മേരിക്കയുടെ സതേൺ ബോർഡറിലൂടെ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് . കഴിഞ്ഞ വർഷത്തെ ഏപ്രിൽ മാസത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വര്ഷം അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 900% വർദ്ധിച്ചതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ മെയ് 17 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .

അനധികൃത കുടിയേറ്റക്കാരുടെ സംഖ്യക്ക് പുറമെ മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലാതെ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട് . ഏപ്രിൽ മാസം മാത്രം അതിർത്തിയിൽ പിടികൂടപ്പെട്ടത് 17171 കുട്ടികളാണ് , 2020 മാർച്ച് മാസത്തിൽ 18960 കുട്ടികളാണ് അതിർത്തിയിൽ പിടികൂടപ്പെട്ടത് .

മെക്സിക്കോയിൽ നിന്നും പുറത്താക്കപ്പെട്ട നിരവധി പേർക്ക് അമേരിക്കയിൽ ഈ വർഷം രാഷ്ട്രീയ അഭയം നൽകിയിട്ടുണ്ട് ഇവരിൽ കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവരും ഉൾപ്പെടുന്നു .

മെക്സിക്കോ ബോർഡറിലുള്ള ഡെൽറിയോ മേയർ ബ്രൂണോ ലോസാനോ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ച് വരുന്നതിൽ ആശങ്ക അറിയിച്ചു ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളുകൾ കൈവശപ്പെടുത്തി അവിടെ കയറി താമസിക്കാൻ വരെ അനധികൃത കുടിയേറ്റക്കാർ ശ്രമിക്കുന്നതായി മേയർ പരാതിപ്പെട്ടു .

അതിർത്തിയിൽ അനുഭവപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പ്രസിഡന്റ് ബൈഡൻ ചുമത്തപ്പെടുത്തിയിരിക്കുന്നത് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് എന്നാൽ ഇതുവരെ പ്രശ്നപരിഹാരത്തിനുള്ള ഫോർമുലകളൊന്നും കണ്ടെത്തിയിട്ടില്ല