കുവൈത്ത്: നിർവൃതിയുടെ നിലാശോഭയേകി വന്നെത്തുന്ന ചെറിയ പെരുന്നാൾ സുദിനത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിക്കുന്നു. ജൂലൈ 6 ന് ബുധനാഴ്ച വൈകുന്നേരം 7.30 ന് മങ്കഫിലെ സംഗീത് ഓഡിറ്റോറിയത്തിലാണ് സംഗമം.

ഫാദർ അലക്‌സാണ്ടർ (അഹ്മദി ചർച്ച് വികാരി), സക്കീർ ഹുസൈൻ തുവ്വൂർ (കെ.ഐ.ജി), ഉല്ലാസ് കുമാർ (എൻ.എസ്.എസ്), കെ.എ സജി (സാരഥി), അബ്ദുറഹിമാൻ അടക്കാനി (കെ.കെ.ഐ.സി), ഹിക്മത്ത് (കല), അബ്ദുൽ ഗഫൂർ (കെ.എം.സി.സി), കൃഷ്ണൻ കടലുണ്ടി (ഓവർസീസ് കോഗ്രസ്സ്), മുനീർ തിരുത്തി (കെ.കെ.എം.എ), എഞ്ചി. അൻവർ സാദത്ത് (ഐ.ഐ.സി) തുടങ്ങി പ്രമുഖർ ഈദ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കും.

യുവപണ്ഡിതനും ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ഐ.എസ്സ്.എം) സംസ്ഥാന പ്രസിഡന്റുമായ ഡോ. ജാബിർ അമാനി മുഖ്യാതിഥിയായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 97228093, 97326896.