- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിക് വേലി തീർത്ത് അപരിചിതർക്ക് നോ പറയും; കെട്ടിടത്തിനുള്ളിൽ ഇരുമ്പ് മതിലുകൾ തീർത്ത മുറികൾ; എതിർക്കുന്നവരെ അടക്കാൻ സിറിഞ്ചും മരുന്നും; നൂറോളം സ്ത്രീകളെ 25 വർഷമായി അടിമപ്പണി ചെയ്യിച്ചു വ്യാജസ്വാമിയും സംഘവും; ഡൽഹിയിൽ കോടതി ഇടപെടൽമൂലം പൊളിച്ചത് വിശ്വാസത്തിന്റെ പേരിൽ ലൈംഗിക അടിമകളാക്കി മുമ്പോട്ടുപോയ ആശ്രമത്തിന്റെ കള്ളക്കളികൾ
ആശ്രമങ്ങളുടെയും മതകേന്ദ്രങ്ങളുടെയും മറവിൽ നടക്കുന്ന ചതിയുടെയും വഞ്ചനയുടെയും കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നൂറോളം യുവതികളെയും പെൺകുട്ടികളെയും ഇരുമ്പുഭിത്തികളുള്ള മുറികളിൽ വർഷങ്ങളോളം പൂട്ടിയിട്ട് ലൈംഗിക അടിമകളാക്കിയ ഡൽഹിയിലെ അധ്യാത്മിക വിശ്വ വിദ്യാലയയ്ക്കും അതിന്റെ സ്ഥാപകൻ വീരേന്ദർ ദേവ് ദീക്ഷിതിനുമെതിരേയും സിബിഐ.അന്വേഷണത്തിന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത് അത്തരമൊരു സാഹചര്യത്തിലാണ്. ആശ്രമത്തെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും അടിയന്തരമായി അന്വേഷണം നടത്താൻ സിബിഐ ഡയറക്ടറോട് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിതത്തലും ജസ്റ്റിസ് സി.ഹരി ശങ്കറും ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് അന്വേഷിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. പെൺകുട്ടികളെ കാണായതായത് സംബന്ധിച്ച പരാതികളും ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളും ആശ്രമത്തിൽനടന്ന ആത്മഹത്യയും അന്വേഷണത്തിന്റെ പരിധിയിൽ വരും. കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഡൽഹിയിലെ രോഹിണിയിൽ ഈ ആശ്രമം പ്രവർത്തിച്ചിരുന
ആശ്രമങ്ങളുടെയും മതകേന്ദ്രങ്ങളുടെയും മറവിൽ നടക്കുന്ന ചതിയുടെയും വഞ്ചനയുടെയും കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നൂറോളം യുവതികളെയും പെൺകുട്ടികളെയും ഇരുമ്പുഭിത്തികളുള്ള മുറികളിൽ വർഷങ്ങളോളം പൂട്ടിയിട്ട് ലൈംഗിക അടിമകളാക്കിയ ഡൽഹിയിലെ അധ്യാത്മിക വിശ്വ വിദ്യാലയയ്ക്കും അതിന്റെ സ്ഥാപകൻ വീരേന്ദർ ദേവ് ദീക്ഷിതിനുമെതിരേയും സിബിഐ.അന്വേഷണത്തിന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത് അത്തരമൊരു സാഹചര്യത്തിലാണ്.
ആശ്രമത്തെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും അടിയന്തരമായി അന്വേഷണം നടത്താൻ സിബിഐ ഡയറക്ടറോട് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിതത്തലും ജസ്റ്റിസ് സി.ഹരി ശങ്കറും ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് അന്വേഷിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. പെൺകുട്ടികളെ കാണായതായത് സംബന്ധിച്ച പരാതികളും ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളും ആശ്രമത്തിൽനടന്ന ആത്മഹത്യയും അന്വേഷണത്തിന്റെ പരിധിയിൽ വരും.
കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഡൽഹിയിലെ രോഹിണിയിൽ ഈ ആശ്രമം പ്രവർത്തിച്ചിരുന്നത്. അപരിചിതർ കടക്കുന്നത് തടയാൻ ചുറ്റും ഇലക്ടിക് വേലികൾ സ്ഥാപിച്ചിരുന്നു. ഇരുമ്പുകൊണ്ടുള്ള വാതിലുകളായിരുന്നു ആശ്രമത്തിൽ മുഴുവൻ. എതിർക്കുന്നവരെ മയക്കാൻ സിറിഞ്ചുകളുടെയും മരുന്നുകളുടെയും വൻശേഖരം. 25 വർഷത്തോളമായി പുറംലോകവുമായി ബന്ധമില്ലാതെ ചെറിയ കുടുസുമുറികളിൽ തടവിലാക്കിയിരുന്ന നൂറോളം സ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്.
യുവതികൾക്കും പെൺകുട്ടികൾക്കും പുറമെ ഒട്ടേറെ പുരുഷന്മാരെയും ഇവിടെ തടവിലാക്കിയിരുന്നു. മയക്കുമരുന്നുകൊടുത്താണ് ഇവരെ തടവിലാക്കിയിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആശ്രമത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞത്. ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് എന്ന എൻജിഒ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഇതിന് വഴിയൊരുക്കിയത്.
ഡൽഹി പൊലീസിന്റെ രോഹിണി ഡി.സി.പി. രജനീഷ് ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡൽഹി ഹൈക്കോടതി നിയോഗിച്ച നാല് അഭിഭാഷകരും പൊലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. ഇവരെ ആശ്രമം അധികൃതർ അകത്തുകടക്കുന്നതിൽനിന്ന് തടഞ്ഞെങ്കിലും കോടതി ഉത്തരവ് കാട്ടിയും ബലംപ്രയോഗിച്ചുമാണ് പൊലീസ് സംഘം അകത്തുകയറിയത്. അഞ്ചുനിലകളുള്ള കെട്ടിയത്തിൽ നിറയെ ഇരുമ്പുവാതികളുകളുണ്ടായിരുന്നു. എല്ലാവാതിലുകളും പൂട്ടിയ നിലയിലായിരുന്നു.
ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളും അന്വേഷമസംഘത്തിനൊപ്പമുണ്ടായിരുന്നു. ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് ആശ്രമത്തിലുണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. ജയിലിനെപ്പോലെ തോന്നിപ്പിച്ച ആശ്രമത്തിൽ അന്വേഷക സംഘത്തെപ്പോലും മുക്കാൽമണിക്കൂറോളം തടഞ്ഞുവെക്കാൻ ആശ്രമം അധികൃതർക്കായെന്ന് അവർ പറഞ്ഞു. അഭിഭാഷക സംഘത്തിലെ വനിതാ അഭിഭാഷകയ്ക്ക് കാവൽക്കാരുടെ ബലപ്രയോഗത്തിൽ പരിക്കേൽക്കുകയും ചെയ്തു.
മൃഗങ്ങളെപ്പോലെ താമസി്പ്പിച്ചിരുന്ന നൂറോളം യുവതികളെ കണ്ടെത്തിയതായി അഭിഭാഷക നന്ദിത റാവു ഹൈക്കോടതിയിൽ അറിയിച്ചു. യാതൊരു സ്വകാര്യതയുമില്ലാതെയാണ് ഇവരെ താമസിപ്പിച്ചിരുന്നത്. മയക്കുമരുന്നിന് അടിമകളായ അവസ്ഥയിലായിരുന്നു പലരും. സൂര്യപ്രകാശം കടക്കാത്ത കുടുസ്സുമുറികളിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ഉറക്കത്തിൽപ്പോലും ഇവർ നിരീക്ഷിക്കപ്പെട്ടിരുന്നതായും അവർ കോടതിയിൽ ബോധിപ്പിച്ചു.
ഉത്തർപ്രദേശിൽനിന്നും ഛത്തീസ്‌ഗഢിൽനിന്നുമുള്ളവരായിരുന്നു ഇവരിലേറെയും. പുറംലോകവുമായി ബന്ധപ്പെട്ടാൽ പാപം ചെയ്യുന്നതിന് തുല്യമാണെന്നാണ് ആശ്രമം അധികൃതർ ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. തന്റെ 16,000 റാണിമാരിലൊരാളാണ് താനെന്നാണ് ബാബ പറഞ്ഞിരുന്നതെന്ന് പൊലീസ് രക്ഷപ്പെടുത്തിയ 32-കാരി പറഞ്ഞു. ബാബ തന്നെ പല തവണ ബലാൽസംഗം ചെയ്തതായും അവർ പൊലീസിനോട് വെളിപ്പെടുത്തി. ആശ്രമത്തിൽനിന്നും രക്ഷപ്പെടുത്തിയവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ മെഡിക്കൽബോർഡ് സ്ഥാപിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.