഇസ്ലാമിക സൂഫിസം പരോക്ഷമായി ഹൈന്ദവതയിലെ അദ്വൈതവാദം (സൃഷ്ടിയും സൃഷ്ടാവും ഒന്നാണന്ന സങ്കൽപം), അവതാര വിശ്വാസം, നിർവാണ തുടങ്ങി ആശയങ്ങളുമായി ഗാഢ ബന്ധം പുലർത്തുന്നവയാണെന്ന് തങ്ങൾ വിശദീകരിച്ചു.
ഇസ്ലാമിൽ പുതിയ ദർശനങ്ങളും വിശ്വാസങ്ങളും കൊണ്ടു വന്ന സൂഫികൾ ഇസ്ലാമുമായോ പൂർവ്വ പണ്ഡിതരുമായോ യാതൊരു ബന്ധമില്ലാത്തവരാണെന്നും യഹൂദ, ക്രൈസ്തവ, ഹൈന്ദവ, മാഗിയൻ, പാഗൺ തുടങ്ങി മതങ്ങുടെ സങ്കലവുമാണ് സൂഫികളെന്നും സി.കെ അബ്ദുല്ലത്തീഫ് വിശദീകരിച്ചു.
സംഘപരിവാറിന്റെ ഹിണ്ടൻ അജണ്ടകളെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സവർണ മേതാവിത്വത്തിന് എതിരായുള്ള ന്യൂനപക്ഷ ദലിത് ശബ്ദങ്ങളെ അടിച്ചമർത്താനും അവർക്കിടയിൽ ധ്രൂവീകരണം നടത്താനും രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നത് ജനാധിപത്യ സമൂഹങ്ങളിൽ ഭീതി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്നു പി.വി അബ്ദുൽ വഹാബ് വ്യക്തമാക്കി.
സഅ്ദ് കടലൂർ, മനാഫ് മാത്തോട്ടം, താജുദ്ധീൻ നന്തി, ജംഷീർ തിരുന്നാവായ, യൂ.പി മുഹമ്മദ് ആമിർ എന്നിവർ സംസാരിച്ചു. സംഗമത്തിൽ സംശയ നിവാരണത്തിന് അവസരം ഉണ്ടായിരുന്നു.