കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇസ്ലാഹി ഇഫ്താർ സമ്മേളനം 24ന് വെള്ളിയാഴ്ച 5 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി മുഖ്യാതിഥിയായിരിക്കും. ഔക്കാഫ് പ്രതിനിധികളും മറ്റു പ്രമുഖകരും സമ്മേളനത്തിൽ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി സിദ്ധീഖ് മദനി, മുഹമ്മദ് ബേബി, ഇബ്രാഹിം കൂളിമുട്ടം, ബദറുദ്ധീൻ പുളിക്കൽ, യൂനുസ് സലീം, ജംഷിദ് നിലമ്പൂർ, ടി.എം അബ്ദുറഷീദ്, ഷമീമുല്ല സലഫി, മുഹമ്മദ് ആമിർ, ഷംജീർ തിരുന്നാവായ എന്നിവരടങ്ങിയ സ്വാഗത സംഘം രൂപീകരിച്ചു.

യോഗത്തിൽ ഏരിയ കോർഡിനേറ്റർ യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ്, ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, ടി.എം.എ റഷീദ്, പി.വി അബ്ദുൽ വഹാബ്, സയ്യിദ് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.