ജിദ്ദ: ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രക്ഷിതാക്കൾ നടത്തിയ പ്രതിഷേധം ഫലം കാണുന്നു. വർധിപ്പിച്ച ട്യൂഷൻ ഫീസിലും സ്‌കൂൾ ബസ് യാത്രാക്കൂലിയിലും ഇളവു വരുത്തിയേക്കുമെന്ന് പുതിയ റിപ്പോർ്ട്ട് പുറത്ത് വന്നതാണ് രക്ഷിതാക്കൾക്ക് പ്രതീക്ഷ നല്കുന്നത്.

ട്യൂഷൻ ഫീസിൽ പ്രതിമാസം 50 റിയാലിന്റെയും ബസ് യാത്രാക്കൂലി നിരക്കിൽ 25 റിയാലിന്റെയും വർധന വരുത്തിയതിനേതിരേ രക്ഷിതാക്കളിൽ നിന്നും പ്രവാസി സമൂഹത്തിൽ നിന്നും പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. വർധിപ്പിച്ച ശതമാനത്തിൽ കുറവു വരുത്തി ക്കൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന് സ്‌കൂൾ ഭരണസമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഫീസ് നിരക്കിൽ കുറവുവരുത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി സൗദിയിലെ ഹയർ എജ്യുക്കേഷൻ ബോർഡിന് ശുപാർശ നൽകിയിട്ടുണ്ട്. അംഗീകാരം ലഭിച്ചാൽ സ്‌കൂൾ ഭരണസമിതി ഇന്നു രാത്രി നടത്താൻ നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച്
പ്രഖ്യാപനമുണ്ടായേക്കും. വരുന്ന ജൂൺ മുതലാണ് പുതുക്കിയ ഫീസ് ഘടന പ്രാബല്യത്തിൽ വരിക.

ഇത് സംബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പലിന്റെ സർക്കുലർ രക്ഷിതാക്കൾക്ക് അയച്ചുകൊടുത്തിരുന്നു. പ്രസ്തുത നിരക്കുകൾ നിത്വാഖാത്ത് ഉൾപ്പെടെ പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് അമിതഭാരം വരുത്തിവയ്ക്കുമെന്ന് പ്രവാസി സംഘടനക ൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌കൂൾ ജീവനക്കാരുടെ ശ മ്പളം വർധിപ്പിച്ചതിന്റെ പേരിൽ ഫീസ് നിരക്ക് ഉയർത്തേണ്ടതില്ലെന്നും സ്‌കൂളിന്റെ കൈവശമുള്ള റിസർവ് ഫണ്ട് ഉപയോഗപ്പെടുത്തിയാൽ മതിയെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.