- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സർക്കാരും ടൂറിസം മന്ത്രിയും തങ്ങളുടെ ദുഃഖത്തിൽ ഒപ്പം നിന്നു; കടംപള്ളി സുരേന്ദ്രനെ ഓഫിസിലെത്തി നന്ദി അറിയിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ഇലീസ്: സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ യുവാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും; സഹോദരിയുടെ ഓർമകൾ ഉറങ്ങുന്ന കേരളത്തിലേക്ക് ഇനിയും തിരിച്ചു വരുമെന്നും ആവർത്തിച്ച് ഇലീസ് സ്വദേശത്തേക്ക് മടങ്ങുന്നു
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ലാത്വിയൻ സ്വദേശിയുടെ സഹോദരി ഇലീസ് മടക്കയാത്രയ്ക്ക് ഒരുങ്ങുന്നു. സഹോദരിയുടെ ഓർമ്മകൾ ഉറങ്ങുന്ന കേരളത്തിലേക്ക് ഇനിയും തിരിച്ചു വരുമെന്ന് പറഞ്ഞു കൊണ്ടാണ് ഇലീസിന്റെ മടക്കം. കേരള സർക്കാരും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും തങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുകയുംഒപ്പം നിൽക്കുകയും ചെയ്തത് മറക്കാനാകില്ലെന്നും ഇലീസ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് മടങ്ങും മുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഓഫീസിലെത്തി കണ്ട് ഇലീസ് നന്ദി അറിയിച്ചു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും,കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി ഇലീസിന് സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തിൽ തങ്ങിയ ശേഷമായിരിക്കും മടക്കയാത്രയെന്ന് ഇലീസ് പറഞ്ഞു.സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്റെ വകയായി നൽകാനുള്ള സന്നദ്ധത ഇൽസ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചു. ആ യുവാക്
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ലാത്വിയൻ സ്വദേശിയുടെ സഹോദരി ഇലീസ് മടക്കയാത്രയ്ക്ക് ഒരുങ്ങുന്നു. സഹോദരിയുടെ ഓർമ്മകൾ ഉറങ്ങുന്ന കേരളത്തിലേക്ക് ഇനിയും തിരിച്ചു വരുമെന്ന് പറഞ്ഞു കൊണ്ടാണ് ഇലീസിന്റെ മടക്കം. കേരള സർക്കാരും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും തങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുകയുംഒപ്പം നിൽക്കുകയും ചെയ്തത് മറക്കാനാകില്ലെന്നും ഇലീസ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് മടങ്ങും മുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഓഫീസിലെത്തി കണ്ട് ഇലീസ് നന്ദി അറിയിച്ചു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും,കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി ഇലീസിന് സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തിൽ തങ്ങിയ ശേഷമായിരിക്കും മടക്കയാത്രയെന്ന് ഇലീസ് പറഞ്ഞു.സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്റെ വകയായി നൽകാനുള്ള സന്നദ്ധത ഇൽസ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചു.
ആ യുവാക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് സഹായകരമാകുന്ന രീതിയിൽ ഈ പണം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇലീസ് പറഞ്ഞു. സഹോദരിയെ നഷ്ടമായെങ്കിലുംആ ദുരന്തം ഏൽപ്പിച്ച ആഘാതം മറികടക്കാൻ തന്നെ സഹായിച്ച കേരളത്തോട് തനിക്ക് സ്‌നേഹമാണെന്നും ഇലീസ് പറഞ്ഞു.രണ്ട് ദിവസത്തിനുള്ളിൽ താൻ കേരളം വിടുമെന്നും ഇലീസ് പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട വിദേശ വനിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേർ പൊലീസ് കസ്റ്റഡിയിൽ ആണ്. കോവളം ബീച്ചിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം 38 ദിവസങ്ങൾക്ക് ശേഷം തിരുവല്ലത്തിനടുത്തുള്ള പെരുംതുറയിലെ കാട്ടിൽ നിന്നാണ് ലഭിച്ചത്.
ശ്വാസം മുട്ടിയാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു. പീഡന ശ്രമത്തിനിടെ കൊല്ലപ്പെട്ടതാവാമെന്നാണ് പൊലീസ് വിലയിരുത്തൽ. യുവതിയുടെ മൃതദേഹം കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരുന്നു. അതുകൊണ്ട് തന്നെ അഴുകി തല വേർപെട്ട നിലയിലായിരുന്നു ഇവരുടെ മൃതദേഹം.
കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും യുവതിയെ പൊലീസിന് കണ്ടെത്താനാവാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബിബിസി അടക്കം മിക്ക വിദേശ മാധ്യമങ്ങളും വിദേശ വനിതയുടെ തിരോധാനവും കൊലപാതകവും വൻ വാർത്തയാ്ക്കിയിരുന്നു. കാണാതായി 38 ദിവസങ്ങൾക്ക് ശേഷമാണ് പെരുംതുറയിലെ കുറ്റിക്കാട്ടിൽ നിന്നും യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്.
ഇലീസും കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവും ചേർന്ന് മൃതദേഹം കേരളത്തിൽ തന്നെ സംസ്‌കരിച്ചു. ചിതാഭസ്മം സ്വദേശത്തേക്ക് കൊണ്ടു പോകാനാണ് ബന്ധുക്കളുടെ തീരുമാനം. ലിത്വാനിയയിലെ ആചാരമനുസരിച്ച് ചിതാഭസ്മം വീട്ടിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ ലിഗയുടെ ആഗ്രഹ പ്രകാരം വീടിന് മുന്നിലെ പൂന്തോട്ടത്തിൽ പുതിയൊകു തണൽ മരത്തിന് വളമായി മാറും എന്ന് സഹോദരി ഇലീസ് പറയുന്നു. സഹോദരിയുടെ ചിതാഭസ്മവുമായാണ് ഇലീസിന്റെ മടക്കം.