കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹവല്ലി സോൺ സംഘടിപ്പിക്കുന്ന ഇഫ്ത്വാർ സമ്മേളനം ജൂലൈ 1 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് സാൽമിയയിലെ ഇന്ത്യൻ മോഡൽ സ്‌കൂളിൽ നടക്കും. ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി മുഖ്യപ്രഭാഷണം നടത്തും. വിവിധ സംഘടന നേതാക്കളും സംഗമത്തിൽ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഹൈദർ പാഴേരി (കൺവീനർ), നജീബ് സ്വലാഹി, അബ്ദുൽ അസീസ് സലഫി, മിർസാദ് (പ്രോഗ്രാം), മനാഫ് മാത്തോട്ടം, അനസ് കൊല്ലം, അബ്ദുൽ ഗഫൂർ കോഴിക്കോട് (പബ്ലിസിറ്റി), ഫൈസൽ, മിഖ്ദാദ് കണ്ണൂർ, സൈദ് കൊല്ലം (സൗണ്ട് ആൻഡ് സ്റ്റേജ്), ശഹീൽ മാത്തോട്ടം, ഷർഷാദ്, മുഹമ്മദ് (ഭക്ഷണം ആൻഡ് വലണ്ടിയർ), ഫിറോസ്, റഫീഖ് കൊയിലാണ്ടി, മുർഷിദ്, അബ്ദുസ്സലാം, സയ്യിദ് അബ്ദുറഹിമാൻ (സാമ്പത്തികം), ശുഐബ്, ഫൈസൽ (റിസപ്ഷൻ) എന്നിവരടങ്ങിയതാണ് സ്വാഗത സംഘം.

യോഗത്തിൽ ഹൈദർ പാഴേരി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സലഫി സ്വാഗതം പറഞ്ഞു.