- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കുളിൽ അഡ്‌മിഷൻ നടപടികൾ ആരംഭിച്ചു; ഇത്തവണയും പ്രവേശനം നറുക്കെടുപ്പിലൂടെ; സ്‌കൂൾ ഫീസ് വർധനയ്ക്കും സാധ്യത
ജിദ്ദ: ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ അടുത്ത വർഷത്തെക്കുള്ള അഡ്‌മിഷൻ നടപടികൾ ആരംഭിച്ചു. 1500ഓളം കുട്ടികൾക്ക് മാത്രമേ ഇത്തവണ ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പുതുതായി പ്രവേശനം ലഭിക്കുകയുള്ളൂ. അതിലേക്ക് എണ്ണായിരത്തോളം അപേക്ഷകൾ ലഭിച്ചതായാണ് വിവരം. അതുകൊണ്ട് ഇത്തവണയും നറുക്കെടുപ്പിലൂടെയാകും പ്രവേശനം നൽകുക. സ്‌കൂൾ കെട
ജിദ്ദ: ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ അടുത്ത വർഷത്തെക്കുള്ള അഡ്‌മിഷൻ നടപടികൾ ആരംഭിച്ചു. 1500ഓളം കുട്ടികൾക്ക് മാത്രമേ ഇത്തവണ ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പുതുതായി പ്രവേശനം ലഭിക്കുകയുള്ളൂ. അതിലേക്ക് എണ്ണായിരത്തോളം അപേക്ഷകൾ ലഭിച്ചതായാണ് വിവരം. അതുകൊണ്ട് ഇത്തവണയും നറുക്കെടുപ്പിലൂടെയാകും പ്രവേശനം നൽകുക.
സ്‌കൂൾ കെട്ടിടത്തിന്റെ പരിമിതി കാരണം ഇത്തവണയും അപേക്ഷിച്ച അയ്യായിരത്തിലധികം കുട്ടികൾക്ക് പ്രവേശനം നൽകാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. അപേക്ഷിക്കുന്ന എല്ലാവർക്കും പ്രവേശനം നൽകാനുള്ള ശ്രമം നടക്കുന്നതായും പുതിയ കെട്ടിടങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഇത് സാധ്യമാകുമെന്നും മാനെജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
എന്നാൽ അദ്ധ്യാപകരുടെ ശമ്പളം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ചെലവുകൾ ഉള്ളതിനാൽ അടുത്ത അധ്യയന വർഷം മുതൽ ഫീസ് വർധിപ്പിക്കേണ്ടി വരുമെന്ന് മാനേജിങ് കമ്മിറ്റി ചെയർമാൻ മുഹമ്മാർ റാസിഖ് അറിയിച്ചിട്ടുണ്ട്.